24മെഗാപിക്സലിന്റെ സെല്ഫി ,16 MP ഡ്യൂവൽ പിൻ ക്യാമറയിൽ വിവോ V9 നാളെ മുതൽ

24മെഗാപിക്സലിന്റെ സെല്ഫി ,16 MP ഡ്യൂവൽ പിൻ ക്യാമറയിൽ  വിവോ V9 നാളെ മുതൽ
HIGHLIGHTS

വിവോയുടെ പുതിയ മോഡൽ ആമസോണിൽ നിന്നും വാങ്ങിക്കാം

 

വിവോയുടെ ഈ വർഷം പുറത്തിറക്കുന്ന ഏറ്റവും പുതിയ മോഡലാണ് വിവോ വി 9 .നാളെ മുതൽ ഇതിന്റെ പ്രീ ഓർഡർ  ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ ചെയ്യാവുന്നതാണ് .സെല്ഫി ക്യാമറകൾക്ക് മുൻഗണന നൽകികൊണ്ട് പുറത്തിറക്കിയ മോഡലാണ് വിവോ വി 9 .ഇതിന്റെ പ്രധാന സവിശേഷതകൾ മനസിലാക്കാം .

6.3 ഇഞ്ചിന്റെ  IPS LCD ഡിസ്‌പ്ലേയിലാണ് ഈ മോഡലുകൾ പുറത്തിറങ്ങുന്നത് .അതുകൂടാതെ 2280 x 1080 പിക്സൽ റെസലൂഷനും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .തായ്‌ലാൻഡ് വേർഷനിൽ ഇത് പുറത്തിറങ്ങിയിരുന്നത് 4 ജിബിയുടെ റാംമ്മിലായിരുന്നു .കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജു ഈ മോഡലുകൾക്കുണ്ട് .256 ജിബിവരെ ഇതിന്റെ മെമ്മറി കാർഡ് ഉപയോഗിച്ചു വർദ്ധിപ്പിക്കുവാൻ സാധിക്കുന്നതാണ് .

Qualcomm Snapdragon 626 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .അതുപോലെതന്നെ Android 8.1 ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം .ഡ്യൂവൽ ക്യാമറകളാണ് ഈ മോഡലുകളുടെ പിൻ ക്യാമറകൾക്ക് നൽകിയിരിക്കുന്നത് .16 +5 മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 24 മെഗാപിക്സലിന്റെ സെല്ഫി ക്യാമറകളുമാണ് ഈ മോഡലുകളുടെ ക്യാമറ സവിശേഷതകൾ .

 3260 mAh ന്റെ ബാറ്ററി ലൈഫ് ഈ വിവോയുടെ പുതിയ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .ഇതിന്റെ വിപണിയിലെ പ്രതീക്ഷിക്കുന്ന വില Rs. 25,000 രൂപയ്ക്ക് അടുത്താണ് .നാളെ ഉച്ചയ്ക്ക് 3 മണി മുതൽ ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും പ്രീ ബുക്കിങ് നടത്താവുന്നതാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo