V സീരീസിൽ Vivo V30e എന്ന പുതിയ ഫോണുമായി വിവോ. വിവോ V29e-യുടെ പിൻഗാമിയാണ് ലോഞ്ചിന് ഒരുങ്ങുന്നത്. ഫോണിന്റെ സ്പെസിഫിക്കേഷനുകളും മറ്റും കമ്പനി വെളിപ്പെടുത്തിയിട്ടുണ്ട്. 5,500 mAh ബാറ്ററിയുള്ള സ്മാർട്ഫോണാണ് വിവോ വി30e.
ക്വാൽകോം സ്നാപ്ഡ്രാഗൺ 6 Gen 1 ചിപ്‌സെറ്റാണ് ഫോണിലുള്ളത്. മിഡ് റേഞ്ച് ബജറ്റിലുള്ള സ്മാർട്ഫോണായിരിക്കും വിവോ V30e. ഫോണിന്റെ ഇതുവരെ ലഭിച്ച സ്പെസിഫിക്കേഷൻ എന്തെല്ലാമെന്ന് നോക്കാം.
Vivo V30e ലോഞ്ച് ചെയ്യാനൊരുങ്ങുന്നതായി കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. എങ്കിലും വിവോ വി20ഇയ്ക്ക് പിൻഗാമി ഇന്ത്യയിലെത്തുമെന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്.
ഈ വർഷം ഇന്ത്യയിൽ വിവോ V30, V30 Pro എന്നിവ പുറത്തിറക്കിയിരുന്നു. ഇതേ വി സീരീസിലേക്കാണ് 25000 രൂപ റേഞ്ചിൽ പുതിയ ഫോൺ വരുന്നതും. അതായത് വിവോ വി29ഇയുടെ ഏകദേശം അതേ റേഞ്ചിലായിരിക്കും ഫോണിന്റെ വില.
ലോഞ്ച് എപ്പോഴായിരിക്കും എന്നതിനെ കുറിച്ച് ചില സൂചനകൾ ലഭിക്കുന്നുണ്ട്. വരുന്ന ഓഗസ്റ്റിൽ മാത്രമേ ഫോൺ രാജ്യത്ത് ലോഞ്ച് ചെയ്യൂ എന്നാണ് ലഭിക്കുന്ന വിവരം. ഫോണിന്റെ ഫീച്ചറുകൾ എന്തെല്ലാമെന്ന് നോക്കാം.
ഒരു 3D കർവ്ഡ് ഡിസ്‌പ്ലേയാണ് വിവോ വി30ഇയിലുള്ളത്. ഇത് മെലിഞ്ഞ രൂപത്തിലുള്ള ഫോണായിരിക്കും. 5,500 mAh ബാറ്ററിയായിരിക്കും ഫോണിൽ ഘടിപ്പിച്ചിട്ടുള്ളത്. ഫോണിന്റെ പിൻ ക്യാമറ സോണി IMX882 സെൻസർ ഉൾപ്പെടുത്തി വരുന്നു. ഇതിന് OIS അഥവാ ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ ഫീച്ചറുമുണ്ട്.
ക്വാൽകോം സ്നാപ്ഡ്രാഗൺ 6 Gen 1 ചിപ്‌സെറ്റാണ് ഫോണിലുള്ളത്. ഇതിന് 8 GB റാം സപ്പോർട്ടുണ്ടാകും. ഫോൺ ഏറ്റവും പുതിയ OS-ലായിരിക്കും പ്രവർത്തിക്കുക. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള FunTouchOS-ൽ പ്രവർത്തിക്കുമെന്നാണ് ലഭിക്കുന്ന വിവരം.
READ MORE: വീണ്ടും New Premium വൺപ്ലസ് ഫോൺ! OnePlus 11R സോളാർ റെഡ്ഡിൽ പുതിയ ഫോൺ വരുന്നൂ…
രണ്ട് വേരിയന്റുകളിലായിരുന്നു വിവോ വി29ഇ വന്നത്. ഇതിന് 8 ജിബി റാമാണ് ഉള്ളത്. ഫോണിന്റെ സ്റ്റോറേജിലാണ് വ്യത്യാസം വരുന്നത്. ഒന്നാമത്തേത് 128GB സ്റ്റോറേജാണ്. മറ്റൊന്ന് 256GBയുമാണ്. 26,999 രൂപയാണ് 128GB വിവോ V29e-ന്റെ വില. ഇതിന്റെ ഉയർന്ന സ്റ്റോറേജിന് 28,999 രൂപയാകും. പിൻഗാമിയായി വരുന്ന വിവോ V30e ഏകദേശം ഇതേ വില പ്രതീക്ഷിക്കാം.