Vivo V29 Series Launched: 50MP ക്യാമറ, 80W ഫാസ്റ്റ് ചാർജിങ്ങുമായി കിടിലൻ വിവോ എത്തി

Updated on 04-Oct-2023
HIGHLIGHTS

Vivo രണ്ട് കിടിലൻ 5G സ്മാർട്ട്ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു

Vivo V29, Vivo V29 Pro എന്നിവയാണ് സ്മാർട്ട്ഫോണുകൾ

80W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 4,600mAh ബാറ്ററിയാണ് നൽകിയിരിക്കുന്നത്

Vivo രണ്ട് കിടിലൻ 5G സ്മാർട്ട്ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു. Vivo V29, Vivo V29 Pro എന്നിവയാണ് ഈ സീരീസിൽ അവതരിപ്പിക്കുന്ന സ്മാർട്ട്ഫോണുകൾ. Vivo V29 ഹിമാലയൻ ബ്ലൂ, മജസ്റ്റിക് റെഡ്, സ്‌പേസ് ബ്ലാക്ക് കളർ ഓപ്ഷനുകളിലും Vivo V29 Pro ഹിമാലയൻ ബ്ലൂ, സ്പേസ് ബ്ലാക്ക് കളർ ഓപ്ഷനുകളിലും ലഭ്യമാകും.

Vivo V29​ൻ്റെ 128GB സ്റ്റോറേജ് വേരിയന്റിന് 32,999 രൂപയും 256GB സ്റ്റോറേജ് വേരിയന്റിന് 36,999 രൂപയുമാണ് വില. Vivo V29​ Proയുടെ 8GB റാം വേരിയന്റിന് 39,999 രൂപയും 12GB റാം വേരിയന്റിന് 42,999 രൂപയുമാണ് വില. ഒക്ടോബർ 4 മുതൽ തന്നെ ഈ ഫോണുകൾ പ്രീബുക്ക് ചെയ്യാൻ സൗകര്യം ഉണ്ട്. വിവോ വി29 പ്രോയുടെ വിൽപ്പന ഒക്ടോബർ 10 നും V29ൻ്റെ വിൽപ്പന ഒക്ടോബർ 17-നും ആണ് ആരംഭിക്കുക.

Vivo രണ്ട് കിടിലൻ 5G സ്മാർട്ട്ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു. Vivo V29, Vivo V29 Pro എന്നിവയാണ് വിപണിയിലെത്തിയ ഫോണുകൾ.
കൂടുതൽ വായിക്കൂ: iQOO Z7 Pro 5G Amazing Offer: വൻ ഡിസ്‌കൗണ്ടിൽ ഐക്യൂ ഫോൺ വാങ്ങാം

Vivo V29 സീരീസ് ഡിസ്‌പ്ലേയും പ്രോസസറും

6.78 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണ് രണ്ട് ഫോണിലും ഉള്ളത്. 120Hz റിഫ്രഷ് റേറ്റ്, 2800×1260 പിക്‌സൽ റെസലൂഷൻ, സെൽഫി ക്യാമറയ്ക്കായി ഒരു പഞ്ച്- ഹോൾ കട്ട്‌ഔട്ട് എന്നിവയും വിവോ വി29 സീരീസ് വാഗ്ദാനം ചെയ്യുന്നു. അ‌ഡ്രിനോ ജിപിയുവുമായി ജോടിയാക്കിയ ക്വാൽക്കോം സ്നാപ്ഡ്രാഗൺ 778G പ്രോസസർ ആണ് വിവോ വി29 മോഡലിന്റെ കരുത്ത്. വിവോ വി29 പ്രോ മോഡൽ മീഡിയടെക് ഡൈമെൻസിറ്റി 8200 ചിപ്സെറ്റ് കരുത്തിൽ എത്തുന്നു.

Vivo 50MP ക്യാമറയുടെ സ്മാർട്ട്ഫോൺ

Vivo V29 സീരീസ് ഒഎസ്

ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് ഒഎസ് 13-ലാണ് ഈ രണ്ട് ഫോണുകളുടെയും പ്രവർത്തനം. സുരക്ഷയ്ക്കായി ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ വി29 സീരീസിൽ നൽകിയിരിക്കുന്നു.

Vivo V29 സീരീസ് ക്യാമറ

50MP പ്രൈമറി സെൻസർ, 8MP അൾട്രാ വൈഡ് ആംഗിൾ ലെൻസ്, 2MP മോണോക്രോം സെൻസർ എന്നിവ അ‌ടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് വി29 വാഗ്ദാനം ചെയ്യുന്നത്. സെൽഫികൾക്കും വീഡിയോ ചാറ്റുകൾക്കുമായി 50എംപി ഫ്രണ്ട് ക്യാമറയും ഇതിലുണ്ട്.

ഒഐഎസ് പിന്തുണയുള്ള 50MP പ്രൈമറി ക്യാമറ, 12MP പോർട്രെയിറ്റ് ലെൻസ്, 8MP അൾട്രാ വൈഡ് ആംഗിൾ ലെൻസ് എന്നിവയടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറയും 50MP ഫ്രണ്ട് ക്യാമറയും അ‌ടങ്ങുന്നതാണ് വിവോ വി29 പ്രോയിലെ ക്യാമറ സജ്ജീകരണം. 50എംപി ഫ്രണ്ട് ക്യാമറ രണ്ട് ഫോണിലും ഉൾപ്പെടുത്താൻ വിവോ ശ്രദ്ധിച്ചിരിക്കുന്നു എന്നത് ശ്രദ്ധേയമാണ്.

Vivo V29 സീരീസ് ബാറ്ററി

80W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 4,600mAh ബാറ്ററിയാണ് വിവോ വി29 സീരീസിലെ ഇരുഫോണുകളും പായ്ക്ക് ചെയ്യുന്നത്.

Connect On :