vivo V40 Pro Offer: ZEISS പോർട്രെയിറ്റ് ട്രിപ്പിൾ ക്യാമറയും, 50MP സെൽഫി സെൻസറുമുള്ള വിവോ 5G മെഗാ ഡിസ്കൗണ്ടിൽ

Updated on 17-Apr-2025
HIGHLIGHTS

ആമസോണും ഫ്ലിപ്കാർട്ടും നൽകാത്ത എക്സ്ക്ലൂസിവ് ഓഫറാണ് മറ്റൊരു ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമിൽ ലഭിക്കുന്നത്

ഇപ്പോൾ 8GB + 256GB സ്റ്റോറേജുള്ള ഫോണിനാണ് വിലയിളവ് അനുവദിച്ചിട്ടുള്ളത്

ZEISS പോർട്രെയിറ്റ് ട്രിപ്പിൾ ക്യാമറയുള്ള വിവോ സ്മാർട്ഫോൺ വിലക്കിഴിവിൽ വാങ്ങാം

vivo V40 Pro Offer: ZEISS പോർട്രെയിറ്റ് ട്രിപ്പിൾ ക്യാമറയുള്ള വിവോ സ്മാർട്ഫോൺ വിലക്കിഴിവിൽ വാങ്ങാം. ആമസോണും ഫ്ലിപ്കാർട്ടും നൽകാത്ത എക്സ്ക്ലൂസിവ് ഓഫറാണ് മറ്റൊരു ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമിൽ ലഭിക്കുന്നത്. ഈ ഫോണിൽ നിങ്ങൾക്ക് മികച്ച ഡിസ്‌പ്ലേയും മികച്ച ക്യാമറയുമുണ്ട്. ഇപ്പോൾ 8GB + 256GB സ്റ്റോറേജുള്ള ഫോണിനാണ് വിലയിളവ് അനുവദിച്ചിട്ടുള്ളത്.

vivo V40 Pro Offer

54,999 രൂപയാണ് വിവോ 5G ഫോണിന്റെ യഥാർഥ വില. എന്നാൽ വിജയ് സെയിൽസ് ഫോണിനായി ഒരു എക്സ്ക്ലൂസീവ് ഓഫർ പ്രഖ്യാപിച്ചിരിക്കുന്നു. ഗാഞ്ചസ് ബ്ലൂ നിറത്തിലുള്ള വിവോ വി40 പ്രോയ്ക്കാണ് കിഴിവ്. 42,999 രൂപയ്ക്കാണ് ഇപ്പോൾ ഫോൺ വിജയ് സെയിൽസിൽ ലഭ്യമാക്കുന്നത്. എച്ച്ഡിഎഫ്സി, എച്ച്എസ്ബിസി ബാങ്ക് കാർഡുകളിലൂടെ 3000 രൂപയുടെ ഇളവ് നേടാം.

vivo V40 Pro Offer

ഫ്ലിപ്കാർട്ടിൽ ഫോണിന് വിലയാകുന്നത് 49,999 രൂപയാണ്. ഇതിൽ നിന്നും 7000 രൂപയുടെ വ്യത്യാസമാണ് വിജയ് സെയിൽസിലുള്ളത്. ഫോണിന് ആകർഷകമായ ബാങ്ക് കിഴിവും നൽകുന്നുണ്ട്. 2,085 രൂപയ്ക്ക് 24 മാസത്തേക്ക് ഗഡു അടച്ച് ഇഎംഐയിലും ഫോൺ സ്വന്തമാക്കാം. ഒരു വർഷത്തെ ബ്രാൻഡ് വാറണ്ടിയോടെയാണ് ഫോൺ വിൽക്കുന്നത്.

Vivo 5G പ്രത്യേകതകൾ എന്തെല്ലാം?

6.78 ഇഞ്ച് AMOLED ഡിസ്‌പ്ലേയുള്ള ഫോണാണ് വിവോ വി40. ഇതിന്റെ സ്ക്രീനിന് 120Hz റിഫ്രഷ് റേറ്റാണ് വരുന്നത്. 4500 നിറ്റ്‌സിന്റെ പീക്ക് ബ്രൈറ്റ്‌നസ്സും ഫോണിനുണ്ട്.

മൾട്ടിടാസ്കിംഗിനും പെർഫോമൻസിനുമായി ഫോണിൽ മീഡിയാടെക് ഡൈമൻസിറ്റി 9200+ ചിപ്‌സെറ്റ് നൽകിയിട്ടുണ്ട്. ഇത് ആൻഡ്രോയിഡ് 14 ലാണ് പ്രവർത്തിക്കുന്നത്. ഇത് Funtouch 14 അടിസ്ഥാനമാക്കിയുള്ള സോഫ്റ്റ് വെയറാണ്. ട്രിപ്പിൾ റിയർ ക്യാമറയുള്ള സ്മാർട്ഫോണാണ് വിവോ വി40 പ്രോ. ഇതിന്റെ പ്രൈമറി ക്യാമറ 50 മെഗാപിക്സലാണ്. EIS, OIS സപ്പോർട്ടും 4K വീഡിയോ റെക്കോഡിങ്ങും ഇതിൽ സാധിക്കും. Ring-LED ഫ്ലാഷും, Zeiss T ലെൻസ് കോട്ടിങ്ങും ഇതിനുണ്ട്. സെൽഫികൾക്കായി ഫോണിന്റെ മുൻവശത്ത് 50 MP ക്യാമറ നൽകിയിട്ടുണ്ട്.

IP68 റേറ്റിങ്ങുള്ളതിനാൽ വളരെ മികച്ച രീതിയിൽ വെള്ളവും പൊടിയും പ്രതിരോധിക്കും. അറിയാതെ കൈതട്ടി വെള്ളത്തിൽ വീണാലോ മഴയിൽ നനഞ്ഞാലോ കേടുപാടുകൾ സംഭവിക്കാനുള്ള സാധ്യത കുറവാണ്. കാരണം 1.5 മീറ്റർ താഴ്ചയുള്ള വെള്ളത്തിൽ അരമണിക്കൂർ വരെ കിടക്കും.

Also Read: 23000 രൂപയ്ക്ക് Stylus സപ്പോർട്ടുള്ള 1TB Motorola Edge 60 Stylus! ഇന്നെത്തുന്ന ഫോൺ എന്തുകൊണ്ട് വാങ്ങാം?

ഫോണിനെ പവർഫുള്ളാക്കുന്നത് 5500 mAh നോൺ-റിമൂവബിൾ ബാറ്ററിയാണ്. ഇത് 80W വയർഡ് ചാർജിങ്ങിനെ സപ്പോർട്ട് ചെയ്യുന്ന സ്മാർട്ഫോണാണ്.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :