വിപണികാത്തിരിക്കുന്ന പുതിയ സ്മാർട്ട് ഫോണുകൾ ;വിവോ Y95 & റെഡ്മി നോട്ട് 6 പ്രൊ

വിപണികാത്തിരിക്കുന്ന പുതിയ സ്മാർട്ട് ഫോണുകൾ ;വിവോ Y95 & റെഡ്മി നോട്ട് 6 പ്രൊ
HIGHLIGHTS

പുതിയ രണ്ടു മോഡലുകൾ ഉടൻ വിപണിയിൽ എത്തുന്നു

 

2018 ന്റെ അവസാനത്തിൽ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രണ്ടു സ്മാർട്ട് ഫോണുകളാണ് വിവോ Y95 & റെഡ്മി നോട്ട് 6 പ്രൊ എന്നി മോഡലുകൾ .ഈ മാസം അവസാനത്തോടുകൂടി ഈ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ പ്രതീക്ഷിക്കാവുന്നതാണ്.മുന്നിലും പിന്നിലും ഡ്യൂവൽ ക്യാമറകളാണ് ഷവോമിയുടെ റെഡ്മി നോട്ട് 6 പ്രൊ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .എന്നാൽ വിവോയുടെ Y95 ആകട്ടെ ഫുൾ വ്യൂ notch ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങുന്നത് .രണ്ടു സ്മാർട്ട് ഫോണുകളും 15000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന 
മോഡലുകൾ കൂടിയാണ് .ഇതിന്റെ മറ്റു സവിശേഷതകൾ മനസ്സിലാക്കാം .

 6.22-ഇഞ്ചിന്റെ ഫുൾ വ്യൂ ഡിസ്‌പ്ലേയിലാണ് വിവോ Y95 പുറത്തിറങ്ങുന്നത് .കൂടാതെ 19:9 ഡിസ്പ്ലേ റെഷിയോയും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയാണ് ഇതിന്റെ ആന്തരിക സവിശേഷതകൾ . Android 8.1 Oreo ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .അതുപോലെതന്നെ Snapdragon 439 പ്രോസസറിലാണ് പ്രവർത്തനം നടക്കുന്നത് .13 + 2 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളാണ് ഇതിനു നൽകിയിരിക്കുന്നത് .4030mAh ന്റെ ബാറ്ററി ലൈഫും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .

റെഡ്മി നോട്ട് 6 പ്രൊ-6.26 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .കൂടാതെ 19.9 ഡിസ്പ്ലേ റെഷിയോയും ഇതിന്റെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .5.99 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ നിന്നും 6.26 വരെ എത്തി .Qualcomm Snapdragon 636 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .ഹുവാവെയുടെ ഏറ്റവും പുതിയ ഹോണർ 8 X മോഡലുകൾക്ക് ഒരു എതിരാളി തന്നെയാണ് റെഡ്‌മിയുടെ ഈ പുതിയ മോഡൽ .

ആന്തരിക സവിശേഷതകൾ പറയുകയാണെങ്കിൽ 4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയാണ് ഇതിനു നൽകിയിരിക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ പുതിയ ഓറിയോയും അതുപോലെതന്നെ Snapdragon 636 പ്രൊസസ്സറിലും ആണ് പ്രവർത്തനം നടക്കുന്നത് .കൂടാതെ മെമ്മറി കാർഡ് ഉപയോഗിച്ച് ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .

ക്യാമറകളെക്കുറിച്ചു പറയുകയാണെങ്കിൽ ഡ്യൂവൽ പിൻ / മുൻ ക്യാമറകളാണ് ഇതിനു നൽകിയിരിക്കുന്നത് .20+2 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 12MP + 5 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ മോഡലുകളുടെ സവിശേഷതകളാണ്.4000mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട്.

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo