വിവോ V29e-യുടെ പിൻഗാമിയായ Vivo V30e കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ ഫോണിന്റെ ലോഞ്ച് തീയതിയും വെളിപ്പെടുത്തിയിരിക്കുകയാണ് വിവോ. മിഡ് റേഞ്ച് ലിസ്റ്റിലേക്ക് കമ്പനി അവതരിപ്പിക്കുന്ന പുതിയ 5G ഫോണാണിത്. വിവോ വി30ഇയുടെ ഫീച്ചറുകളും എന്നാണ് ലോഞ്ച് ചെയ്യുന്നതെന്നും നോക്കാം.
ഫോണിൽ എന്തെല്ലാം ഫീച്ചറുകളുണ്ടാകുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. എന്നാൽ ക്യാമറ, പ്രോസസറിനെ കുറിച്ചെല്ലാം ചില വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. ഇതനുസരിച്ച് വിവോ V30e ഫോണിൽ നിങ്ങൾക്ക് എന്തെല്ലാം പ്രതീക്ഷിക്കാമെന്ന് നോക്കാം.
വിവോ V30e-യിൽ 5,500 mAh ബാറ്ററിയായിരിക്കും അവതരിപ്പിക്കുക. ഇത് ഏറ്റവും കനം കുറഞ്ഞ ഫോണായിരിക്കുമെന്നാണ് സൂചന. ഫോണിൽ കർവ്ഡ് 3D ഡിസ്‌പ്ലേയായിരിക്കും നൽകുന്നത്. ഇതിലെ റിയർ ക്യാമറയിൽ OIS ഫീച്ചറുണ്ടാകും. പ്രൈമറി ക്യാമറയിൽ വിവോ സോണി IMX882 സെൻസർ ഉപയോഗിച്ചേക്കുമെന്നാണ് സൂചന. ഐക്കണിക് ഓറ ലൈറ്റ് ഫീച്ചർ ഈ വിവോ ഫോണിലും പ്രതീക്ഷിക്കാം.
ക്യാമറയ്ക്ക് മുമ്പുള്ള വിവോ വി30 ഡിസൈനായിരിക്കില്ല എന്നും സൂചനയുണ്ട്. വിവോ വി30ഇ ഫോണിൽ വൃത്താകൃതിയിലുള്ള ക്യാമറ മൊഡ്യൂളുകളായിരിക്കും ഉണ്ടാകുക. എന്നാൽ വിവോ വി30, V30 Proയിൽ സ്വകയർ ക്യാമറ മൊഡ്യൂളായിരുന്നു നൽകിയിരുന്നത്.
ക്വാൽകോം സ്നാപ്ഡ്രാഗൺൺ 6 Gen 1 ചിപ്‌സെറ്റാണ് സ്മാർട്ഫോണിലുണ്ടാകുക. ഇത് ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള FunTouchOS-ൽ പ്രവർത്തിക്കും.
ഒരുപാട് കാത്തിരിക്കേണ്ടി വരില്ലെന്നാണ് കമ്പനി അറിയിച്ചത്. ഈ വരുന്ന മെയ് മാസം 2ന് വിവോ വി30ഇ പുറത്തിറക്കും. മെയ് 2ന് ഉച്ചയ്ക്ക് 12 മണിക്കായിരിക്കും ഫോണിന്റെ ലോഞ്ച്.
വിവോ V30e-യുടെ വില കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും മുൻഗാമിയായ വിവോ V29e-യുടെ വിലയുമായി താരതമ്യം ചെയ്തു നോക്കാം.രണ്ട് വേരിയന്റുകളാണ് V29e മോഡലിന് ഉണ്ടായിരുന്നത്.
ഇവയിൽ 8GB റാമും 128GB സ്റ്റോറേജുമുള്ളതിന് 26,999 രൂപയായിരുന്നു വില. 8GB റാമും 256GB സ്റ്റോറേജുമുള്ള ഫോണിന് 28,999 രൂപയുമാകും. ഏകദേശം ഇതേ വില റേഞ്ചിൽ തന്നെയായിരിക്കും വിവോ വി30ഇയുടെ ബജറ്റും വരുന്നത്. അതായത് 25000 രൂപയ്ക്ക് അടുത്ത് നിൽക്കുന്ന ഫോണായിരിക്കും ഇത്.
READ MORE: Snapdragon പ്രോസസറും 50MP ക്യാമറയും! ലോഞ്ചിൽ തരംഗമായ Realme P1 Phones ഇനി വാങ്ങാം, Discount വിലയിൽ
ഫ്ലിപ്പ്കാർട്ട്, വിവോ ഡോട്ട് കോം വഴിയായിരിക്കും വിൽപ്പന നടക്കുക. കമ്പനിയുടെ ഓഫ്‌ലൈൻ അംഗീകൃത പാർട്നർമാരിലേക്കും വിൽപ്പന എത്തിക്കുമെന്ന് വിവോ സ്ഥിരീകരിച്ചിട്ടുണ്ട്.