മിഡ് റേഞ്ചിൽ Vivo V40e ഇന്ത്യയിൽ പുറത്തിറങ്ങി. വിവോ വി40 പ്രോ, വിവോ വി40 സീരീസിലേക്ക് വന്ന പുതിയ ഫോണാണിത്. രാജ്യത്ത് ഓഗസ്റ്റിൽ അവതരിപ്പിച്ച ഫോണുകളാണിവ. ഇതിലേക്ക് വിവോ V40e എന്ന പുതിയ ഫോണും എത്തിയിരിക്കുന്നു.
രണ്ട് സ്റ്റോറേജ്, കളർ ഓപ്ഷനുകളിലാണ് സ്മാർട്ട്ഫോൺ പുറത്തിറങ്ങിയത്. 50MP മെയിൻ ക്യാമറയാണ് ഈ സ്മാർട്ഫോണിലുള്ളത്. മീഡിയടെക് ഡൈമൻസിറ്റി 7300 SoC പ്രോസസറിലാണ് വിവോ ഫോൺ എത്തിയിട്ടുള്ളത്. Vivo V40e ഫോണിന്റെ ഫീച്ചറുകൾ എന്തെല്ലാമെന്ന് നോക്കാം.
120Hz റിഫ്രഷ് റേറ്റുള്ള സ്മാർട്ഫോണാണ് വിവോ V40e.6.77-ഇഞ്ച് ഫുൾ-എച്ച്‌ഡി+ 3D കർവ്ഡ് അമോലെഡ് ഡിസ്‌പ്ലേയാണുള്ളത്. വലിയ ഡിസ്പ്ലേ ഫോണാണ് വിവോ അവതരിപ്പിച്ചിരിക്കുന്നത്. HDR10+ സപ്പോർട്ട്, SGS ലോ ബ്ലൂ ലൈറ്റ് സർട്ടിഫിക്കേഷൻ ഇതിനുണ്ട്. ഫോണിൽ വെറ്റ് ടച്ച് ഫീച്ചറും ഡിസ്പ്ലേയ്ക്കുണ്ട്.
ഫോണിലുള്ളത് മീഡിയാടെക് ഡൈമൻസിറ്റി 7300 ചിപ്‌സെറ്റുണ്ട്. 8GB LPDDR4X റാമും 256GB വരെ UFS 2.2 ഓൺബോർഡ് സ്റ്റോറേജുമാണ് ഇതിലുള്ളത്. 80W വയർഡ് ഫ്ലാഷ് ചാർജിങ് ഈ സ്മാർട്ഫോണിനുണ്ട്. ഇതിൽ 5,500mAh ബാറ്ററി പായ്ക്ക് ചെയ്തിരിക്കുന്നു. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള FuntouchOS 14-ലാണ് ഫോൺ പ്രവർത്തിക്കുന്നത്.
ഫോണിൽ 50MP ഡ്യുവൽ റിയർ ക്യാമറ യൂണിറ്റും നൽകിയിരിക്കുന്നു. 50MP സെൽഫി ക്യാമറയും ഈ സ്മാർട്ട്‌ഫോണിൽ ഉൾപ്പെടുന്നു. ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനും അഥവാ OIS സപ്പോർട്ടും ഇതിനുണ്ട്. മുൻ ക്യാമറയും പിൻ ക്യാമറയും 4K വീഡിയോ റെക്കോർഡിങ്ങിനെ പിന്തുണയ്‌ക്കുന്നു. AI ഇറേസർ, AI ഫോട്ടോ എൻഹാൻസർ ഫീച്ചറുകളും ഇതിലുണ്ട്.
പൊടിക്കും സ്പ്ലാഷ് പ്രതിരോധത്തിനും IP64 റേറ്റിങ് വരുന്നു. ഫോണിൽ ഡ്യുവൽ 5G, 4G LTE സപ്പോർട്ട് ലഭിക്കുന്നു. Wi-Fi, GPS, OTG, ബ്ലൂടൂത്ത് 5.4 കണക്റ്റിവിറ്റി ഓപ്ഷനുകളുണ്ട്. വിവോ വി40e ഫോണിൽ USB ടൈപ്പ്-C പോർട്ട് ഉൾപ്പെടുന്നു. ഫോണിൽ ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ സജ്ജീകരിച്ചിരിക്കുന്നു.
രണ്ട് ആകർഷക നിറങ്ങളിൽ വിവോ വി40e പുറത്തിറക്കിയത്. മിന്റ് ഗ്രീൻ, റോയൽ ബ്രോൺസ് നിറങ്ങളിൽ ഫോൺ ലഭ്യമാണ്. 8GB + 128GB കോൺഫിഗറേഷന് 28,999 രൂപയാകുന്നു. 8GB + 256GB ഫോണിന് 30,999 രൂപയാകുന്നു. ഫ്ലിപ്പ്കാർട്ട്, വിവോ ഇന്ത്യ ഇ-സ്റ്റോറുകളിൽ ഫോൺ വാങ്ങാം. മറ്റ് അംഗീകൃത റീട്ടെയിലർമാരിൽ നിന്നും വിവോ V40e വാങ്ങാവുന്നതാണ്. ഒക്ടോബർ 2 മുതൽ ഫോൺ വിൽപ്പനയ്ക്ക് ലഭ്യമാകും.
Read More: Samsung Mega Offer: അവിടെ ഐഫോൺ സെയിൽ, ഇവിടെ പ്രീമിയം ഫോണിന് വമ്പൻ Discount!
താൽപ്പര്യമുള്ളവർക്ക് ഫ്ലിപ്പ്കാർട്ടിലൂടെയും ഔദ്യോഗിക വെബ്‌സൈറ്റിലൂടെയും പ്രീ-ബുക്ക് ചെയ്യാം. ഓൺലൈൻ വാങ്ങുന്നവർക്ക് 6 മാസം വരെ നോ കോസ്റ്റ് EMI കിട്ടും. 10 ശതമാനം എക്സ്ചേഞ്ച് ബോണസും വിവോ വി40e-ന് ലഭിക്കും. HDFC, SBI കാർഡ് ഉടമകൾക്ക് ഫ്ലാറ്റ് 10 ശതമാനം തൽക്ഷണ കിഴിവ് നേടാം.