വിപണിയിൽ ഇതാ മറ്റൊരു വിവോ സ്മാർട്ട് ഫോണുകൾ കൂടി അവതരിപ്പിച്ചിരിക്കുന്നു .VIVO Y15A എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത് .ബഡ്ജറ്റ് റെയ്ഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന വിവോയുടെ ഒരു സ്മാർട്ട് ഫോൺ കൂടിയാണ് VIVO Y15A എന്ന സ്മാർട്ട് ഫോണുകൾ.ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ബാറ്ററി ലൈഫ് തന്നെയാണ് .5,000 mAhന്റെ ബാറ്ററി ലൈഫ് ആണ് ഈ ഫോണുകൾക്കുള്ളത് .മറ്റു ഫീച്ചറുകൾ നോക്കാം .
ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ 6.51-inch HD+ IPS LCD ഡിസ്‌പ്ലേയിലാണ് ഈ ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .അതുപോലെ 720 x1600 പിക്സൽ റെസലൂഷനും ഇതിനു ലഭിക്കുന്നതാണ് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് MediaTek Helio P35 പ്രോസ്സസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .കൂടാതെ Android 11ലാണ് ഈ സ്മാർട്ട് ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .
ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ സ്റ്റോറേജുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഡ്യൂവൽ പിൻ ക്യാമറകളിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .13 മെഗാപിക്സൽ + 2 മെഗാപിക്സൽ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .Water Notch സെൽഫി ക്യാമറകളാണ് ഇതിനുള്ളത് .
ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ബാറ്ററി ലൈഫ് തന്നെയാണ് .5,000 mAhന്റെ ബാറ്ററി ലൈഫ് ആണ് ഈ ഫോണുകൾക്കുള്ളത് .ഈ സ്മാർട്ട് ഫോണുകൾ നിലവിൽ Philippines വിപണിയിൽ മാത്രമാണ് അവതരിപ്പിച്ചിരിക്കുന്നത് .ഉടൻ തന്നെ ഇന്ത്യൻ വിപണിയിലും പ്രതീക്ഷിക്കാം .ഇന്ത്യൻ വിപണിയിൽ ഏകദേശം 12000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന ഫോണുകളിൽ ഒന്നാകും ഇത് .