Snapdragon 7 പ്രോസസറുള്ള Vivo V30 5G വിലക്കിഴിവിൽ വാങ്ങാം. മിഡ് റേഞ്ച് ബജറ്റുകാരുടെ പ്രിയപ്പെട്ട വിവോ മോഡലാണിത്.ഓഗസ്റ്റ് 7 ന് വിവോ വി 40 സീരീസ് പുറത്തിറങ്ങുകയാണ്. ഈ അവസരത്തിലാണ് വിവോ വി30 വിലക്കിഴിവ് പ്രഖ്യാപിച്ചത്.
3 സ്റ്റോറേജുകളിലാണ് വിവോ വി30 പുറത്തിറങ്ങിയത്. 6.78 ഇഞ്ച് ഫുൾ HD+ അമോലെഡ് ഡിസ്പ്ലേയാണ് വിവോ ഫോണിലുള്ളത്. 80W ഫാസ്റ്റ് ചാർജിങ്ങിനെ വിവോ ഫോൺ സപ്പോർട്ട് ചെയ്യുന്നു. ഇതിന് 5,000mAh ബാറ്ററിയാണ് നൽകിയിട്ടുള്ളത്.
വിവോ V30 മൂന്ന് സ്റ്റോറേജ് വേരിയന്റുകളിലാണ് അവതരിപ്പിച്ചത്. 8GB+128GB സ്റ്റോറേജിന് 33,999 രൂപയാണ് വില. 8GB RAM/256GB വേരിയന്റിന് 35,999 രൂപ വിലയാകുന്നു. 12GB റാമും 256GB സ്റ്റോറേജുമുള്ള ഫോണിന് 37,999 രൂപയുമാകും. എന്നാൽ ലാഭത്തിൽ വിവോ വി30 വാങ്ങാം. എങ്ങനെയാണ് ഓഫർ എന്ന് പരിശോധിക്കാം.
2800 x 1260 പിക്‌സൽ റെസല്യൂഷനുള്ള സ്മാർട്ഫോണാണ് വിവോ വി30. ഇതിൽ 6.78 ഇഞ്ച് ഫുൾ HD+ അമോലെഡ് ഡിസ്‌പ്ലേയാണുള്ളത്. HDR 10+ സപ്പോർട്ടും 120 ഹെർട്‌സ് റീഫ്രഷ് റേറ്റും ഫോണിനുണ്ട്.
ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള Funtouch OS 14 ആണ് OS. 80W ഫാസ്റ്റ് ചാർജിങ്ങിനെ ഇത് സപ്പോർട്ട് ചെയ്യുന്നു. 5,000mAh ബാറ്ററിയും വിവോ V30-യിൽ അവതരിപ്പിച്ചിരിക്കുന്നു. IP54 റേറ്റിങ്ങുള്ളതിനാൽ പൊടിയും സ്‌പ്ലാഷും പ്രതിരോധിക്കുന്നു.
Read More: 10000 രൂപയിൽ താഴെയുള്ള ഫോണുകൾക്ക് Qualcomm Snapdragon പുറത്തിറക്കിയ New ചിപ്സെറ്റ്, ആദ്യം ഏത് ഫോണിൽ!
ക്വാൽകോം സ്നാപ്ഡ്രാഗൺ 7 Gen 3 ചിപ്‌സെറ്റാണ് ഫോണിലുള്ളത്. അഡ്രിനോ 720 GPU-മായി ഇത് ജോടിയാക്കിയിരിക്കുന്നു. വിവോ V30-യിൽ 50MP പ്രൈമറി സെൻസറാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിന് ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (OIS) ഫീച്ചറുമുണ്ട്. 50MP അൾട്രാ-വൈഡ് ആംഗിൾ ലെൻസും ഫോണിലുണ്ട്. ഇതുകൂടാതെ, 2MP പോർട്രെയ്റ്റ് സെൻസർ കൂടി ചേർന്ന ട്രിപ്പിൾ ക്യാമറ സെറ്റപ്പാണ് സ്മാർട്ഫോണിലുള്ളത്. മുൻവശത്തായി 50MP f/2.0 സെൻസറും വിവോ വി30-ൽ നൽകിയിട്ടുണ്ട്.
8GB/128GB വേരിയന്റിന്റെ ഓഫറിലെ വില 31,800 രൂപയാണ്. 8GB/256GB സ്റ്റോറേജ് ഫോൺ 33,990 രൂപയ്ക്കും ലിസ്റ്റ് ചെയ്തിരിക്കുന്നു. ആമസോണിലാണ് ഫോണിന് ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ രണ്ട് സ്റ്റോറേജ് ഫോണുകൾക്ക് മാത്രമാണ് ഓഫർ നൽകിയിട്ടുള്ളത്. ഇതിന് പുറമെ 1250 രൂപയുടെ ബാങ്ക് ഓഫറും ലഭിക്കുന്നതാണ്. ഓഫറിൽ വാങ്ങാനുള്ള ആമസോൺ ലിങ്ക്.