Vivo V40e 5G വാങ്ങാൻ പറ്റിയ സമയം ഇതാണ്. ആമസോണിൽ ഗംഭീര കിഴിവിൽ നിങ്ങൾക്ക് ഈ മിഡ് റേഞ്ച് സ്മാർട്ഫോൺ സ്വന്തമാക്കാം. 8GB+256GB സ്റ്റോറേജുള്ള ഫോണിനാണ് ഓഫർ. പോരാഞ്ഞിട്ട് മൈക്രോ SD കാർഡിലൂടെ 1TB സ്റ്റോറേജ് വികസിപ്പിക്കാനുമാകും. ഫോണിന് ആമസോണിൽ 10000 രൂപയാണ് വെട്ടിക്കുറച്ചത്.
35,999 രൂപയ്ക്കാണ് ഈ വിവോ സ്മാർട്ഫോൺ വിപണിയിൽ എത്തിച്ചത്. എന്നാൽ ലോഞ്ച് സമയത്തെ ഓഫറിൽ ഫോണിന്റെ വില 30,999 രൂപയായിരുന്നു. എങ്കിലും യഥാർഥ വിലയിൽ നിന്ന് ആമസോണിൽ 27,650 രൂപയിൽ ഫോൺ എത്തിച്ചിരിക്കുന്നു. ഇങ്ങനെ 8000 രൂപ ഡിസ്കൌണ്ടാണ് അനുവദിച്ചിരിക്കുന്നത്.
പോരാഞ്ഞിട്ട് HDFC കാർഡിലൂടെ 2000 രൂപ കിഴിവും Vivo V40e ഫോണിന് ലഭിക്കുന്നു. 256GB വേരിയന്റ് 25,650 രൂപയ്ക്ക് വാങ്ങാനുള്ള അവസരമാണിത്.
1,245.06 രൂപയുടെ നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനും ലഭ്യമാണ്. പഴയ ഫോൺ മാറ്റി വാങ്ങാൻ പ്ലാനുള്ളവരാണെങ്കിൽ 25,350 രൂപ വരെയുള്ള എക്സ്ചേഞ്ച് ഓഫറും പരിഗണിക്കുക. ഇവിടെ നിന്നും വാങ്ങൂ…
മികച്ച എഐ ഫീച്ചറുകളുമായി പുറത്തിറക്കിയ സ്മാർട്ഫോണാണിത്. വിവോ വി40e ഫോണിന് 6.77 ഇഞ്ച് ഡിസ്‌പ്ലേയാണുള്ളത്. ഇതിന്റെ സ്ക്രീനിന് 120Hz റിഫ്രഷ് റേറ്റുമുണ്ട്. ഈ സ്മാർട്ഫോൺ 80 W ചാർജിങ്ങിനെ പിന്തുണയ്ക്കുന്നു. 5,500 mAh ബാറ്ററിയും ഫോണിലുണ്ട്.
50MP സോണി IMX882 പ്രൈമറി സെൻസറിൽ അവതരിപ്പിച്ച ഫോണാണിത്. കൂടാതെ 8MP അൾട്രാവൈഡ് ലെൻസും ഇതിലുണ്ട്. 50MP സെൽഫി ക്യാമറയാണ് Vivo V40e ഫോണിലുള്ളത്. എറേസിങ്ങിനും മറ്റും gen AI ഫീച്ചറും ഈ വിവോ 5ജി ഫോണിൽ ലഭിക്കുന്നതാണ്.
Also Read: 1TB സ്റ്റോറേജ്, 200MP ക്യാമറയുള്ള Redmi Note 13 Pro 20000 രൂപയ്ക്ക്! അവിശ്വസനീയം അല്ലാതെന്താ…
Schott Up Glass പ്രൊട്ടക്ഷനിലാണ് വിവോ വി40e നിർമിച്ചിട്ടുള്ളത്. ഇതിൽ വെറ്റ് ടച്ച് ടെക്നോളജി ഡിസ്പ്ലേയിൽ ഉപയോഗിച്ചിരിക്കുന്നു. നനഞ്ഞ കൈ കൊണ്ടും ഫോൺ പ്രവർത്തിപ്പിക്കാനുള്ള ഫീച്ചറാണിത്. ഇതിലെ IP64 റേറ്റിങ് എന്നിവ പൊടി, വെള്ളത്തെ പ്രതിരോധിക്കുന്നു.
8 ജിബി റാമും 256 ജിബി വരെ സ്റ്റോറേജുമുള്ള മീഡിയടെക് ഡൈമെൻസിറ്റി 7300 പ്രൊസസറാണ് ഫോണിലുള്ളത്. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള FunTouch OS 14-ലാണ് ഇത് പ്രവർത്തിക്കുന്നത്. 3 വർഷത്തെ ആൻഡ്രോയിഡ് സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കും. അതിനാൽ ഫോണിന് ഇപ്പോഴത്തെ ആൻഡ്രോയിഡ് 15 അപ്ഡേറ്റുമുണ്ട്. അതുപോലെ 4 വർഷത്തെ സുരക്ഷാ പാച്ചുകളും വിവോ വി40ഇ നൽകുന്നു.
റോയൽ ബ്രോൺസ്, മിന്റ് ഗ്രീൻ എന്നീ വ്യത്യസ്ത കളർ ഓപ്ഷനുകളിലാണ് ഫോൺ പുറത്തിറക്കിയത്. ഇതിന്റെ മറ്റൊരു സ്റ്റോറേജ് വേരിയന്റ് 8GB + 128GB ആണ്.
Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.