Vivo പുതുപുത്തൻ ഫോണുകൾ വിപണിയിൽ എത്തിക്കുകയാണ്. ബജറ്റ് വിലയിലും മിഡ്- റേഞ്ച് വിലയിലുമെല്ലാം വിവോയുടെ സ്മാർട്ഫോണുകൾ ഇന്ത്യയിലും ലോഞ്ച് ചെയ്യുന്നുണ്ട്. ഈ മാസം കമ്പനി ഇന്ത്യയിൽ എത്തിക്കുന്ന 2 പുതിയ സ്മാർട്ട്‌ഫോണുകളാണ് Vivo V29 5G. Vivo V29ൽ രണ്ട് ഫോണുകളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. വിവോ വി 29 5G, വിവോ വി 29 പ്രോ 5G എന്നീ ഫോണുകളാണ് ഈ സീരീസിലുള്ളത്.
ആൻഡ്രോയിഡ് ഫോണുകൾക്കായി കാത്തിരിക്കുന്നവർ വിവോയുടെ ഈ 2 ഹാൻഡ്സെറ്റുകൾക്കായി കാത്തിരിക്കുകയാണ്. 40,000 രൂപയ്ക്ക് താഴെ വരുന്ന വിവോ വി29ലെ ആകർഷകമായ ഫീച്ചറുകൾ എന്തെല്ലാമായിരിക്കുമെന്നത് സംബന്ധിച്ച് ചില സൂചനകൾ വന്നിട്ടുണ്ട്. ഇവ ചുവടെ വിശദമാക്കുന്നു.
Vivo V29 5G, Vivo V29 Pro 5G ഫോണുകൾ ഈ മാസം അവസാനമായിരിക്കും ലോഞ്ച് ചെയ്യുക. ഫോണിന് വളരെ മികച്ച ക്യാമറയും, താങ്ങാവുന്ന വിലയുമായിരിക്കുമെന്നാണ് ലഭിക്കുന്ന വിവരം. മികച്ച പോർട്രെയ്റ്റ് ഫോട്ടോഗ്രാഫി അനുഭവം തരുന്ന ക്യാമറയാണ് ഫോണിൽ ഉൾപ്പെടുത്തുക എന്ന് പറയുന്നുണ്ട്. ഈ ഫോണുകളുടെ ക്യാമറ പോർട്രെയ്‌റ്റ്-ഫോക്കസ് ആയിരിക്കുമെന്നാണ് സൂചന. മാത്രമല്ല, ഗെയിമിങ്ങിനും വിവോ വി29 എന്തുകൊണ്ടും മികച്ച ഓപ്ഷൻ തന്നെയായിരിക്കും.
50MP (Sony IMX663 സെൻസറാണ് Vivo V29 Pro 5Gയുടെ പ്രൈമറി ലെൻസ്. വിവോ വി 29 പ്രോ 5 ജി രണ്ട് കളർ ഓപ്ഷനുകളിൽ ലഭ്യമാകുമെന്നാണ് റിപ്പോർട്ടുകൾ. ഈ 2 മോഡലുകൾക്കും 40,000 രൂപയിൽ താഴെയായിരിക്കും വില വരുന്നത്. എങ്കിലും കമ്പനിയുടെ ഭാഗത്ത് നിന്ന് വില സംബന്ധിച്ച് ഔദ്യോഗിക റിപ്പോർട്ടുകൾ ഇതുവരെ വന്നിട്ടില്ല.