Vivo V30e 5G: 50MP മെയിൻ ക്യാമറ, 50MP Eye AF സെ ക്യാമറ, Best പ്രോസസറും ബാറ്ററിയും! പുതിയ Vivo ഫോൺ എത്തി

Vivo V30e 5G: 50MP മെയിൻ ക്യാമറ, 50MP Eye AF സെ ക്യാമറ, Best പ്രോസസറും ബാറ്ററിയും! പുതിയ Vivo ഫോൺ എത്തി
HIGHLIGHTS

ഓറ ലൈറ്റ് ഫീച്ചറും 5500mAh ബാറ്ററിയുമുള്ള Vivo V30e പുറത്തിറക്കി

മിഡ് റേഞ്ച് സെഗ്‌മെന്റിലേക്കാണ് ഫോൺ കൊണ്ടുവന്നിരിക്കുന്നത്

27000 രൂപ റേഞ്ചിലാണ് ഫോണിന്റെ ബജറ്റ്

Qualcomm Snapdragon ഉൾപ്പെടുത്തിയിട്ടുള്ള Vivo V30e പുറത്തിറക്കി. വിവോ വി30, വിവോ 30 പ്രോ സീരീസിലേക്കാണ് പുതിയ ഫോൺ വന്നിരിക്കുന്നത്. ഓറ ലൈറ്റ് ഫീച്ചറും 5500mAh ബാറ്ററിയുമുള്ള സ്മാർട്ഫോണാണിത്. അൾട്രാ സ്ലിം 3D കർവ്ഡ് ഡിസ്‌പ്ലേ ഉൾപ്പെടുത്തി വൈവിധ്യമായാണ് ഫോൺ അവതരിപ്പിച്ചിരിക്കുന്നത്. 27000 രൂപ റേഞ്ചിലാണ് ഫോണിന്റെ ബജറ്റ്.

മിഡ് റേഞ്ച് സെഗ്‌മെന്റിലേക്കാണ് ഫോൺ കൊണ്ടുവന്നിരിക്കുന്നത്. വിവോ അവതരിപ്പിച്ച Vivo V30e-യെ കുറിച്ച് കൂടുതലറിയാം.

vivo v30e 5g
Vivo V30e 5G ബാറ്ററി

Vivo V30e 5G സ്പെസിഫിക്കേഷൻ

ജെം-കട്ട് ക്യാമറ മൊഡ്യൂളിലാണ് വിവോ ഫോൺ അവതരിപ്പിച്ചിട്ടുള്ളത്. വ്യത്യസ്ത ഡിസൈൻ Vivo V30e 5G-യ്ക്ക് പ്രീമിയം ലുക്ക് നൽകുന്നു.

ഡിസ്പ്ലേ: 6.78-ഇഞ്ച് 3D കർവ്ഡ് AMOLED ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. ഇതിന് 120Hz റീഫ്രെഷ് റേറ്റും 1300nits വരെ പീക്ക് ബ്രൈറ്റ്നെസ്സുമുണ്ട്. ബെസൽ-ലെസ് ഡിസൈനാണ് ഫോണിന്റെ മറ്റൊരു സവിശേഷത.

പ്രോസസർ: അഡ്രിനോ ജിപിയുവുമായി ചിപ്പ് ജോടിയാക്കിയിരിക്കുന്നു. ക്വാൽകോം സ്നാപ്ഡ്രാഗൺ 6 Gen 1 ആണ് പ്രോസസർ. ഇതിന് 8 ജിബി റാമിനൊപ്പം 256 ജിബി വരെ ഇന്റേണൽ സ്റ്റോറേജും ലഭിക്കും.

OS: ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള FuntouchOS 14-ലാണ് പ്രവർത്തിക്കുന്നത്.

ക്യാമറ: ഡ്യുവൽ ക്യാമറ സെറ്റപ്പിലുള്ള ഫോണാണിത്. 50MP സോണി IMX882 OIS മെയിൻ ക്യാമറയുണ്ട്. പോർട്രെയിറ്റ് ഷോട്ടുകൾക്കായി ഓറ ലൈറ്റും ലഭിക്കും. 8MP അൾട്രാ വൈഡ് ക്യാമറ വിവോ ഉൾപ്പെടുത്തിയിരിക്കുന്നു. ഫോണിന്റെ ഫ്രെണ്ട് ക്യാമറ 50 മെഗാപിക്സലാണ്. ഇത് Eye AF ടെക്നോളജിയിലാണ് അവതരിപ്പിച്ചിട്ടുള്ളത്.

ബാറ്ററി, ചാർജിങ്: 4 വർഷത്തെ ബാറ്ററി ലൈഫ് ഈ ഫോണിലുണ്ട്. ഇതിന്റെ ബാറ്ററി 5500mAh ആണ്. 44W ഫാസ്റ്റ് വയർഡ് ചാർജിങ്ങിനെ ഫോൺ പിന്തുണയ്ക്കുന്നു.

Vivo V30e 5G വില എത്ര?

രണ്ട് വേരിയന്റുകളിലാണ് വിവോ ഫോൺ അവതരിപ്പിച്ചിട്ടുള്ളത്. ഇവയിൽ 8GB+128GB ഫോണിന് 27,999 രൂപയാകും. 8GB+256GB സ്റ്റോറേജുള്ള ഉയർന്ന വേരിയന്റിന് 29,999 രൂപയുമാണ് വില. HDFC, ICICI, SBI ബാങ്ക് കാർഡുകൾക്ക് ഓഫർ ലഭിക്കും. ഈ ബാങ്കുകളുടെ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾക്കാണ് ഓഫർ. 3000 രൂപ വരെ തൽക്ഷണ കിഴിവ് ഇങ്ങനെ നേടാം.

READ MORE: Amazon ഓഫർ സെയിലിൽ iPhone 13 128GB ഫോണിന് ലഭിക്കുന്നത് വമ്പൻ Discount

വിൽപ്പന വിവരങ്ങൾ

മെയ് 2 മുതൽ 16 വരെ മേൽപ്പറഞ്ഞ ഓഫറിൽ വാങ്ങാം. Vivo വെബ്‌സൈറ്റിൽ നിന്ന് വാങ്ങുന്നവർക്ക് 4000 രൂപ വരെ എക്‌സ്‌ചേഞ്ച് ബോണസ് ലഭിക്കും. ഫ്ലിപ്കാർട്ടിലും കമ്പനിയുടെ ഔദ്യോഗിക സ്റ്റോറിലും ഫോൺ വിൽപ്പനയ്ക്കുണ്ട്. മെയ് 9 മുതലാണ് വിൽപ്പന ആരംഭിക്കുക.

വിവോ വി30ഇ രണ്ട് നിറങ്ങളിലാണ് പുറത്തിറക്കിയിട്ടുള്ളത്. വെൽവെറ്റ് റെഡ്, സിൽക്ക് ബ്ലൂ എന്നീ ആകർഷക നിറങ്ങളിൽ ഫോൺ വാങ്ങാം.

Anju M U

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo