2024 ജനുവരിയ്ക്ക് ആദ്യ സമ്മാനം നൽകി വിവോ. പുതുവർഷം കാത്തിരുന്ന ഫോണാണ് Vivo X100, Vivo X100 Pro എന്നിവ. കഴിഞ്ഞ നവംബറിൽ ചൈനയിൽ ലോഞ്ച് ചെയ്ത ഫോണാണിത്. വിവോ എക്സ്100 ഇപ്പോഴിതാ ഇന്ത്യൻ മാർക്കറ്റുകളിലും എത്തി.
ജനുവരി 4ന് ഫോൺ ഇന്ത്യയിൽ അരങ്ങേറ്റം കുറിയ്ക്കുമെന്ന് നേരത്തെയും അറിയിച്ചിരുന്നു. അതുകൊണ്ട് തന്നെ സ്മാർട്ഫോൺ പ്രേമികൾ ഫോണിന്റെ ലോഞ്ചിനായി കാത്തിരുന്നു. പുതുവർഷം പുതിയ ഫോൺ വാങ്ങാൻ പ്ലാനിട്ടവരും വിവോ X100 വരാൻ പ്രതീക്ഷിച്ചു. ഒടുവിൽ ഫോൺ ഇന്ന് ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുകയാണ്.
100W ഫാസ്റ്റ് ചാർജിങ്ങിനെ പിന്തുണയ്ക്കുന്ന ഫോണാണിത്. കൂടാതെ ബാറ്ററിയിലും ക്യാമറയിലും എടുത്തുപറയേണ്ട ഫീച്ചറുകളുണ്ട്. എങ്കിലും വിവോ എക്സ്100 എത്ര ബജറ്റിൽ വരുമെന്നതാണ് ടെക് ലോകം ആകാംക്ഷയോടെ നോക്കുന്നത്.
6.78-ഇഞ്ച് വളഞ്ഞ AMOLED ഡിസ്‌പ്ലേയാണ് വിവോ എക്സ്100ന് വരുന്നത്. സീരീസിലെ രണ്ട് ഫോണുകളിലും 120Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റ് ലഭിക്കും. 3000 നിറ്റ്സ് ബ്രൈറ്റ്നെസ് ഫോണിനുണ്ട്. ഫോണിൽ മീഡിയാടെക് ഡൈമൻസിറ്റി 9300 പ്രൊസസറാണ് നൽകിയിട്ടുള്ളത്.
16 GB വരെ റാമും 512 GB വരെ സ്റ്റോറേജും ലഭിക്കുന്ന ഫോണാണിത്. 5,000 mAh ബാറ്ററിയാണ് Vivo X100 ഫോണിൽ നൽകിയിട്ടുണ്ട്. 120W ഫ്ലാഷ് ചാർജിങ്ങും വിവോ ഫോണിൽ വരുന്നു. ഇത് FunTouchOS 14-ൽ പ്രവർത്തിക്കുന്നു.
ടൈപ്പ്-സി പിന്തുണയ്ക്കുന്ന ഫോണാണ് വിവോ എക്സ്100. വൈഫൈ 7, IP68 സർട്ടിഫിക്കേഷനും ഫോണിലുണ്ട്. Wi-Fi 6, Wi-Fi 7, WLAN 2.4 GHz/5 GHz/6 GHz എന്നീ ഫീച്ചറുകൾ ഇതിൽ വരുന്നു. Wi-Fi ഡിസ്‌പ്ലേ, 2 x 2 MIMO, MU-MIMO, ബ്ലൂടൂത്ത് 5.4 ഫീച്ചറുകളും വിവോയിലുണ്ട്.
ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ ഫീച്ചറാണ് വിവോ എക്സ്100 ക്യാമറയിലുള്ളത്. 50 MP VCS IMX920 പ്രൈമറി ഷൂട്ടർ ഫോണിനുണ്ട്. 50 MP JN1 AF അൾട്രാ വൈഡ് സെൻസറും ഇതിൽ വരുന്നു. 64 MP OV64B, 3X ഒപ്റ്റിക്കൽ 100X ഡിജിറ്റൽ ടെലിഫോട്ടോ ലെൻസുമുള്ള ഫോണാണിത്. 32 മെഗാപിക്സലിന്റെ സെൽഫി ക്യാമറയാണ് വിവോ എക്സ്100ൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
12 GB + 256 GB സ്റ്റോറേജ് ഫോണിന് 63,999 രൂപ വില വരും. 16 GB + 512 GB വേരിയന്റിനാകട്ടെ 69,999 രൂപയും വില വന്നേക്കും.
READ MORE: 5 UPI Rules 2024: UPI ATM മുതൽ ഈ വർഷം 5 പുതിയ പേയ്മെന്റ് നിയമങ്ങൾ
പ്രോ വേർഷന് ഇതിനേക്കാൾ വില വരും. വിവോ എക്സ്100 പ്രോ ഫോണിന്റെ വില 89,999 രൂപയാണ്. 16 GB റാമും 512 GB സ്റ്റോറേജുമുള്ള ഫോണിന്റെ വിലയാണിത്. ഇതിന്റെ കുറഞ്ഞ സ്റ്റോറേജായ 12 ജിബി, 256 ജിബി വേരിയന്റിന് 84,999 രൂപയും വിലയാകും. ഫോണിന്റെ ആദ്യ സെയിൽ ജനുവരി 11ന് ആരംഭിക്കും. എന്നാലും ഇപ്പോൾ ഫോൺ പ്രീ-ബുക്കിങ്ങിന് ലഭ്യമാണ്.