Vivo V30 Series: ക്യാമറയിൽ പേരെടുക്കാൻ Vivo Premium മിഡ്-റേഞ്ച് എതിരാളിയുടെ പ്രവേശം| TECH NEWS

Vivo V30 Series: ക്യാമറയിൽ പേരെടുക്കാൻ Vivo Premium മിഡ്-റേഞ്ച് എതിരാളിയുടെ പ്രവേശം| TECH NEWS
HIGHLIGHTS

Vivoയുടെ പ്രീമിയം മിഡ്-റേഞ്ച് ഫോണാണ് ഇന്ന് ലോഞ്ചിനെത്തുന്നത്

40,000 രൂപയ്ക്കോ അതിന് താഴെയോ വില വരുന്ന ഫോണാണിത്

ക്യാമറയ്ക്ക് കൂടുതൽ പ്രാധാന്യം നൽകിയാണ് Vivo V30 സീരീസ് വരുന്നത്

വിവോയുടെ ഏറ്റവും പുതിയ Vivo V30, Vivo V30 Pro ഇന്ന് പുറത്തിറങ്ങും. പ്രീമിയം മിഡ്-റേഞ്ച് വിഭാഗത്തിൽപെട്ട സ്മാർട്ഫോണാണിത്. മാർച്ച് 7 ഉച്ചയ്ക്ക് 12നാണ് വിവോ വി30 ലോഞ്ച് ചെയ്യുന്നത്. 40,000 രൂപയ്ക്കോ അതിന് താഴെയോ വില വരുന്ന ഫോണായിരിക്കും ഇത്.

Vivo V30, Vivo V30 Pro വരുന്നു

ക്യാമറയ്ക്ക് കൂടുതൽ പ്രാധാന്യം നൽകി പുറത്തിറങ്ങുന്ന സീരീസാണിത്. Vivo V30, Vivo V30 Pro എന്നിങ്ങനെ 2 സീരീസുകളായിരിക്കും ഇതിലുണ്ടാകുക. എന്തായാലും വൺപ്ലസ്, റെഡ്മി ഫോണുകൾക്ക് ഇവനൊരു കടുത്ത എതിരാളി തന്നെയായിരിക്കും എന്ന് പ്രതീക്ഷിക്കാം. കാരണം, കുറഞ്ഞ വിലയിൽ അത്യാവശ്യം ഗുണകരമായ ഫീച്ചറുകൾ വിവോയിൽ പ്രതീക്ഷിക്കാം. ക്യാമറയും അതിഗംഭീരമാകാനാണ് സാധ്യത.

ഇതിന്റെ പ്രോ വേർഷൻ അടുത്തിടെ ഇറങ്ങിയ പ്രീമിയം ഫോണുകളോട് മത്സരിക്കും. ഐക്യൂ നിയോ 9 പ്രോ, വൺപ്ലസ് 12R എന്നീ ഫോണുകളെ കടത്തിവെട്ടുമോ എന്ന് കണ്ടറിയാം.

Vivo V30 Series Launch
Vivo V30 Series Launch

Vivo V30 സ്പെസിഫിക്കേഷൻ

ഏതാനും ടെക് വിദഗ്ധർ പറയുന്നതിന് അനുസരിച്ചുള്ള വിവരങ്ങളാണ് നമ്മുടെ പക്കലുള്ളത്. 120Hz റിഫ്രെഷ് റേറ്റും 6.78-ഇഞ്ച് ഫുൾ HD+ OLED ഡിസ്‌പ്ലേയുമുള്ള ഫോണായിരിക്കും ഇത്. സ്‌നാപ്ഡ്രാഗൺ 7 Gen 3 SoC ആണ് സ്‌മാർട്ട്‌ഫോണിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ആൻഡ്രോയിഡ് 14 ഓപ്പറേറ്റിങ് സിസ്റ്റത്തെ അടിസ്ഥാനമാക്കി FuntouchOS 14-ൽ ഇത് പ്രവർത്തിക്കുന്നു.

വിവോ വി30 ക്യാമറ

OIS സപ്പോർട്ട് ചെയ്യുന്ന 50MP പ്രൈമറി സെൻസറാണ് ഫോണിലുള്ളത്. ഇതിന് 50MP അൾട്രാ വൈഡ് ആംഗിൾ ലെൻസും നൽകിയിരിക്കുന്നു. ഇങ്ങനെ ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പാണ് Vivo V30-ലുള്ളത്. സെൽഫി, വീഡിയോ കോളിങ്ങിനായി ഫോണിൽ 50 എംപി ഓട്ടോഫോക്കസ് സെൻസറും ഉൾപ്പെടുത്തിയിരിക്കുന്നു.

Vivo V30 Pro സ്പെസിഫിക്കേഷൻ

120Hz റിഫ്രെഷ് റേറ്റ് സപ്പോർട്ട് ചെയ്യുന്ന ഫോണാണ് വിവോ വി30 പ്രോ. ഇതിന് 6.78-ഇഞ്ച് ഫുൾ HD+ OLED പാനൽ നൽകിയിരിക്കുന്നു. മീഡിയാടെക് ഡൈമൻസിറ്റി 8200 ചിപ്‌സെറ്റാണ് ഫോണിലുള്ളത്.

READ MORE: New Phones in March 2024: ഫോൺ വാങ്ങുന്നതിന് മുന്നേ വരാനിരിക്കുന്ന ഫോണുകൾ നോക്കിയാലോ

വി30 പ്രോ ക്യാമറ

50MP Zeiss Sony IMX816 പ്രൈമറി സെൻസർ ആണ് പ്രോ വേർഷനിൽ നൽകിയിരിക്കുന്നത്. 50MP സോണി IMX920 സെൻസറും വിവോ വി30 പ്രോയിലുണ്ട്. ഇവ രണ്ടും OIS ഫീച്ചർ ഉൾപ്പെടുത്തി വരുന്നവയാണ്. 50MP അൾട്രാ-വൈഡ് ആംഗിൾ സെൻസർ കൂടി ചേർന്ന് ട്രിപ്പിൾ ക്യാമറ സെറ്റപ്പ് ഇതിലുണ്ട്. കൂടാതെ 50MP Zeiss ഓട്ടോഫോക്കസ് ഷൂട്ടറും ഫോണിൽ പ്രതീക്ഷിക്കാം.

വില എത്ര?

വിവോ വി30 ഏകദേശം 33,999 വിലയിലുള്ള ഫോണാണ്. എന്നാൽ വിവോ വി30 പ്രോയാകട്ടെ 41,999 രൂപ റേഞ്ചിലായിരിക്കും വരുന്നത്. എന്നാൽ ഇക്കാര്യങ്ങൾ ഇന്ന് ലോഞ്ചിന് ശേഷം മാത്രമാണ് വ്യക്തമാകുന്നത്.

Anju M U

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo