Vivo V29 Sale: Vivo V29 ഇന്ത്യയിൽ വിൽപ്പന തുടങ്ങി
Vivo V29 സ്മാർട്ട്ഫോണിന്റെ വിൽപ്പന ഒക്ടോബർ 17(ഇന്ന്) ആരംഭിക്കും
ക്വാൽകോം സ്‌നാപ്ഡ്രാഗൺ 778 ജി എസ്ഒസിയുടെ കരുത്തിലാണ് പ്രവർത്തിക്കുന്നത്
സ്‌പേസ് ബ്ലാക്ക്, ഹിമാലയൻ ബ്ലൂ, മജസ്റ്റിക് റെഡ് കളർ ഓപ്ഷനുകളിൽ ലഭ്യമാകും
Vivo V29 ഒക്ടോബർ ആദ്യം ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരുന്നു. വിവോ വി29 ഫോണിന്റെ വിൽപ്പന ഒക്ടോബർ 17 (ഇന്ന്) മുതൽ ആരംഭിച്ചു. വിവോയുടെ ഇ-സ്റ്റോർ, ഫ്ലിപ്പ്കാർട്ട്, ഓഫ്‌ലൈൻ വിവോ സ്റ്റോറുകൾ, ക്രോമ, റിലയൻസ് ഡിജിറ്റൽ, വിജയ് സെയിൽസ്, ബജാജ് ഇലക്ട്രോണിക്സ് എന്നിവയിലൂടെ വിൽപ്പന നടക്കുന്നത്.
ഫോണിന്റെ വിൽപ്പന ആരംഭിച്ചതായി കമ്പനി ട്വിറ്ററിലൂടെ അറിയിച്ചു. എച്ച്ഡിഎഫ്സി, എസ്ബിഐ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് പുതിയ വി29 സീരീസ് വാങ്ങുന്ന ആളുകൾക്ക് 3,000 രൂപ വരെ കിഴിവാണ് ഫ്ലിപ്പ്കാർട്ട് നൽകുന്നത്.
#TheMasterpiece is here in Himalayan Blue and Majestic Red. Got a favourite yet?
— vivo India (@Vivo_India) October 17, 2023
The sale is live. Buy now! https://t.co/jl4VPbrW4j#vivoV29 #DelightEveryMoment #ThePortraitMasterpiece #TheMasterpiece pic.twitter.com/mVpn0HG48W
Vivo V29 വില
Vivo V29, Vivo V29 Pro എന്നീ ഫോണുകൾ സമാനമായ ഡിസൈനുമായിട്ടാണ് വരുന്നത്. വ്യത്യസ്ത ചിപ്‌സെറ്റുകളും ക്യാമറ സെറ്റപ്പും ഫോണിലുണ്ട്.വിവോ വി29 സ്മാർട്ട്ഫോണിന്റെ 8GB റാമും 128GB സ്റ്റോറേജുമുള്ള ബേസ് വേരിയന്റിന് 32,999 രൂപയാണ് വില. ഫോണിന്രെ 12GB റാമും 256GB സ്റ്റോറേജുമുള്ള മോഡലിന് 36,999 രൂപ വിലയുണ്ട്. സ്‌പേസ് ബ്ലാക്ക്, ഹിമാലയൻ ബ്ലൂ, മജസ്റ്റിക് റെഡ് കളർ ഓപ്ഷനുകളിൽ ഈ ഡിവൈസ് ലഭ്യമാകും. BUY FROM HERE
Vivo V29 ഡിസ്പ്ലേ
Vivo V29 സ്മാർട്ട്ഫോണിൽ 1.5K റെസല്യൂഷനോടുകൂടിയ 6.78-ഇഞ്ച് 3ഡി കർവ്ഡ് അമോലെഡ് ഡിസ്‌പ്ലെയാണുള്ളത്. 452 പിപിഐ പിക്‌സൽ ഡെൻസിറ്റി, 1,300 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്നസ് എന്നിവയുള്ള ഡിസ്പ്ലെയിൽ എച്ച്ഡിആർ10+ സപ്പോർട്ടുണ്ട്.
Vivo V29 പ്രോസസ്സർ
2GB റാമും 256GB വരെ സ്റ്റോറേജുമുള്ള ഫോൺ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 778 ജി എസ്ഒസിയുടെ കരുത്തിലാണ് പ്രവർത്തിക്കുന്നത്. വിവോ വി29യിൽ മജസ്റ്റിക് റെഡ് ഷേഡുണ്ട്. ഇതിൽ നിറം മാറ്റുന്ന ഗ്ലാസ് ബാക്ക് പാനലും വിവോ നൽകിയിട്ടുണ്ട്.
Vivo V29 ക്യാമറ
വിവോ വി29 സ്മാർട്ട്ഫോണിലും ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ് തന്നെയാണുള്ളത്. ഒഐഎസ് സപ്പോർട്ടുള്ള 50 എംപി പ്രൈമറി സെൻസറാണ് ഫോണിലുള്ളത്. ഈ പ്രൈമറി ക്യാമറയ്ക്കൊപ്പം 8 എംപി അൾട്രാവൈഡ് ലെൻസും 2 എംപി ബൊക്കെ സെൻസറും കമ്പനി നൽകിയിട്ടുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി വിവോ വി29 ഫോണിൽ 50 എംപി സോണി സെൻസറാണ് നൽകിയിട്ടുള്ളത്. ഓട്ടോഫോക്കസോടുകൂടിയ 50 എംപി സെൽഫി ക്യാമറയും ഈ ഡിവൈസിലുണ്ട്. ഇന്ത്യയിലെ ആദ്യത്തെ 3ഡി പാർട്ടിക്കിൾ സാങ്കേതികവിദ്യയുള്ള പിൻ പാനലും ഈ ഡിവൈസിലുണ്ട്.
കൂടുതൽ വായിക്കൂ: Samsung Galaxy M44 5G Launch: ഇനി Samsung പുറത്തിറക്കുന്നത് പുത്തൻ M സീരീസ്
Vivo V29 ബാറ്ററി
80W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 4,600mAh ബാറ്ററിയാണ് വിവോ വി29 സീരീസിലെ ഇരുഫോണുകളും പായ്ക്ക് ചെയ്യുന്നത്. മികച്ച പെർഫോമൻസിന് ആവശ്യമായ ഫീച്ചറുകൾക്കൊപ്പം ആകർഷകമായ ഡിസൈനും ഈ ഫോണുകൾ ഉൾക്കൊള്ളുന്നു. V29 ന് ഏകദേശം 186 ഗ്രാമും V29 പ്രോയ്ക്ക് 188 ഗ്രാമും ഭാരമുണ്ട്.