12,000 രൂപയിൽ Vivoയുടെ 5G ഫോൺ പുറത്തിറങ്ങി! അതും മികച്ച പ്രോസസർ, കിടിലൻ ബാറ്ററി

12,000 രൂപയിൽ Vivoയുടെ 5G ഫോൺ പുറത്തിറങ്ങി! അതും മികച്ച പ്രോസസർ, കിടിലൻ ബാറ്ററി
HIGHLIGHTS

Vivo Y17s ഫോണിൽ 50MPയുടെ മെയിൻ ക്യാമറയാണ് വരുന്നത്

5000mAhന്റെ ബാറ്ററിയാണ് Vivo Y17sൽ ഉൾപ്പെടുത്തിയിരിക്കുന്നത്

2021ൽ എത്തിയ വിവോയുടെ Y15sന് ശേഷമുള്ള പുതിയ മോഡലാണിത്

വലിയ ആരവങ്ങളില്ലാതെ പുതുപുത്തൻ സ്മാർട്ഫോൺ വിപണിയിൽ എത്തിച്ച് വിവോ. ബജറ്റ് ലിസ്റ്റിൽ ഉൾപ്പെടുന്ന ഒരു മികച്ച 5G ഹാൻഡ്സെറ്റാണ് വിവോ ലോഞ്ച് ചെയ്ത Vivo Y17. 2021ൽ എത്തിയ വിവോയുടെ Y15sന് ശേഷമുള്ള പുതിയ മോഡലാണിത്. പ്രോസസറിലും  ബാറ്ററിയിലുമെല്ലാം നിങ്ങൾ പ്രതീക്ഷിക്കുന്ന ഫീച്ചറുകൾ വിവോ വൈ17ൽ നിന്ന് ലഭിച്ചേക്കാം. ഫോണിന്റെ ഫീച്ചറുകളും സീരീസിൽ ഏതെല്ലാം ഫോണുകളുണ്ടെന്നും വില വിവരങ്ങളും വിശദമായി താഴെ കൊടുക്കുന്നു. 

Vivo Y17 സ്പെസിഫിക്കേഷനുകൾ

Vivo Y17 എന്ന സീരീസിൽ വിവോ ഒരേയൊരു മോഡലാണ് പുറത്തിറക്കിയിട്ടുള്ളത്. സിംഗപ്പൂരിലാണ് കമ്പനി Vivo Y17s അവതരിപ്പിച്ചിരിക്കുന്നത്. 1612 x 720 പിക്‌സൽ റെസല്യൂഷനുള്ള 6.56 ഇഞ്ച് IPS എൽസിഡി സ്‌ക്രീനാണ് Vivo Y17ൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 60Hzന്റെ സ്റ്റാൻഡേർഡ് സ്‌ക്രീൻ റീഫ്രെഷ് റേറ്റും ഫോണിന് വരുന്നു. ഫോണിന് മികച്ച പെർഫോമൻസ് നൽകുന്നത് ഇതിലുള്ള മീഡിയടെക് ഹീലിയോ G85 ചിപ്‌സെറ്റാണ്. 

MediaTek Helio G85 SoCന് 12nm ആർക്കിടെക്ചറുണ്ട്. ഇതിന് പുറമെ, Cortex-A75, Cortex-A55 എന്നിങ്ങനെ 2 കോറുകളും ഉൾപ്പെടുത്തിയാണ് വിവോ Y17s എത്തിയിരിക്കുന്നത്. ഫോണിന്റെ സ്റ്റോറേജിലേക്ക് വന്നാൽ, 6GB LPDDR4X റാമും 128GB സ്റ്റോറേജും വിവോ ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. 

vivo latest phone

ഇന്ന് സ്മാർട്ഫോൺ വാങ്ങുന്നവർ ഏറ്റവുമധികം പരിശോധിക്കുന്നത് അതിന്റെ ക്യാമറ നിലവാരം എങ്ങനെയെന്നതാണ്. Vivo Y17s ഫോണിൽ 50MPയുടെ മെയിൻ ക്യാമറയാണ് വരുന്നത്. 2MPയുടെ ഡെപ്ത് സെൻസറും ഫോണിൽ ഉൾപ്പെടുന്നുണ്ട്. 8MPയുടെ ഫ്രണ്ട് ക്യാമറയും ഒരു ബജറ്റ് ഫോണിൽ നിങ്ങൾക്ക് പ്രതീക്ഷിക്കാവുന്ന ഏറ്റവും മികച്ച ഫീച്ചറാണ്. ക്യാമറയ്ക്കും, പ്രോസസറിനും പുറമെ ശക്തമായ ബാറ്ററി കപ്പാസിറ്റിയും Vivo Y17sൽ വരുന്നുണ്ട്. 15Wന്റെ ഫാസ്റ്റ് ചാർജിങ്ങിനെ പിന്തുണയ്ക്കുന്ന ഈ ഫോണിന് 5000mAhന്റെ ബാറ്ററിയാണുള്ളത്.

Anju M U

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo