Vivo X100 Series Camera Setup: മികച്ച ക്യാമറ സെറ്റപ്പുമായി Vivo X100 Series ഉടൻ പുറത്തിറങ്ങും

Updated on 01-Nov-2023
HIGHLIGHTS

മികച്ച ക്യാമറകളുമായിട്ടായിരിക്കും വിവോ എക്സ്100 സീരീസ് ഫോണുകൾ വിപണിയിലെത്തുക

ചൈനീസ് വിപണിയിലായിരിക്കും ഫോൺ ആദ്യം ലോഞ്ച് ചെയ്യുന്നത്

LPDDR5T റാം സാങ്കേതികവിദ്യയുള്ള ലോകത്തിലെ ആദ്യത്തെ സ്മാർട്ട്‌ഫോണായിരിക്കും വിവോ എക്സ്100 സീരീസ്

Vivo വിപണിയിലെത്തിക്കാൻ ഒരുങ്ങുന്ന സ്മാർട്ട്ഫോണുകൾ ആണ് വിവോ എക്സ്100 സീരീസ്. എക്സ് സീരീസിൽ വിവോ എക്സ്100 (Vivo X100), വിവോ എക്സ്100 പ്രോ (Vivo X100 Pro) എന്നീ രണ്ട് ഫോണുകൾ വിപണിയിൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ചൈനീസ് വിപണിയിലായിരിക്കും ഫോൺ ആദ്യം ലോഞ്ച് ചെയ്യുന്നത്.

ഫോട്ടോഗ്രാഫിക്ക് പ്രധാന്യം നൽകി മികച്ച ക്യാമറകളുമായിട്ടായിരിക്കും വിവോ എക്സ്100 സീരീസ് ഫോണുകൾ വിപണിയിലെത്തുക.

Vivo X100

Vivo X100 സ്മാർട്ട്ഫോണിൽ സോണി ഐഎംഎക്‌സ് 920 പ്രൈമറി സെൻസറുള്ള റിയർ ക്യാമറ സെറ്റപ്പ് ഉണ്ടായിരിക്കും. ഈ പ്രൈമറി സെൻസർ ഫോട്ടോഗ്രാഫി എക്സ്പീരിയൻസ് മെച്ചപ്പെടുത്താനും മികച്ച ഷോട്ടുകൾ പകർത്താനും സഹായിക്കും. അൾട്രാ-വൈഡ് ഷോട്ടുകൾക്കായി സാംസങ് ജെഎൻ1 ലെൻസും ഫോണിൽ നൽകുമെന്ന് കരുതുന്നു. 3x ഒപ്റ്റിക്കൽ സൂം സപ്പോർട്ടുള്ള ഒമ്നിവിഷൻ OV64B ടെലിഫോട്ടോ ക്യാമറയും ഉണ്ടായിരിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.

മികച്ച ക്യാമറ സെറ്റപ്പുമായി Vivo X100 Series ഉടൻ പുറത്തിറങ്ങും

Vivo X100 Pro

Vivo X100 Pro അൾട്രാ-വൈഡ് ലെൻസും ടെലിഫോട്ടോ ക്യാമറയും പ്രോ മോഡലിലും ഉണ്ടായിരിക്കും. 1 ഇഞ്ച് സോണി IMX989 ക്യാമറ സെൻസറായിരിക്കും വിവോ എക്സ്100 പ്രോ സ്മാർട്ട്ഫോണിലെ പ്രൈമറി ക്യാമറ. ഈ വലിയ സെൻസർ കൂടുതൽ ലൈറ്റ് പിടിച്ചെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിലൂടെ ലോ-ലൈറ്റ് ഫോട്ടോഗ്രാഫി കൂടുതൽ മികച്ചതാകുന്നു. 4.3x ഒപ്റ്റിക്കൽ സൂം ഉള്ള ഒരു ടെലിഫോട്ടോ ഷൂട്ടർ ക്യാമറയും ഇതിലുണ്ടാകും.

കൂടുതൽ വായിക്കൂ: Honor 90 5G Offline Sale: Honor 90 5G ഇനി ഓൺലൈനിൽ മാത്രമല്ല, പിന്നെയോ!

വിവോ എക്സ്100 സീരീസ് ചിപ്പ്സെറ്റും റാമും

വിവോ എക്‌സ് 100, വിവോ എക്‌സ് 100 പ്രോ എന്നിവ മീഡിയടെക്ക് ഡൈമെൻസിറ്റി 9300 ചിപ്പ്സെറ്റിന്റെ കരുത്തിൽ പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ ചിപ്പ്സെറ്റ് വേഗതയേറിയതും മികച്ച പെർഫോമൻസ് നൽകുമെന്നാണ് പ്രതീക്ഷ. ഈ സ്മാർട്ട്‌ഫോണുകൾ ഏറ്റവും പുതിയ LPDDR5T റാം സാങ്കേതികവിദ്യയും അവതരിപ്പിക്കും.

വിവോ എക്സ്100 സീരീസ് LPDDR5T റാം

വിവോ എക്സ്100 സീരീസ് സ്മാർട്ട്ഫോണുകൾ LPDDR5T റാം സാങ്കേതികവിദ്യയുള്ള ലോകത്തിലെ ആദ്യത്തെ സ്മാർട്ട്‌ഫോണായി പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. രണ്ട് മോഡലുകളും യുഎഫ്എസ് 4.0 സ്റ്റോറേജുമായി വരും. ഡാറ്റാ ട്രാൻസ്ഫർ വേഗതയും മൊത്തത്തിലുള്ള പെർഫോമൻസും ഇത് വർധിപ്പിക്കും. വിവോ എക്സ്90 സീരീസ് നിലവിൽ വിൽപ്പനയിലുണ്ട്. ഈ ഡിവൈസുകളുടെ പിൻഗാമിയായിട്ടാണ് വിവോ എക്സ്100 സീരീസ് വരുന്നത്.

Connect On :