digit zero1 awards

Vivo Y27 4G Launch: വിവോയുടെ Vivo Y27 4G പുതിയ സ്മാർട്ട്‌ഫോൺ 20,000 രൂപയിൽ താഴെ ലഭ്യമാകും

Vivo Y27 4G Launch: വിവോയുടെ Vivo Y27 4G പുതിയ സ്മാർട്ട്‌ഫോൺ 20,000 രൂപയിൽ താഴെ ലഭ്യമാകും
HIGHLIGHTS

വിവോ പുതിയ Y27 4G സ്മാർട്ട്‌ഫോൺ ജൂലൈയിൽ ലോഞ്ച് ചെയ്യും

Y27 4G യുടെ ചിപ്‌സെറ്റ് ഹീലിയോ G85 അടിസ്ഥാനമാക്കിയുള്ളതാണ്‌

ആൻഡ്രോയിഡ് 13 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് സ്മാർട്ട്ഫോൺ പ്രവർത്തിക്കുക

വിവോ പുതിയ Y27 4G സ്മാർട്ട്‌ഫോൺ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. ഈ സ്മാർട്ട്‌ഫോൺ ജൂലൈയിൽ ലോഞ്ച് ചെയ്യുമെന്നാണ് അറിയാൻ കഴിയുന്നത്.

Vivo Y27 സവിശേഷതകൾ 

Vivo Y27 4Gയുടെ മോഡൽ നമ്പർ V2249 എന്നാണ് അറിയാൻ കഴിയുന്നത്. 720 x 1600 പിക്‌സൽ HD+ റെസല്യൂഷൻ വാഗ്ദാനം ചെയ്യുന്ന 6.5 ഇഞ്ച് ഡിസ്‌പ്ലേയിൽ വരും. ചോർച്ചയിൽ ഫോണിന്റെ സ്‌ക്രീൻ തരം വെളിപ്പെടുത്തിയിട്ടില്ലെങ്കിലും Vivo Y27 4G എൽസിഡി പാനൽ ഘടിപ്പിച്ചിരിക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്. Vivo Y27 4G 4GB/6GB റാമും 64GB/128GB സ്റ്റോറേജുമായാണ് വരുന്നത്. ആൻഡ്രോയിഡ് 13 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് സ്മാർട്ട്ഫോൺ പ്രവർത്തിക്കുക. Y27 4G യുടെ ചിപ്‌സെറ്റ് ഹീലിയോ G85 അടിസ്ഥാനമാക്കിയുള്ളതാണ്‌. 5000mAh ബാറ്ററിയാണ് നൽകിയിരിക്കുന്നത്.

Vivo Y27 വില

Vivo Y27 4Gയുടെ വില ഏകദേശം 18,000 രൂപയായിരിക്കും എന്നാണ് അവകാശപ്പെടുന്നത്. Vivo Y27 4G ജൂലൈയിൽ ഇന്ത്യയിൽ അവതരിപ്പിക്കും, കറുപ്പ്, പച്ച, കടും ചുവപ്പ് എന്നിങ്ങനെ മൂന്ന് ഷേഡുകളിൽ വരും. Vivo Y27 4Gയിൽ 6.65-ഇഞ്ച് FHD+ LCD 90Hz ഡിസ്പ്ലേ വാഗ്ദാനം ചെയ്തേക്കാം. ഇത് കൂടാതെ, ഫോണിൽ ഡൈമെൻസിറ്റി, 6020 ചിപ്പ്, 8 ജിബി റാം, 128 ജിബി സ്റ്റോറേജ്, 5000 എംഎഎച്ച് ബാറ്ററി, 50 എംപി ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പ്, 16 എംപി ഫ്രണ്ട് ക്യാമറ എന്നിവ ഉൾപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

Nisana Nazeer
Digit.in
Logo
Digit.in
Logo