ഇന്ത്യയിലെ സെൽഫി പ്രേമികൾക്കായി വിവോ വി29ഇ വിവോ അവതരിപ്പിക്കാൻ പോകുന്നു. ഈ സ്മാർട്ട്ഫോൺ ഓഗസ്റ്റ് 28 ന് ഇന്ത്യൻ വിപണിയിൽ ലോഞ്ച് ചെയ്യും എന്നാണ് അറിയാൻ കഴിയുന്നത്. 50എംപി ഫ്രണ്ട് ക്യാമറയുമായിട്ടാണ് വിവോ വി29ഇ എത്തുകയെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. മാസ്റ്റർ പീസ് എന്നാണ് വിവോ ഈ സ്മാർട്ട്ഫോണിനെ വിശേഷിപ്പിച്ചിരിക്കുന്നത്. 50 എംപി സെൽഫി ക്യാമറയ്ക്ക് ഒപ്പം ഏറ്റവും മികച്ച ക്യാമറ ഫീച്ചറുകളും ഡിസ്പ്ലേയും ഡിസൈനും വിവോ ഈ ഫോണിൽ നൽകിയിട്ടുണ്ട്.
ഓഗസ്റ്റ് 28 ന് ലോഞ്ച് നടക്കാനിരിക്കേ വിവോ വി29ഇയുടെ ഫീച്ചറുകൾ സംബന്ധിച്ച അധിക വിവരങ്ങളൊന്നും കമ്പനി ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും 50 മെഗാപിക്സൽ സെൽഫി ക്യാമറയും ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനോടുകൂടിയ (OIS) 64 മെഗാപിക്സൽ
പ്രൈമറി ക്യാമറയും ഈ ഫോണിന്റെ പ്രധാന സവിഷേശതകളാണെന്ന് വ്യക്തമാക്കുന്നു. കർവ്ഡ് ഡിസ്‌പ്ലേയുള്ള സ്മാർട്ട്‌ഫോണിന്റെ സ്ലിം ഡിസൈനും ഇതിനകം പുറത്തുവന്നിട്ടുണ്ട്.
ക്യാമറ മികവിലൂടെയാണ് വിവോ ഇന്ത്യക്കാരുടെ പ്രീതി പിടിച്ചുപറ്റിയത്. ഒഐഎസ് പിന്തുണയുള്ള 64 മെഗാപിക്സൽ പ്രൈമറി ക്യാമറയ്ക്ക് ഒപ്പം ഒരു ക്യാമറകൂടി ഉണ്ടാകും. ഇത് ഒരു മാക്രോ ലെൻസ് ആയിരിക്കും എന്നാണ് വിലയിരുത്തൽ. നൈറ്റ് പോർട്രെയ്‌റ്റ് പോലെ മികച്ച ചിത്രങ്ങൾക്കായി അനവധി ഫീച്ചറുകളും വിവോ ഈ ഫോണിൽ നൽകിയിരിക്കുന്നു. പ്രതികൂല സാഹചര്യങ്ങളിൽപ്പോലും മികച്ച ചിത്രങ്ങളെടുക്കാൻ സാധിക്കും വിധമാണ് ഈ ഫോൺ ഒരുക്കിയിരിക്കുന്നത്. ഫോക്കസിനായി സെൽഫി ക്യാമറ "ഐ ഓട്ടോ ഫോക്കസ്" പിന്തുണയോടെയാണ് എത്തുന്നത് എന്ന് വിവോ അവകാശപ്പെടുന്നു.
യുവി ലൈറ്റിൽ നിറം മാറുന്ന ബാക്ക് പാനൽ ആണ് ഈ വിവോ ഫോണിന്റെ മറ്റൊരു പ്രത്യേകത. 120 ഹെർട്‌സ് റിഫ്രഷ് റേറ്റുള്ള 6.73 ഇഞ്ച് അമോലെഡ് ഡിസ്പ്ലേ, ക്വാൽകോം സ്‌നാപ്ഡ്രാഗൺ 480 പ്ലസ് ചിപ്സെറ്റ് എന്നിയ ഇതിൽ ഉണ്ടാകും എന്നാണ് ഓൺലൈനിൽ പുറത്തുവന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ പ്രോസസറിന് അകമ്പടിയായി 8 ജിബി റാമും 8 ജിബി വെർച്വൽ റാമും വിവോ വി29ഇയിൽ പ്രതീക്ഷിക്കപ്പെടുന്നു.
4700 mAh ബാറ്ററി, 80W ഫാസ്റ്റ് ചാർജിംഗ് പിന്തുണ സഹിതമാണ് എത്തുക. ആൻഡ്രോയിഡ് 13 ഒഎസ് അടിസ്ഥാനമാക്കിയാകും പ്രവർത്തനം.
രണ്ട് കളർ വേരിയന്റുകളിൽ വി29ഇ ലഭ്യമാകും. ആർട്ടിസ്റ്റിക് റെഡ്, ആർട്ടിസ്റ്റിക് ബ്ലൂ ഉൾപ്പെടെ രണ്ട് നിറങ്ങളിലാകും സ്മാർട്ട്‌ഫോൺ ലഭ്യമാകുക. വിവോ വി29ഇയുടെ വില സംബന്ധിച്ച വിവരങ്ങളും കമ്പനി പുറത്തുവിട്ടിട്ടില്ല. എങ്കിലും 25,000 രൂപയ്ക്കും 30,000 രൂപയ്ക്കും ഇടയിലായി, 30000 രൂപയിൽ താഴെ വില വിഭാഗത്തിലാകും വി29ഇ എത്തുകയെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.