വിവോ V23e 5ജി സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുന്നു ;വില ?
വിവോയുടെ പുതിയ 5ജി സ്മാർട്ട് ഫോണുകൾ വിപണയിൽ പുറത്തിറങ്ങുന്നു
Vivo V23e 5G എന്ന സ്മാർട്ട് ഫോണുകളാണ് വിപണിയിൽ എത്തുന്നത്
Vivo V23e 4G ഫോണുകൾ ഇപ്പോൾ വിപണിയിൽ ലഭ്യമാകുന്നതാണു്
വിവോയുടെ പുതിയ 5ജി സ്മാർട്ട് ഫോണുകൾ ഇതാ വിപണിയിൽ പുറത്തിറങ്ങുന്നു . Vivo V23e 5ജി എന്ന സ്മാർട്ട് ഫോണുകളാണ് വിപണിയിൽ പുറത്തിറങ്ങുന്നത് . Vivo V23e 4ജി എന്ന സ്മാർട്ട് ഫോണുകൾക്ക് പിന്നാലെയാണ് ഈ 5ജി സ്മാർട്ട് ഫോണുകൾ പുറത്തിറക്കുന്നത് .റിപ്പോർട്ടുകൾ പ്രകാരം ഈ 5ജി സ്മാർട്ട് ഫോണുകൾ 44 മെഗാപിക്സലിന്റെ സെൽഫി ക്യാമറയിൽ ആണ് പുറത്തിറങ്ങുന്നത് എന്നാണ് .അതുപോലെ തന്നെ Dimensity 810 പ്രോസ്സസറുകളും ഈ 5ജി ഫോണുകളിൽ പ്രതീക്ഷിക്കാം .
Vivo V23e 4ജി സവിശേഷതകൾ
ഡിസ്‌പ്ലേയുടെ ഫീച്ചറുകൾ നോക്കുകയാണെങ്കിൽ 6.44-ഇഞ്ചിന്റെ AMOLED ഡിസ്‌പ്ലേയിലാണ് ഈ ഫോണുകൾ വിപണിയിൽ എത്തിയിരിക്കുന്നത് .കൂടാതെ 60Hz റിഫ്രഷ് റെറ്റിനൊപ്പം FHD+ സപ്പോർട്ടും ഉപഭോക്താക്കൾക്ക് ലഭിക്കുന്നതാണ് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ MediaTek Helio G96 പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .
ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളിൽ വരെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ microSD സ്ലോട്ടും ഇതിൽ ലഭിക്കുന്നതാണ് . Android 11ൽ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളുടെയും ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .
ക്യാമറകളിലേക്ക് വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് ട്രിപ്പിൾ പിൻ ക്യാമറകളാണ് നൽകിയിരിക്കുന്നത് .64 മെഗാപിക്സൽ + 8 മെഗാപിക്സൽ + 2 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളും കൂടാതെ 50 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ ഫോണുകൾക്കുള്ളത് .വില നോക്കുകയാണെങ്കിൽ VND 8,490,000 ആണ് വില വരുന്നത് .ഇന്ത്യൻ വിപണിയിൽ കൺവെർട്ട് ചെയ്യുമ്പോൾ ഏകദേശം 27799 രൂപയ്ക്ക് അടുത്തുവരും .