Vivo V30 Launched: 50MP Triple Camera വിവോ വി30 എത്തി, 33999 രൂപ മുതൽ!

Vivo V30 Launched: 50MP Triple Camera വിവോ വി30 എത്തി, 33999 രൂപ മുതൽ!
HIGHLIGHTS

Vivo V30 സീരീസ് ഇന്ത്യയിൽ പുറത്തിറങ്ങി

50MPയുടെ ട്രിപ്പിൾ ക്യാമറ അടങ്ങിയ ഫോണുകളാണിവ

ഫോണിന്റെ First sale മാർച്ച് 14 മുതലായിരിക്കും

50MPയുടെ ട്രിപ്പിൾ ക്യാമറ അടങ്ങിയ Vivo V30 സീരീസ് ലോഞ്ച് ചെയ്തു. Vivo V30, Vivo V30 Pro എന്നീ ഫോണുകളാണ് ഇന്ത്യയിലെത്തിയത്. രണ്ട് ഫോണുകളും ക്യാമറയിൽ ഡൈനാമിക് ഫീച്ചറുകളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.

ഫോണിന്റെ First sale മാർച്ച് 14 മുതലായിരിക്കും ആരംഭിക്കുക. ബാങ്ക് ഓഫറുകൾക്ക് 10 ശതമാനം കിഴിവ് കൂടി നൽകിയാണ് ആദ്യ സെയിൽ. ഇതിന് മുമ്പ് ഫോണുകളുടെ ഫീച്ചറുകൾ ഏതെല്ലാം എന്ന് നോക്കാം. OnePlus 12R പോലുള്ള പ്രീമിയം ഫോണുകൾക്കുള്ള എതിരാളിയാണ് വിവോ വി30.

Vivo V30 സ്പെസിഫിക്കേഷൻ

6.78 ഇഞ്ച് AMOLED ഡിസ്‌പ്ലേയാണ് വിവോ വി30 ബേസിക്കിലുള്ളത്. 120Hz റീഫ്രെഷ് റേറ്റും, 2800 നിറ്റ്സ് പീക്ക് ബ്രൈറ്റ്നെസ്സുമുള്ള ഫോണാണിത്. ക്വാൽകോം സ്നാപ്ഡ്രാഗൺ 7 Gen 3 ചിപ്‌സെറ്റാണ് വി30 ബേസിക്കിലുള്ളത്. ഇതിന് 12GB റാമും 256GB ഇന്റേണൽ സ്റ്റോറേജും ലഭിക്കുന്നതാണ്. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള FuntouchOS-ൽ ഇത് പ്രവർത്തിക്കുന്നു.

Vivo V30
Vivo V30

50 എംപി പ്രൈമറി സെൻസറാണ് വിവോ വി30ലുള്ളത്. 50 എംപി അൾട്രാ വൈഡ് ആംഗിൾ ലെൻസും, 2 എംപി ലെൻസും ചേർന്ന ട്രിപ്പിൾ റിയർ ക്യാമറ ഫോണിലുണ്ട്. സെൽഫികൾക്കായി ഫോണിൽ 50 എംപി മുൻ ക്യാമറ ലഭിക്കും. 80W ഫാസ്റ്റ് ചാർജിങ്ങിനെ സപ്പോർട്ട് ചെയ്യുന്ന ഫോണാണിത്. 5,000 mAh ബാറ്ററിയാണ് Vivo V30യിലുള്ളത്.

Vivo V30 Pro സ്പെസിഫിക്കേഷൻ

6.7 ഇഞ്ച് AMOLED ഡിസ്‌പ്ലേയുമുള്ള വിവോ വി30 പ്രോയാണിത്. 120Hz പീക്ക് ബ്രൈറ്റ്നെസ്സാണ് ഡിസ്പ്ലേയിലുള്ളത്. മീഡിയടെക് ഡൈമെൻസിറ്റി 8200 ചിപ്‌സെറ്റ് ഫോണിന് പെർഫോമൻസ് നൽകുന്നു. 12 ജിബി റാമും 512 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ഫോണാണിത്. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള FuntouchOS 14 ഔട്ട്-ഓഫ്-ബോക്‌സിൽ ഇത് പ്രവർത്തിക്കുന്നു.

50എംപി പ്രൈമറി സെൻസറാണ് വിവോ വി30 പ്രോയിലുള്ളത്. ഇതിന് 50എംപി പോർട്രെയ്റ്റ് ലെൻസും 50എംപി അൾട്രാ വൈഡ് ആംഗിൾ ലെൻസുമുണ്ട്. 50എംപി ഫ്രണ്ട് ക്യാമറയുമായാണ് വിവോ വി30 പ്രോയിലുള്ളത്. 5,000 mAh ബാറ്ററിയും, 80W ഫാസ്റ്റ് ചാർജിങ്ങിനെയും വി30 പ്രോയിലുണ്ട്.

വിവോ വി30 വില

വിവോ V30 ഇന്ത്യയിൽ മൂന്ന് സ്റ്റോറേജ് വേരിയന്റുകളിലാണ് വരുന്നത്. അതായക് 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഫോണിന് 33,999 രൂപ വിലയാകും. 8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ളതിന് 35,999 രൂപയും വില വരുന്നു. 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള വിവോ വി30 37,999 രൂപയ്ക്ക് ലഭിക്കും. ആൻഡമാൻ ബ്ലൂ, പീക്കോക്ക് ഗ്രീൻ, ക്ലാസിക് ബ്ലാക്ക് എന്നീ നിറങ്ങളിൽ ഫോണുകൾ ലഭ്യമാണ്.

വിവോ വി30 പ്രോ വില

രണ്ട് സ്റ്റോറേജ് വേരിയന്റുകളാണ് Vivo V30 Proയിലുള്ളത്. അതായത് 8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള ഫോണിന് 41,999 രൂപയാണ് വില. 12 ജിബി റാമും 512 ജിബി സ്റ്റോറേജുമുള്ള ഫോണിന് 46,999 രൂപയുമാകും.

Vivo V30 ലോഞ്ച് ചെയ്തു

വിവോ V30:
8GB RAM + 128GB: ₹33,999
8GB RAM + 256GB: ₹35,999
12GB RAM + 256GB:₹37,999

വിവോ V30 പ്രോ:
8GB RAM + 256GB: ₹41,999
12GB RAM + 512GB: ₹46,999

Read More: Xiaomi 14 Coming: പ്രീമിയം ഫോണുകളിലെ Best Camera, വരുന്നൂ ഷവോമിയുടെ കരുത്തൻ!

വിൽപ്പനയും ഓഫറും

വിവോ വി 30, വിവോ വി 30 പ്രോ എന്നിവ മാർച്ച് 14 മുതൽ പർച്ചേസ് ചെയ്യാം. ഫ്ലിപ്കാർട്ട്, വിവോ ഇന്ത്യ ഇ-സ്റ്റോർ എന്നിവിടങ്ങളിൽ ഇവ ലഭിക്കും. കൂടാതെ എല്ലാ പങ്കാളി റീട്ടെയിൽ സ്റ്റോറുകളിലും ഫോണുകൾ വിൽപ്പനയ്‌ക്കെത്തും. HDFC, SBI ബാങ്ക് കാർഡുകൾക്ക് 10 ശതമാനം വിലക്കിഴിവുണ്ട്.

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo