അടുത്തിടെ ഇന്ത്യയിലെത്തിയ Vivo V40 Pro ആദ്യ സെയിൽ തുടങ്ങി. പ്രീമിയം ബജറ്റിൽ വരുന്ന വിവോ ഫോണുകളാണിവ. 50,000 രൂപ റേഞ്ചിലാണ് ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചത്. ഫ്ലാഗ്ഷിപ്പ് പെർഫോമൻസ് തരുന്ന ഈ സ്മാർട്ഫോണിൽ Triple Camera യൂണിറ്റുണ്ട്. വിവോ 40 പ്രോ 80W സൂപ്പർ ചാർജിങ്ങുളള സ്മാർട്ഫോണാണ്. ഇതിന് IP68 റേറ്റിങ്ങുമുണ്ട്.
വിവോ 40, വിവോ V40 Pro എന്നിവയാണ് സീരീസിലെ ഫോണുകൾ. ഇവയിൽ വിവോ വി40 പ്രോയാണ് ഇന്ത്യയിൽ ഓഗസ്റ്റ് 13 മുതൽ വിൽപ്പനയ്ക്ക് എത്തിയത്. ക്യാമറയെ പവർ ചെയ്യുന്നതിനായി ഫോണിൽ സീസ് ലെൻസുകൾ നൽകിയിട്ടുണ്ട്.
ക്യാമറയ്ക്ക് പേരുകേട്ട വിവോ ബ്രാൻഡിന്റെ ഫ്ലാഗ്ഷിപ്പ് ഫോണാണിത്. 4K റെക്കോഡിങ് ഇതിൽ സാധ്യമാണ്. ഫോൺ രണ്ട് സ്റ്റോറേജ് വേരിയന്റുകളിലാണ് ലോഞ്ച് ചെയ്തിട്ടുള്ളത്. ഒന്നാമത്തേത്, 8GB RAM + 256GB സ്റ്റോറേജ് ഫോണാണ്. ഇതിന് ഇന്ത്യയിലെ വില 49,999 രൂപയാണ്. 12GB+512GB സ്റ്റോറേജ് വരുന്ന മറ്റൊരു മോഡൽ കൂടിയുണ്ട്. ഇതിന് 55,999 രൂപയാണ് വിലയാകുന്നത്. ഫ്ലിപ്പ്കാർട്ടിലാണ് വിവോ വി40 പ്രോ വിൽപ്പനയക്ക് എത്തിച്ചിട്ടുള്ളത്.
എല്ലാ ബാങ്ക് കാർഡ് പേയ്മെന്റിനും 5000 രൂപ ഇളവ് നൽകുന്നു. ഇത് ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾക്ക് ബാധകമാണ്. Vivo V40 Pro പർച്ചേസിനുള്ള ഫ്ലിപ്കാർട്ട് ലിങ്ക്.
6.78 ഇഞ്ച് അമോലെഡ് സ്‌ക്രീനാണ് വിവോ വി40 പ്രോയിലുള്ളത്. ഇത് HDR10+ പിന്തുണയ്ക്കുന്നു. ഫോൺ സ്ക്രീനിന് 120Hz റിഫ്രഷ് റേറ്റ് വരുന്നു. 4500 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്നെസ്സും ഈ സ്മാർട്ഫോണിനുണ്ട്. വിവോ വി40 പ്രോയ്ക്ക് 1260 x 2800 പിക്സൽ റെസലൂഷനാണുള്ളത്.
ആൻഡ്രോയിഡ് 14 ആണ് വിവോ V40 Pro-യുടെ സോഫ്റ്റ് വെയർ. ഫോണിൽ പ്രവർത്തിക്കുന്നത് മീഡിയാടെക് ഡൈമൻസിറ്റി 9200+ ചിപ്‌സെറ്റാണ്. ഇത് എല്ലാ ആപ്പുകൾക്കും ഗെയിമുകൾക്കും സുഗമമായ പ്രകടനം ഉറപ്പാക്കുന്നു.
ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റിലെ പ്രൈമറി ക്യാമറ 50MP ആണ്. 2x ഒപ്റ്റിക്കൽ സൂം ഫീച്ചറും ഈ ക്യാമറയ്ക്കുണ്ട്. ഫോണിന് 50MP ടെലിഫോട്ടോ ലെൻസും, 50MP അൾട്രാവൈഡ് ലെൻസും നൽകിയിട്ടുണ്ട്. സീസ് ഒപ്റ്റിക്‌സ്, സീസ് ടി ലെൻസ് കോട്ടിങ് ഫീച്ചറുകളുള്ള ഫോണാണിത്. റിംഗ്-എൽഇഡി ഫ്ലാഷ് ഫീച്ചറുകളിലൂടെയും ഉഗ്രൻ ഫോട്ടോഗ്രാഫി അനുഭവം ലഭിക്കുന്നു.
Read More: Realme New Launch: എൻട്രി-ലെവൽ 5G ഫോൺ, 9,999 രൂപ മുതൽ Realme C63 5G
വീഡിയോയ്‌ക്കായി 30fps-ൽ 4K റെക്കോർഡിങ് സപ്പോർട്ട് ചെയ്യുന്നു. വിവോ വി40 പ്രോയുടെ സെൽഫി ക്യാമറ 50 മെഗാപിക്സലാണ്. ഡ്യുവൽ സിം സപ്പോർട്ടുള്ള സ്മാർട്ഫോണാണ് വിവോ വി40 പ്രോ. ഇതിൽ വിവോ eSIM ഫീച്ചർ ചെയ്യുന്നുണ്ട്. IP68 റേറ്റിങ്ങുള്ളതിനാൽ വെള്ളത്തെയും പൊടിയെയും ഇത് പ്രതിരോധിക്കും.
വിവോ വി40 പ്രോയിൽ Wi-Fi 6, ബ്ലൂടൂത്ത് 5.3, NFC ഫീച്ചറുകളുമുണ്ട്. USB Type-C 2.0 സപ്പോർട്ട് ചെയ്യുന്ന സ്മാർട്ഫോണാണിത്. GPS, GLONASS, BDS, GALILEO, QZSS, NavIC എന്നിവയും സ്മാർട്ഫോണിലുണ്ട്.
വിവോ വി40 പ്രോയിൽ അണ്ടർ ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറുണ്ട്. ആക്‌സിലറോമീറ്റർ, ഗൈറോ, പ്രോക്‌സിമിറ്റി സെൻസർ, കോമ്പസ് എന്നിവയും ഉൾപ്പെടുന്നു. 80W വയർഡ് ചാർജിങ്ങിനെയും റിവേഴ്സ് വയർഡ് ചാർജിങ്ങിനെയും പിന്തുണയ്ക്കുന്നു. 5500 mAh നോൺ-റിമൂവബിൾ ബാറ്ററിയാണ് ഈ സ്മാർട്ഫോണിലുള്ളത്.