Vivo Y18 Series: ഏറ്റവും പുതിയ എൻട്രി-ലെവൽ Powerful Vivo ഫോൺ, 8000 രൂപയ്ക്ക് താഴെ വാങ്ങാം

Updated on 08-May-2024
HIGHLIGHTS

8000 രൂപ റേഞ്ചിൽ Vivo Y18, Vivo Y18e പുറത്തിറക്കി

ഒക്ടാ-കോർ മീഡിയടെക് ഹീലിയോ പ്രൊസസറുകളുള്ള സ്മാർട്ഫോണുകളാണിവ

ഫാസ്റ്റ് ചാർജിങ്ങും പവറിന് 5,000mAh ബാറ്ററികളുമാണ് ഇതിലുള്ളത്

ബജറ്റ്-ഫ്രെണ്ട്ലി ഫോണുകളിൽ ശ്രദ്ധയൂന്നിയ സ്മാർട്ഫോൺ ബ്രാൻഡാണ് Vivo. എൻട്രി-ലെവലിലേക്ക് പുതിയതായി Vivo Y18, Vivo Y18e പുറത്തിറക്കി. മെയ് 6-നാണ് വിവോ വൈ സീരീസിലെ പുതിയ താരങ്ങൾ എത്തിയത്. ഇപ്പോൾ ഫോണുകളുടെ വിൽപ്പനയും തകൃതിയായി നടക്കുന്നു.

Vivo Y18 സീരീസ്

ഒക്ടാ-കോർ മീഡിയടെക് ഹീലിയോ പ്രൊസസറുകളുള്ള സ്മാർട്ഫോണുകളാണിവ. ഫാസ്റ്റ് ചാർജിങ്ങും പവറിന് 5,000mAh ബാറ്ററികളുമാണ് ഇതിലുള്ളത്. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള യുഐയിൽ ഫോൺ പ്രവർത്തിക്കുന്നു. എന്നാൽ ഇവ 5G ഫോണുകളല്ല എന്നത് ശ്രദ്ധിക്കുക.

Vivo Y18

8000 രൂപ റേഞ്ചിൽ വില വരുന്ന സ്മാർട്ഫോണുകളാണിവ. ഇന്ത്യൻ വിപണിയിൽ എത്തിയിട്ടുളള വിവോ വൈ18, വൈ18ഇ ഫീച്ചറുകൾ നോക്കാം.

Vivo Y18 സ്പെസിഫിക്കേഷൻ

90Hz റീഫ്രെഷ് റേറ്റാണ് വിവോ വ18 ഫോണിലുള്ളത്. ഇതിന്റെ ഡിസ്പ്ലേയ്ക്ക് 269 ppi പിക്‌സൽ ഡെൻസിറ്റി വരുന്നു. 6.56-ഇഞ്ച് HD+ LCD ഡിസ്‌പ്ലേയുള്ള സ്മാർട്ഫോണാണിത്. 12nm ഒക്ടാകോർ മീഡിയടെക് ഹീലിയോ G85 SoC പ്രോസസറുണ്ട്. 4GB LPDDR4X റാമും 128GB വരെ eMMC 5.1 ഇൻബിൽറ്റ് സ്‌റ്റോറേജും ഫോണിലുണ്ട്. ഇത് ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള Funtouch OS 14-ൽ പ്രവർത്തിക്കുന്നു.

ബജറ്റ് ഫ്രെണ്ട്ലി ഫോണിലുണ്ടാവേണ്ട ഫീച്ചറുകൾ ഫോണിൽ ലഭിക്കുന്നതാണ്. ഇതിൽ വിവോ ഡ്യുവൽ ക്യാമറയാണ് സജ്ജീകരിച്ചിരിക്കുന്നത്. 50MP പ്രൈമറി റിയർ സെൻസറും 0.08MP സെൻസറും ഫോണിലുണ്ട്. സെൽഫികൾക്കായി 8MP സെൻസറും നൽകിയിരിക്കുന്നു. വിവോ Y18e-ൽ 13MP പ്രൈമറി റിയർ സെൻസറാണുള്ളത്. ഇതിൽ 0.08MP സെക്കൻഡറി യൂണിറ്റ് ക്യാമറയും വരുന്നു. ഫോണിന്റെ ഫ്രെണ്ട് ക്യാമറ 5MP ആണ്.

READ MORE: Google Pixel 8a: സർപ്രൈസായി വിപണിയിലേക്ക്! Gemini AI ഫീച്ചറുകൾ, Magic എഡിറ്റർ ടൂളുകൾ…

15W വയർഡ് ഫാസ്റ്റ് ചാർജിങ്ങിനെ സപ്പോർട്ട് ചെയ്യുന്ന ഫോണാണിത്. ഇതിൽ 5,000mAh ബാറ്ററി നൽകിയിട്ടുണ്ട്. കൂടാതെ സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസറുകളും വിവോ വി18 ഫോണിലുണ്ട്. പൊടി, സ്പ്ലാഷ് പ്രതിരോധത്തിനായി IP54 റേറ്റിങ് വരുന്നു.

4G, Wi-Fi, GPS, ബ്ലൂടൂത്ത് 5.0 ഫീച്ചറുകളുള്ള സ്മാർട്ഫോണാണിത്. ഇതിൽ USB Type-C ആണ് കണക്റ്റിവിറ്റി നൽകുന്നത്. 185 ഗ്രാം ഭാരമുള്ള സ്മാർട്ഫോണാണ് വിവോ വൈ18.

വില എത്ര?

ബേസിക് മോഡലായ വിവോ വൈ18 രണ്ട് വേരിയന്റുകളിൽ വരുന്നു. 4 ജിബി റാം, 64 ജിബി സ്റ്റോറേജ് ഫോണിന് 8,999 രൂപയാണ് വില. 4 ജിബി റാം, 128 ജിബി സ്റ്റോറേജിനാകട്ടെ 9999 രൂപയുമാകും. ജെം ഗ്രീൻ, സ്പേസ് ബ്ലാക്ക് എന്നീ നിറങ്ങളിലാണ് ഫോൺ വിപണിയിലെത്തിയത്.

വിവോ Y18e ഫോണിന് ഒരു വേരിയന്റ് മാത്രമാണുള്ളത്. 4GB+ 64GB സ്റ്റോറേജുള്ള ഫോണിന്റെ വില 7999 രൂപയാണ്. ഇതും ജെം ഗ്രീൻ, സ്പേസ് ബ്ലാക്ക് നിറങ്ങളിലാണ് പുറത്തിറക്കിയത്.

എവിടെ നിന്നും വാങ്ങാം?

വിവോയുടെ ഇ-സ്റ്റോർ വഴി ഫോണുകൾ പർച്ചേസ് ചെയ്യാവുന്നതാണ്. ആമസോൺ ഇ-കൊമേഴ്സ് സൈറ്റിലും വിവോ Y18, Y18e ലഭ്യമാണ്. ആമസോണിൽ നിന്ന് വാങ്ങുകയാണെങ്കിൽ 1500 രൂപയുചെ ബാങ്ക് ഡിസ്കൌണ്ടും നേടാം.

നോ കോസ്റ്റ് ഇഎംഐ, എക്സ്ചേഞ്ച് ഓഫറുകളും ആമസോൺ വാഗ്ദാനം ചെയ്യുന്നു. വിവോ Y18 പർച്ചേസിനുള്ള ആമസോൺ ലിങ്ക്. വിവോ Y18e വാങ്ങാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel.

Connect On :