digit zero1 awards

Vivo V29ൽ 2 ഫോണുകൾ, വില 40,000ത്തിലും താഴെ! ഈ മാസം പ്രതീക്ഷിക്കാമോ?

Vivo V29ൽ 2 ഫോണുകൾ, വില 40,000ത്തിലും താഴെ! ഈ മാസം പ്രതീക്ഷിക്കാമോ?
HIGHLIGHTS

വിവോ വി 29 5G, വിവോ വി 29 പ്രോ 5G എന്നീ ഫോണുകളാണ് ഈ സീരീസിലുള്ളത്

മികച്ച പോർട്രെയ്റ്റ് ഫോട്ടോഗ്രാഫി അനുഭവം തരുന്ന ക്യാമറയാണ് ഫോണിലുണ്ടാവുക

40,000 രൂപയിൽ താഴെയായിരിക്കും വിലയെന്ന് സൂചന

Vivo പുതുപുത്തൻ ഫോണുകൾ വിപണിയിൽ എത്തിക്കുകയാണ്. ബജറ്റ് വിലയിലും മിഡ്- റേഞ്ച് വിലയിലുമെല്ലാം വിവോയുടെ സ്മാർട്ഫോണുകൾ ഇന്ത്യയിലും ലോഞ്ച് ചെയ്യുന്നുണ്ട്. ഈ മാസം കമ്പനി ഇന്ത്യയിൽ എത്തിക്കുന്ന 2 പുതിയ സ്മാർട്ട്‌ഫോണുകളാണ് Vivo V29 5G. Vivo V29ൽ രണ്ട് ഫോണുകളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. വിവോ വി 29 5G, വിവോ വി 29 പ്രോ 5G എന്നീ ഫോണുകളാണ് ഈ സീരീസിലുള്ളത്.

വിവോ വി29

ആൻഡ്രോയിഡ് ഫോണുകൾക്കായി കാത്തിരിക്കുന്നവർ വിവോയുടെ ഈ 2 ഹാൻഡ്സെറ്റുകൾക്കായി കാത്തിരിക്കുകയാണ്. 40,000 രൂപയ്ക്ക് താഴെ വരുന്ന വിവോ വി29ലെ ആകർഷകമായ ഫീച്ചറുകൾ എന്തെല്ലാമായിരിക്കുമെന്നത് സംബന്ധിച്ച് ചില സൂചനകൾ വന്നിട്ടുണ്ട്. ഇവ ചുവടെ വിശദമാക്കുന്നു. 

Vivo V29 5G സീരീസ് ഫോണുകളുടെ പ്രത്യേകതകൾ…

Vivo V29 5G, Vivo V29 Pro 5G ഫോണുകൾ ഈ മാസം അവസാനമായിരിക്കും ലോഞ്ച് ചെയ്യുക. ഫോണിന് വളരെ മികച്ച ക്യാമറയും, താങ്ങാവുന്ന വിലയുമായിരിക്കുമെന്നാണ് ലഭിക്കുന്ന വിവരം. മികച്ച പോർട്രെയ്റ്റ് ഫോട്ടോഗ്രാഫി അനുഭവം തരുന്ന ക്യാമറയാണ് ഫോണിൽ ഉൾപ്പെടുത്തുക എന്ന് പറയുന്നുണ്ട്. ഈ ഫോണുകളുടെ ക്യാമറ പോർട്രെയ്‌റ്റ്-ഫോക്കസ് ആയിരിക്കുമെന്നാണ് സൂചന. മാത്രമല്ല, ഗെയിമിങ്ങിനും വിവോ വി29 എന്തുകൊണ്ടും മികച്ച ഓപ്ഷൻ തന്നെയായിരിക്കും.

50MP (Sony IMX663 സെൻസറാണ് Vivo V29 Pro 5Gയുടെ പ്രൈമറി ലെൻസ്. വിവോ വി 29 പ്രോ 5 ജി രണ്ട് കളർ ഓപ്ഷനുകളിൽ ലഭ്യമാകുമെന്നാണ് റിപ്പോർട്ടുകൾ. ഈ 2 മോഡലുകൾക്കും 40,000 രൂപയിൽ താഴെയായിരിക്കും വില വരുന്നത്. എങ്കിലും കമ്പനിയുടെ ഭാഗത്ത് നിന്ന് വില സംബന്ധിച്ച് ഔദ്യോഗിക റിപ്പോർട്ടുകൾ ഇതുവരെ വന്നിട്ടില്ല. 

Anju M U

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo