Vivo X200 Offer: വിവോയുടെ വമ്പൻ ഫോൺ തെലുഗു ദേശങ്ങളിലെത്തിച്ചത് മലയാളി നടി, Lauch Offer മിസ്സാക്കാതെ ഇപ്പോൾ വാങ്ങാം

Updated on 23-Dec-2024
HIGHLIGHTS

വിവോയുടെ വമ്പൻ സ്മാർട്ഫോണിനെ തെലുഗു ദേശത്തിൽ അവതരിപ്പിച്ചത് സംയുക്ത മേനോനാണ്

ഫോട്ടോഗ്രാഫിയിലും പെർഫോമസിലും ഒരു അസാധ്യ സ്മാർട്ഫോൺ ആണിത്

ZEISS ക്യാമറ ടെക്നോളജിയോടെ വരുന്ന വിവോ X200 കഴിഞ്ഞ വാരത്തിൽ വിൽപ്പന ആരംഭിച്ചു

വിവോ പുറത്തിറക്കിയ flagship സ്മാർട്ഫോണാണ് Vivo X200 പ്രോ ഉൾപ്പെടുന്ന സീരീസ്. ഐഖൂ 13-ന് പകരം സ്വന്തം കമ്പനിയിൽ നിന്ന് തന്നെ ഒരു എതിരാളി. ഫോട്ടോഗ്രാഫിയിലും പെർഫോമസിലും ഒരു അസാധ്യ സ്മാർട്ഫോൺ എന്നല്ലാതെ മറ്റൊന്നും പറയാനില്ല.

Vivo X200 വിപണിയിൽ

വിവോയുടെ വമ്പൻ സ്മാർട്ഫോണിനെ എന്നാൽ തെലുഗു ദേശത്തിൽ അവതരിപ്പിച്ചത് മലയാളികളുടെ പ്രിയ യുവതാരമാണ്. ജീവാംശമായി എന്ന ഗാനത്തിനൊപ്പം പ്രേക്ഷകർ ഏറ്റെടുത്ത പ്രിയനടി സംയുക്ത മേനോനാണ് (Samyuktha Menon) വിവോ എക്സ്200 അവതരിപ്പിച്ചത്. തെലങ്കാനയിലും ആന്ധ്രാപ്രദേശിലും ഫോണിന്റെ വിപണിയിലേക്കുള്ള രംഗപ്രവേശനം നടത്തിയത് സംയുക്തയാണ്. ഹൈദരാബാദിലെ ബഞ്ചാര ഹിൽസിലെ പാർക്ക് ഹയാത്തിൽ വച്ച് താരം ഫോൺ അനാച്ഛാദനം ചെയ്തു.

Vivo X200 വിപണിയിൽ

ZEISS ക്യാമറ ടെക്നോളജിയോടെ വരുന്ന വിവോ X200 കഴിഞ്ഞ വാരത്തിൽ വിൽപ്പന ആരംഭിച്ചു. ആകർഷകമായ ലോഞ്ച് ഓഫറുകളോടെയാണ് സ്മാർട്ഫോൺ നിലവിൽ വിപണനം നടക്കുന്നത്.

Vivo X200 ലോഞ്ച് ഓഫറുകളോടെ….

സീരീസിലുള്ളത് 2 സ്മാർട്ഫോണുകളാണ്. വിവോ X200, X200 പ്രോ എന്നിവയാണ് ഫോണുകൾ. ഇവയിൽ ബേസിക് മോഡലിന് രണ്ട് വേരിയന്റുകളാണുള്ളത്. 12GB + 256GB മോഡലിന് 65,999 രൂപയാകുന്നു. 16GB + 512GB മോഡലിന്റെ വില 71,999 രൂപയാണ്. നാച്ചുറൽ ഗ്രീൻ, കോസ്‌മോസ് ബ്ലാക്ക് ആണ് കളർ വേരിയന്റുകൾ. Buy From Here

വിവോ X200 Pro ഒറ്റ കളർ വേരിയന്റുള്ള സ്മാർട്ഫോണാണ്. ഇതിൽ 16GB + 512GB മോഡലിന് 94,999 രൂപയാണ് വില. ടൈറ്റാനിയം ഗ്രേ, കോസ്‌മോസ് ബ്ലാക്ക് നിറങ്ങളിലാണ് ഫ്ലാഗ്ഷിപ്പ് ഫോണുകൾ അവതരിപ്പിച്ചത്. ഇവിടെ നിന്നും വാങ്ങൂ

ഓൺലൈനിൽ ആകർഷകമായ ഓഫറുകൾ സ്മാർട്ഫോണിന് പരിമിതകാലത്തേക്ക് ലഭിക്കുന്നു. ആമസോൺ, ഫ്ലിപ്കാർട്ട് എന്നിവിടങ്ങളിൽ ഫോൺ വിൽപ്പനയ്ക്ക് എത്തിയിരിക്കുന്നു. കൂടാതെ vivo India eStore വഴിയും ഫോൺ ഓൺലൈനായി വാങ്ങാം.

ബാങ്ക് ഓഫർ ഉൾപ്പെടെ നിരവധി കിഴിവുകളാണ് ഫോണിനുള്ളത്. ബാങ്കിങ് ഓഫറിലൂടെ 10% വരെ ക്യാഷ്ബാക്ക് ലഭിക്കും. വി-ഷീൽഡ് പ്രൊട്ടക്ഷന് 40% വരെ കിഴിവ് ലഭിക്കുന്നതാണ്. 1499 രൂപയ്ക്ക് വിവോ TWS 3e ഇയർപോഡും ഫോണിനൊപ്പം ലഭിക്കുന്നതാണ്.

Also Read: 200MP ZEISS APO ക്യാമറയുള്ള ഫോണുമായി Vivo X200 സീരീസെത്തി, വിലയും വിൽപ്പനയും അറിയാം

Vivo Flagship Phone 2024: സ്പെസിഫിക്കേഷൻ

6.78 LTPO AMOLED ഡിസ്പ്ലേ, ഫൺടച്ച് OS 15 അടിസ്ഥാനമാക്കിയുള്ള ആൻഡ്രോയിഡ് 15 എസ്. പ്രോയിലെ മെയിൻ ക്യാമറ 200 മെഗാപിക്സൽ. 200MP Samsung HP9 Zeiss APO ക്യാമറയാണിത്. 32MP സെൽഫി ക്യാമറ, IP69+IP68 റേറ്റിങ്.

ഇമ്മോർട്ടാലിസ്-G925 GPU ഉള്ള ഒക്ട-കോർ ​​ഡൈമെൻസിറ്റി 9400 3nm പ്രൊസസർ നൽകിയിരിക്കുന്നു. 6000mAh ബാറ്ററി 90W വയർഡ് ചാർജിങ്ങും 30W വയർലെസ് ഫ്ലാഷ് ചാർജിങ്ങും പിന്തുണയ്ക്കുന്നു.

വിവോ X200 ബേസിക്: സ്പെസിഫിക്കേഷൻ

6.67 ഇഞ്ച് LTPS AMOLED ഡിസ്പ്ലേ, ഫൺടച്ച് OS 15 അടിസ്ഥാനമാക്കിയുള്ള ആൻഡ്രോയിഡ് 15 എസ്. ഇതിന്റെ മെയിൻ ക്യാമറ 50MP LYT-818 സെൻസറാണ്. 32MP സെൽഫി ക്യാമറ, IP69+IP68 റേറ്റിങ്. പ്രോയിലെ അതേ ഒക്ട-കോർ ​​ഡൈമെൻസിറ്റി 9400 3nm പ്രൊസസറാണ് ഇതിലും. 90W വയർഡ് ചാർജിങ്ങിനെ പിന്തുണയ്ക്കുന്ന 5800mAh ബാറ്ററി.

Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel.

Connect On :