Vivo V29e 5G Discount: Vivo V29e 5G വൻ ഡിസ്കൗണ്ടിൽ വിൽപന ആരംഭിക്കുന്നു
Vivo V29e 5G ഓഗസ്റ്റ് 28 ന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു
ഈ സ്മാർട്ട്‌ഫോണിന്റെ വിൽപ്പന സെപ്റ്റംബർ 7 (ഇന്ന്) ന് ആരംഭിച്ചു
വിവോ വി29ഇ സ്മാർട്ട്ഫോണിൽ 6.73 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണുള്ളത്
വിവോയുടെ പുതിയ സ്മാർട്ട്‌ഫോൺ Vivo V29e 5G ഓഗസ്റ്റ് 28 ന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ഈ സ്മാർട്ട്ഫോൺ ഒരു അൾട്രാ പ്രീമിയം സ്മാർട്ട് ഫോൺ ആണ്. സെൽഫി ക്യാമറ ശക്തമായ 50MP സെൻസറാണ്. ലോഞ്ച് സമയത്ത് ഈ സ്മാർട്ട്‌ഫോണിന്റെ വിൽപ്പന സെപ്റ്റംബർ 7 ന് ആരംഭിക്കുമെന്നും ഇന്ന് മുതൽ ഇത് ഫ്ലിപ്പ്കാർട്ടിൽ വാങ്ങാൻ ലഭ്യമാകുമെന്നും കമ്പനി സ്ഥിരീകരിച്ചിരുന്നു. ഈ വിൽപ്പനയ്ക്കിടെ ചില മികച്ച ലോഞ്ച് ഓഫറുകളും കമ്പനി നൽകുന്നുണ്ട്.
Vivo V29e ലോഞ്ച് ഓഫർ
Vivo V29e-യുടെ 8GB + 128GB, 8GB + 256GB വേരിയന്റുകൾ 5000 രൂപയുടെ കിഴിവിൽ യഥാക്രമം 26,999 രൂപയ്ക്കും 28,999 രൂപയ്ക്കും ഫ്ലിപ്കാർട്ടിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ബാങ്ക് ഓഫറുകൾക്ക് പുറമെ ബാങ്ക് ഓഫ് ബറോഡ ക്രെഡിറ്റ് കാർഡ് ഇടപാടുകൾക്ക് 10% കിഴിവ് ലഭിക്കും. HDFC, SBI ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് ഇടപാടുകൾക്ക് 2500 രൂപയുടെ കിഴിവും ലഭ്യമാണ്. ഇത് കൂടാതെ ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക് കാർഡുകളിൽ 5% ക്യാഷ്ബാക്കും ലഭ്യമാണ്. പഴയ സ്മാർട്ട്‌ഫോൺ എക്സ്ചേഞ്ച് ചെയ്യുകയാണെങ്കിൽ 25,050 രൂപ വരെ കിഴിവ് ലഭിക്കും. ആർട്ടിസ്റ്റിക് റെഡ്, ആർട്ടിസ്റ്റിക് ബ്ലൂ കളർ ഓപ്ഷനുകളിൽ നിങ്ങൾക്ക് ഈ സ്മാർട്ട്ഫോൺ വാങ്ങാം. ഈ ഫോണിന്റെ സവിശേഷതകൾ നമുക്ക് നോക്കാം
Vivo V29e ഡിസ്‌പ്ലേയും പ്രോസസറും
വിവോ വി29ഇ സ്മാർട്ട്ഫോണിൽ 6.73 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണുള്ളത്. ഈ ഡിസ്പ്ലെയ്ക്ക് ഫുൾ-എച്ച്‌ഡി+ റെസല്യൂഷൻ (2400×1080 പിക്സൽസ്) ഉണ്ട്. ഉയർന്ന റിഫ്രഷ് റേറ്റുമായി വരുന്ന മികച്ച ഡിസ്പ്ലെയാണ് ഇത്. ഫ്രണ്ട് മുൻ പാനലിൽ ഹോൾ-പഞ്ച് കട്ടൗട്ടിനുള്ളിലാണ് സെൽഫി ക്യാമറ നൽകിയിട്ടുള്ളത്. ഈ ഡിവൈസ് ക്വാൽകോം സ്നാപ്ഡ്രാഗൺ 695 എസ്ഒസിയുടെ കരുത്തിലാണ് പ്രവർത്തിക്കുന്നത്. 8 ജിബി റാമും 256 ജിബി വരെ സ്റ്റോറേജുമാണ് ഫോണിലുള്ളത്.
Vivo V29e ക്യാമറ
വിവോ വി29ഇ സ്മാർട്ട്ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത സെൽഫി ക്യാമറയാണ്. 50 മെഗാപിക്സൽ സെൽഫി ക്യാമറയുമായിട്ടാണ് ഈ ഫോൺ വരുന്നത്. മികച്ച ഫോക്കസിനായി സെൽഫി ക്യാമറ "ഐ ഓട്ടോ ഫോക്കസ്" സപ്പോർട്ട് ചെയ്യുന്നുവെന്ന് വിവോ അറിയിച്ചിട്ടുണ്ട്. ഫോണിന് പിന്നിൽ രണ്ട് ക്യാമറകളാണുള്ളത്. 64 എംപി പ്രൈമറി ക്യാമറയും 8 എംപി വൈഡ് ആംഗിൾ ക്യാമറയുമാണ് ഇവ. പോർട്രെയ്‌റ്റ്, മൈക്രോ മൂവി, ഹൈ റെസല്യൂഷൻ, പാനോ, സ്ലോ-മോ, ഡബിൾ എക്‌സ്‌പോഷർ, ഡ്യുവൽ വ്യൂ, സൂപ്പർമൂൺ, ലൈറ്റ് ഇഫക്‌റ്റുകൾ എന്നിവയെല്ലാം ക്യാമറ സെറ്റപ്പിലുണ്ട്.
Vivo V29e ബാറ്ററി
44W ചാർജിങ് സപ്പോർട്ടുള്ള 5000mAh ബാറ്ററിയാണ് വിവോ വി29ഇ സ്മാർട്ട്ഫോണിലുള്ളത്. പ്രീമിയം ലുക്കിനായി പിന്നിൽ ഗ്ലാസ് ഫിനിഷുമായിട്ടാണ് ഫോൺ വരുന്നത്. 5ജി, ടൈപ്പ്-സി ചാർജിംഗ് പോർട്ട്, ഡ്യുവൽ സിം കാർഡ് സ്ലോട്ട് എന്നീ കണക്റ്റിവിറ്റി ഓപ്ഷനുകളുള്ള ഫോൺ ആൻഡ്രോയിഡ് 13 ബേസ്ഡ് ഫൺടച്ച് ഒഎസിൽ പ്രവർത്തിക്കുന്നു. ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സ്കാനറും വിവോ വി29ഇ ഫോണിലുണ്ട്. വിലയും സവിശേഷതകളും നോക്കുമ്പോൾ മികച്ച ഫോൺ തന്നെയാണ് വിവോ വി29ഇ.