Triple ക്യാമറയുള്ള Vivo X Fold 3 Pro ഇന്ത്യയിലെത്തി. ഒന്നര ലക്ഷത്തിന് മുകളിൽ വില വരുന്ന മുൻനിര മടക്ക് ഫോണാണിത്. വിവോ അവതരിപ്പിക്കുന്ന ആദ്യ മടക്ക് ഫോൺ കൂടിയാണെന്ന പ്രത്യേകതയുമുണ്ട്. ഏറ്റവും മെലിഞ്ഞ ഫോൾഡ് ഫോണാണ് വിവോ പുറത്തിറക്കിയത്.
വൺപ്ലസ്, സാംസങ് ബ്രാൻഡുകളുടെ മടക്ക് ഫോണുകളോട് ഈ വിവോ ഫോൺ മത്സരിക്കും. വൺപ്ലസ് ഓപ്പൺ, സാംസങ് ഗാലക്‌സി Z Fold 5 എന്നിവ എതിരാളിയായിരിക്കും. OIS സപ്പോർട്ടുള്ള മെയിൻ ക്യാമറയും 64MP-യുടെ ടെലിഫോട്ടോ ലെൻസും ഫോണിലുണ്ട്.
8.03 ഇഞ്ച് 2K E7 അമോലെഡ് ഡിസ്‌പ്ലേയുള്ള ഫോണാണിത്. വിവോ എക്സ് ഫോൾഡ് 3 പ്രോ ഡിസ്പ്ലേയ്ക്ക് 4,500നിറ്റ് പീക്ക് ബ്രൈറ്റ്നെസ്സുണ്ട്. ഡോൾബി വിഷൻ, HDR 10 ടെക്നോളജി ഉപയോഗിക്കുന്ന സ്മാർട്ഫോണാണിത്. 6.53 ഇഞ്ച് AMOLED കവർ ഡിസ്‌പ്ലേയും വിവോ ഫോണിലുണ്ട്. ഇതിന് 120Hz റീഫ്രെഷ് റേറ്റുള്ള സ്ക്രീനാണിത്. LTPO പാനലുള്ള ഫോണിൽ 120Hz വരെ റീഫ്രെഷ് റേറ്റുണ്ടാകും.
അൾട്രാ-തിൻ ഗ്ലാസ് (UTG) പ്രൊട്ടക്ഷനും ഗ്ലാസ് കോട്ടിങ്ങും ഫോണിനുണ്ട്. ഒക്ടാ-കോർ സ്‌നാപ്ഡ്രാഗൺ 8 Gen 3 SoC ആണ് ഫോണിലെ പ്രോസസർ.
ഫോട്ടോഗ്രാഫി പ്രേമികൾക്ക് വിവോ ട്രിപ്പിൾ ക്യാമറയാണ് സജ്ജീകരിച്ചിട്ടുള്ളത്. വിവോ X ഫോൾഡ് 3 പ്രോയുടെ മെയിൻ ക്യാമറ 50MPയാണ്. ഇതിന് f/1.68 അപ്പേർച്ചറുള്ള ലെൻസുണ്ടായിരിക്കും. OIS സപ്പോർട്ടും ഈ മെയിൻ ക്യാമറയിലുണ്ട്. 64MP-യാണ് വിവോ ഫോൾഡ് ഫോണിന്റെ ടെലിഫോട്ടോ ലെൻസർ. 3x ഒപ്റ്റിക്കൽ സൂം ഈ ലെൻസിനുണ്ട്. 50 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറയും സ്മാർട്ഫോണിനുണ്ട്. f/2.4 അപ്പർച്ചറുകളുള്ള 32MP സെൽഫി ക്യാമറയും ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
100W വയർഡ് ചാർജിങ്ങിനെയും 50W വയർലെസ് ചാർജിങ്ങിനെയും പിന്തുണയ്ക്കുന്നു. ഈ മടക്ക് ഫോണിൽ 5,700mAh ബാറ്ററി പായ്ക്ക് ചെയ്തിരിക്കുന്നു.
5G കണക്റ്റിവിറ്റി ലഭിക്കുന്ന ഫോണാണ് വിവോ X ഫോൾഡ് 3 പ്രോ. Wi-Fi 7, ബ്ലൂടൂത്ത് 5.4, NFC, GPS ഫീച്ചറുകൾ ഫോണിലുണ്ട്. NavIC, OTG, യുഎസ്ബി ടൈപ്പ്-സി പോർട്ട് ഓപ്ഷനുകനും ലഭ്യമാണ്. 3D അൾട്രാസോണിക് ഡ്യുവൽ ഫിംഗർപ്രിന്റ് സെൻസർ ഫോണിലുണ്ട്. IPX8 റേറ്റിങ്ങുള്ള സ്മാർട്ഫോൺ പൊടി, ജല പ്രതിരോധിക്കും.
Read More: BSNL 599 രൂപ പ്ലാനിന് ഇനി വേഗത കൂടും, ഡാറ്റയും അധികമാക്കി, New ഓഫർ
വിവോ എക്സ് ഫോൾഡ് 3 പ്രോയുടെ വില ആരംഭിക്കുന്നത് 1,59,999 രൂപയിലാണ്. 8GB, 256GB സ്റ്റോറേജുള്ള ഫോണിന്റെ വിലയാണിത്. വിവോ ഫോൾഡ് ഫോണിൽ വേറെ വേരിയന്റുകൾ പുറത്തിറക്കിയിട്ടില്ല. ഫോണിന്റെ വിൽപ്പന ഫ്ലിപ്കാർട്ട് വഴിയായിരിക്കും.