Vivo V29e Launched: 50 മെഗാപിക്സൽ സെൽഫി ക്യാമറയുമായി Vivo V29e ഇന്ത്യയിലെത്തി

Updated on 28-Aug-2023
HIGHLIGHTS

ഫോട്ടോഗ്രാഫിക്ക് പ്രധാന്യം നൽകിയാണ് Vivo V29e ഫോൺ നിർമ്മിച്ചിരിക്കുന്നത്

50 മെഗാപിക്സൽ സെൽഫി ക്യാമറയുമായിട്ടാണ് ഈ ഫോൺ വരുന്നത്

ക്വാൽകോം സ്നാപ്ഡ്രാഗൺ 695 എസ്ഒസിയുടെ കരുത്തിലാണ് പ്രവർത്തിക്കുന്നത്

Vivo V29e ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ഫോട്ടോഗ്രാഫിക്ക് പ്രധാന്യം നൽകിയാണ് ഈ ഫോൺ നിർമ്മിച്ചിരിക്കുന്നത്. രണ്ട് സ്റ്റോറേജ് വേരിയന്റുകളിലും രണ്ട് കളർ ഓപ്ഷനുകളിലുമാണ് വിവോ വി29ഇ സ്മാർട്ട്ഫോൺ ലഭ്യമാകുന്നത്. ഈ ഫോണിന്റെ വിലയും സവിശേഷതകളും വിശദമായി നോക്കാം.

Vivo V29e വിലയും സ്റ്റോറേജ് വേരിയന്റുകളും

വിവോ വി29ഇ സ്മാർട്ട്ഫോൺ രണ്ട് സ്റ്റോറേജ് കോൺഫിഗറേഷനുകളിലാണ് ലഭ്യമാകുന്നത്. 128 ജിബി, 256 ജിബി എന്നിവയാണ് ഈ സ്റ്റോറേജ് ഓപ്ഷനുകൾ. ഫോണിൽ 8 ജിബി റാമും ഉണ്ട്. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 26,999 രൂപയാണ് ഇന്ത്യയിൽ വില. 8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 28,999 രൂപ വിലയുണ്ട്. ആർട്ടിസ്റ്റിക് റെഡ് അല്ലെങ്കിൽ ആർട്ടിസ്റ്റിക് ബ്ലൂ കളർ ഓപ്ഷനുകളിൽ ഈ ഫോൺ ലഭ്യമാകും. ആർട്ടിസ്റ്റിക് റെഡ് ഓപ്ഷൻ നിറം മാറ്റുന്ന സാങ്കേതികവിദ്യയോടെയാണ് വരുന്നത്. ഫ്ലിപ്പ്കാർട്ട്, വിവോ സ്റ്റോറേജുകൾ എന്നിവ വഴിയാണ് വിൽപ്പന നടക്കുന്നത്.

Vivo V29e ഡിസ്‌പ്ലേയും പ്രോസസറും

വിവോ വി29ഇ സ്മാർട്ട്ഫോണിൽ 6.73 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണുള്ളത്. ഈ ഡിസ്പ്ലെയ്ക്ക് ഫുൾ-എച്ച്‌ഡി+ റെസല്യൂഷൻ (2400×1080 പിക്സൽസ്) ഉണ്ട്. ഉയർന്ന റിഫ്രഷ് റേറ്റുമായി വരുന്ന മികച്ച ഡിസ്പ്ലെയാണ് ഇത്. ഫ്രണ്ട് മുൻ പാനലിൽ ഹോൾ-പഞ്ച് കട്ടൗട്ടിനുള്ളിലാണ് സെൽഫി ക്യാമറ നൽകിയിട്ടുള്ളത്. ഈ ഡിവൈസ് ക്വാൽകോം സ്നാപ്ഡ്രാഗൺ 695 എസ്ഒസിയുടെ കരുത്തിലാണ് പ്രവർത്തിക്കുന്നത്. 8 ജിബി റാമും 256 ജിബി വരെ സ്റ്റോറേജുമാണ് ഫോണിലുള്ളത്.

Vivo V29e ക്യാമറ

വിവോ വി29ഇ സ്മാർട്ട്ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത സെൽഫി ക്യാമറയാണ്. 50 മെഗാപിക്സൽ സെൽഫി ക്യാമറയുമായിട്ടാണ് ഈ ഫോൺ വരുന്നത്. മികച്ച ഫോക്കസിനായി സെൽഫി ക്യാമറ "ഐ ഓട്ടോ ഫോക്കസ്" സപ്പോർട്ട് ചെയ്യുന്നുവെന്ന് വിവോ അറിയിച്ചിട്ടുണ്ട്. ഫോണിന് പിന്നിൽ രണ്ട് ക്യാമറകളാണുള്ളത്. 64 എംപി പ്രൈമറി ക്യാമറയും 8 എംപി വൈഡ് ആംഗിൾ ക്യാമറയുമാണ് ഇവ. പോർട്രെയ്‌റ്റ്, മൈക്രോ മൂവി, ഹൈ റെസല്യൂഷൻ, പാനോ, സ്ലോ-മോ, ഡബിൾ എക്‌സ്‌പോഷർ, ഡ്യുവൽ വ്യൂ, സൂപ്പർമൂൺ, ലൈറ്റ് ഇഫക്‌റ്റുകൾ എന്നിവയെല്ലാം ക്യാമറ സെറ്റപ്പിലുണ്ട്.

Vivo V29e ബാറ്ററി

44W ചാർജിങ് സപ്പോർട്ടുള്ള 5000mAh ബാറ്ററിയാണ് വിവോ വി29ഇ സ്മാർട്ട്ഫോണിലുള്ളത്. പ്രീമിയം ലുക്കിനായി പിന്നിൽ ഗ്ലാസ് ഫിനിഷുമായിട്ടാണ് ഫോൺ വരുന്നത്. 5ജി, ടൈപ്പ്-സി ചാർജിംഗ് പോർട്ട്, ഡ്യുവൽ സിം കാർഡ് സ്ലോട്ട് എന്നീ കണക്റ്റിവിറ്റി ഓപ്ഷനുകളുള്ള ഫോൺ ആൻഡ്രോയിഡ് 13 ബേസ്ഡ് ഫൺടച്ച് ഒഎസിൽ പ്രവർത്തിക്കുന്നു. ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സ്കാനറും വിവോ വി29ഇ ഫോണിലുണ്ട്. വിലയും സവിശേഷതകളും നോക്കുമ്പോൾ മികച്ച ഫോൺ തന്നെയാണ് വിവോ വി29ഇ.

Connect On :