6.3 ഇഞ്ചിന്റെ HD ഡിസ്‌പ്ലേയിൽ വിവോ V9 യൂത്ത്

6.3 ഇഞ്ചിന്റെ HD ഡിസ്‌പ്ലേയിൽ വിവോ V9 യൂത്ത്
HIGHLIGHTS

കൂടെ IPL ഓഫറുകളും നൽകുന്നു

 

വിവോയുടെ ഏറ്റവും പുതിയ മോഡലുകളിൽ ഒന്നാണ് വിവോ V9 യൂത്ത്  .വിവോയുടെ V9 നു ശേഷം പുറത്തിറക്കുന്ന മോഡലാണിത് .ഇതിന്റെ ഏറ്റവും പ്രധാന രണ്ടു സവിശേഷതകളിൽ എടുത്തുപറയേണ്ടത് ഇതിന്റെ ഡ്യൂവൽ ക്യാമറകളും അതുപോലെതന്നെ ഇതിന്റെ വലിയ ഡിസ്‌പ്ലേയുമാണ് .2280×1080ന്റെ പിക്സൽ റെസലൂഷൻ ആണ് ഈ മോഡലുകൾ കാഴ്ചവെക്കുന്നത് .ഇതിന്റെ മറ്റു ചില പ്രധാന സവിശേഷതകൾ ഇവിടെ നിന്നും മനസിലാക്കാം .

 6.3 ഇഞ്ചിന്റെ ഫുൾ HD പ്ലസ് ഡിസ്‌പ്ലേയിലാണ് ഈ മോഡലുകൾ പുറത്തിറങ്ങുന്നത് .2280×1080 പിക്സൽ റെസലൂഷൻ ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നു .എന്നാൽ ഇതിന്റെ മറ്റൊരു സവിശേഷത ഇതിന്റെ 19:9 റെഷിയോ ആണ് .സംരക്ഷണത്തിന് Gorilla Glass 3 ഉപയോഗിച്ചിരിക്കുന്നു .Qualcomm’s Snapdragon 450 പ്രോസസറിലാണ് ഈ മോഡലുകൾ പുറത്തിറങ്ങുന്നത് .

4 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിലുംമാണ് ഈ മോഡലുകൾ പുറത്തിറങ്ങുന്നത് .ഈ മോഡലുകൾക്ക് ഡ്യൂവൽ പിൻ ക്യാമറകളാണുള്ളത് .16 + 2 മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളുംമാണുള്ളത് . Android 8.1 Oreo ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .

 3,260mAh ന്റെ ബാറ്ററി ലൈഫും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .എന്നാൽ വിവോയുടെ ഈ മാസം തന്നെ പുറത്തിറങ്ങിയ v9 രണ്ടു മോഡലുകളിലായിട്ടാണ് പുറത്തിറങ്ങിയത് .16 + 5 ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 24 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളുംമാണുള്ളത് .ഇതിന്റെ ഓൺലൈൻ ഷോപ്പിലെ വിലവരുന്നത് 22,990.00 രൂപയാണ് .

ക്യാമറകൾക്ക് മുൻഗണന നൽകിക്കൊണ്ടാണ് വിവോ ഈ രണ്ടു മോഡലുകളും പുറത്തിറക്കിയിരിക്കുന്നത് .വിവോയുടെ Vivo V9 ന്റെ സവിശേഷതകളിൽ എടുത്തുപറയേണ്ടതും അതിന്റെ ബൊക്കെ എഫ്ഫക്റ്റ് തന്നെയാണ് .IPL ന്റെ ഒരു സ്പോൺസർ കൂടിയാണ് വിവോ v9 .

ലാഭകരമായ ജിയോ IPL ഓഫറുകൾ 

ജിയോയുടെ ഏറ്റവും പുതിയ ക്രിക്കറ്റ് ഓഫറുകൾ പുറത്തിറക്കി .ഉപഭോതാക്കൾക്ക് വളരെ ലാഭകരമായ ഓഫറുകളാണ് നിലവിൽ പുറത്തിറക്കിയിരിക്കുന്നത് .102 ജിബിയുടെ 4ജി ഡാറ്റയാണ് നിലവിൽ ലഭ്യമാകുന്നത് .251 രൂപയുടെ റീച്ചാർജിൽ 102 ജിബിയുടെ 4ജി ഡാറ്റയാണ് ലഭിക്കുന്നത് .ഇതിന്റെ വാലിഡിറ്റി 51 ദിവസത്തേക്കാണ് ലഭിക്കുന്നത് .

IPL ഓഫറുകൾ കൂടാതെ ജിയോ SACHETS പായ്ക്കുകൾ കൂടി പുറത്തിറക്കിയിരിക്കുന്നു .ഇതിൽ രണ്ടു ഓഫറുകളാണ് ഉള്ളത് .19 രൂപയുടെ റീച്ചാർജിൽ 0.15GB  4ജി ഡാറ്റ ,കൂടാതെ അൺലിമിറ്റഡ് കോളുകൾ 1 ദിവസ്സത്തേക്കു ലഭിക്കുന്ന ഓഫറുകളും കൂടാതെ 52 രൂപയുടെ റീച്ചാർജിൽ 1.05GB 4ജി ഡാറ്റ കൂടാതെ അൺലിമിറ്റഡ് വോയിസ് കോളുകൾ 7 ദിവസ്സം ലഭിക്കുന്ന മറ്റൊരു ഓഫറുകളുമാണ് പുറത്തിറക്കിയിരിക്കുന്നത് .

ഡിജിറ്റ് മലയാളം Instagram ഇസ്റ്റാഗ്രാം പേജ് ലൈക്ക് ചെയ്യുക

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo