Vivo Y100i 5G സ്മാർട്ട് ഫോൺ ചൈനയിൽ അവതരിപ്പിച്ചു. വിവോ വൈ-സീരീസിന് കീഴിലാണ് ഈ ഫോൺ കൊണ്ടുവന്നിരിക്കുന്നത്. 12 GBറാം, 512GB സ്റ്റോറേജ് തുടങ്ങിയ സവിശേഷതകളുണ്ട്. ഈ ഫോണിന്റെ മറ്റു സവിശേഷതകൾ നോക്കാം.
പുതിയ Vivo Y100i 5G 12GB റാമിലും 512GB സ്റ്റോറേജ് ഓപ്ഷനുകളിലാണ് വരുന്നത്. 12GB RAM+512GB സ്റ്റോറേജ് വേരിയന്റിന് ഏകദേശം 18,300 രൂപയ്ക്ക് വാങ്ങാം.
Y100i നീല, പിങ്ക് നിറങ്ങളിലുള്ള കളർ വേരിയന്റുകളിലായിരിക്കും ഫോൺ എത്തുക. നവംബർ 28 മുതൽ ചൈനീസ് വിപണിയിൽ ഫോൺ വിൽപ്പനയ്‌ക്കെത്തും.
Vivo Y100i 5G ഫോണിന് 2388×1080 പിക്‌സൽ റെസല്യൂഷനുള്ള 6.64 ഇഞ്ച് FHD + LCD ഡിസ്‌പ്ലേയുണ്ട്. ഇതിന് 240Hz ടച്ച് സാമ്പിൾ നിരക്കും ഉണ്ട്. മീഡിയടെക് ഡൈമെൻസിറ്റി 6020 പ്രൊസസറായിരിക്കും Y100i 5G ഫോണിന്.
Vivo Y100i 5G ഫോണിന് 50MP പ്രൈമറി ക്യാമറയും 2MP AI ഡ്യുവൽ റിയർ ക്യാമറയും ഉണ്ട്. 8MP സെൽഫി ക്യാമറയാണ് നൽകിയിരിക്കുന്നത്.
44W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 5000എംഎഎച്ച് ബാറ്ററിയാണ് വിവോ ഫോണിന് കരുത്ത് പകരുന്നത്.
വിവോ എക്സ്100 സീരീസ് ഈ കഴിഞ്ഞ ദിവസമാണ് വിപണിയിലെത്തിയത്.വിവോ എക്സ്100 സീരീസിൽ വിവോ എക്സ്100 (Vivo X100), വിവോ എക്സ്100 പ്രോ ( Vivo X100 Pro) എന്നീ സ്മാർട്ട്ഫോണുകളാണ് വരുന്നത്.
കൂടുതൽ വായിക്കൂ:Vivo X100 Pre-order Record: ലോഞ്ചിന് മുന്നേ വെറും 7 ദിവസത്തിനുളളിൽ Vivo X100 നേടിയ റെക്കോഡ് എന്തെന്നോ!
മീഡിയടെക്കിന്റെ ഡൈമെൻസിറ്റി 9300 ചിപ്സെറ്റ് കരുത്തിലാണ് ഈ ഫോണുകൾ എത്തിയിരിക്കുന്നത്. എക്സ്100 സീരിസിലെ ഉയർന്ന മോഡലുകളിൽ LPDDR5T റാം ടെക്നോളജി വിവോ നൽകിയിരിക്കുന്നു. 16GB വരെ റാമും 1TB വരെ UFS 4 സ്റ്റോറേജും വിവോ എക്സ് 100 സീരീസ് വാഗ്ദാനം ചെയ്യുന്നു.
100W വയർഡ് ചാർജിംഗിനുള്ള പിന്തുണയും 50W വയർലെസ് ചാർജിങ് പിന്തുണയും സഹിതം 5400mAh ബാറ്ററിയാണ് എക്സ് 100 പ്രോ മോഡലിൽ വിവോ നൽകിയിരിക്കുന്നത്. അതേസമയം സ്റ്റാൻഡേർഡ് എക്സ് 100 സീരീസിൽ വിവോ 120W വയർഡ് ചാർജിംഗിനുള്ള പിന്തുണയോടെ 5,000mAh ബാറ്ററി നൽകിയിരിക്കുന്നു.
ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള OriginOS 4ൽ ആണ് ഈ സ്മാർട്ട്ഫോണുകളുടെ പ്രവർത്തനം. USB-C Gen 3.2 പോർട്ട്, വൈഫൈ-7, 5G, NFC, ബ്ലൂടൂത്ത് 5.3 എന്നിവയാണ് പ്രധാന കണക്ടിവിറ്റി ഓപ്ഷനുകൾ. ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് രണ്ട് എക്സ്100 ഫോണുകളിലും നൽകിയിരിക്കുന്നത്.