ബജറ്റ് ഫ്രെണ്ട്ലി ഫോണുകളിൽ പേരുകേട്ട വിവോയുടെ പുതിയ പോരാളി എത്തുന്നു. V2317A എന്ന മോഡൽ നമ്പറുള്ള Vivo Y12 ആണ് ലോഞ്ചിന് ഒരുങ്ങുന്നത്. ചൈനയിലെ TENAA അതോറിറ്റി അംഗീകരിച്ച ഫോൺ ഇതാ അവിടുത്തെ വിപണിയിലും അവതരിപ്പിച്ചിട്ടുണ്ട്.
എന്നാൽ ഇന്ത്യയിൽ എന്നായിരിക്കും ലോഞ്ച് എന്നതിൽ സ്ഥിരീകരണം വന്നിട്ടില്ല. സമീപഭാവിയിൽ തന്നെ വിവോ ഫോൺ ഇന്ത്യൻ വിപണിയിലും പുറത്തിറങ്ങാൻ സാധ്യതയുണ്ട്. ഫോണിന്റെ ആകർഷകമായ ഫീച്ചറുകളും വിലയും വിശദമായി അറിയാം.
വിവോ ഫോൺ ചൈനീസ് വിപണിയിൽ ഇപ്പോൾ ഔദ്യോഗികമായി പുറത്തിറങ്ങിയിരിക്കുന്നു. 720 x 1612 പിക്സലുള്ള HD+ റെസല്യൂഷനുമായി വരുന്ന ഫോണാണിത്. 6.56 ഇഞ്ച് LCD വാട്ടർഡ്രോപ്പ്-നോച്ച് ഡിസ്പ്ലേയാണ് വിവോ വൈ12 4Gയിലുള്ളത്. മീഡിയടെക് ഹീലിയോ G85 ചിപ്പ്സെറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 60Hz റീഫ്രെഷ് റേറ്റ് ഫോണിലുണ്ടാകുമെന്ന് പ്രതീക്ഷിക്കാം.
5,000mAh ബാറ്ററിയാണ് വിവോയിൽ സജ്ജീകരിച്ചിരിക്കുന്നത്. ഇത് USB-C പോർട്ട് വഴി 15W ചാർജിങ്ങിനെ പിന്തുണയ്ക്കുന്നു. 3.5 എംഎം ഓഡിയോ ജാക്കിന്റെ ഫീച്ചറും ഫോണിലുണ്ട്. ആൻഡ്രോയിഡ് 13നെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന വിവോ വൈ12 ഒറിജിൻ OS 3ൽ പ്രവർത്തിക്കുന്നു. 186 ഗ്രാം ഭാരമുള്ള ഫോണാണിത്.
ഫോണിന്റെ സുരക്ഷാ ഫീച്ചറായി സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സ്‌കാനറും ഫെയ്‌സ് അൺലോക്കും ക്രമീകരിച്ചിട്ടുണ്ട്. ഡ്യുവൽ-സിമ്മും 4G കണക്റ്റിവിറ്റിയുമുള്ള ഹാൻഡ്സെറ്റാണ് വിവോയുടെ ഈ പുതിയ എതിരാളി. വൈഫൈ, ബ്ലൂടൂത്ത് 5.0, GPS, ഗ്ലോനാസ്, ഗലീലിയോ, QZSS, USB 2.0 തുടങ്ങിയ ഫീച്ചറുകളെല്ലാം വിവോ വൈ12ലുണ്ട്.
6 GB LPDDR4x റാമും 128 GB eMMC 5.1 സ്റ്റോറേജുമുള്ള ഫോണാണിത്. ഡ്യുവൽ ക്യാമറ സെറ്റപ്പുള്ള വിവോ വൈ12 ഫോണിന്റെ മെയിൻ ക്യാമറ 13-മെഗാപിക്സലിന്റേതാണ്. ഇതിന് പുറമെ 2 മെഗാപിക്സൽ ഡെപ്ത് സെൻസറും 8MP ഫ്രണ്ട് ക്യാമറയും ഈ ഫോണിലുണ്ട്.
ഇപ്പോൾ ചൈവനയിൽ പുറത്തിറങ്ങിയ വിവോ ഫോണിന് 999 യുവാനാണ് വില. അമേരിക്കൻ വിലയിൽ 140 ഡോളറാകും. 11,900 രൂപയാണ് ഇന്ത്യൻ വിലയിൽ വരുന്നത്. വൈൽഡ് ഗ്രീൻ, ക്രിസ്റ്റൽ പർപ്പിൾ എന്നിങ്ങനെ രണ്ട് നിറങ്ങളിൽ ഫോൺ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
Read More: ഈ അറിയിപ്പ് ശ്രദ്ധിച്ചില്ലെങ്കിൽ ഗൂഗിൾ പേയും ഫോൺപേയും ഉടൻ നഷ്ടമാകും!
അതേ സമയം വിവോ വൈ12 മാത്രമല്ല പുതിയതായി വിപണിയിൽ വരുന്ന സ്മാർട്ഫോണുകൾ. അടുത്ത വർഷം കമ്പനി വിവോ X100 സീരീസ് ഫോണുകളും വിപണിയിൽ എത്തിക്കും. 50 മെഗാപിക്സലിന്റെ മെയിൻ ക്യാമറയും, 32 മെഗാപിക്സൽ സെൽഫി ക്യാമറയുമുള്ള ഫോണായിരിക്കും വിവോ എക്സ്100 സീരീസുകൾ എന്ന് പ്രതീക്ഷിക്കാം. 5,000mAh ആണ് ഫോണിന്റെ ബാറ്ററി. 120W വയർഡ് ഫാസ്റ്റ് ചാർജിങ്ങും ഈ ഫോണിലുണ്ടാകും.