48 എംപി ട്രിപ്പിൾ ക്യാമറയിൽ വിവോ V15 പ്രൊ വിപണിയിൽ എത്തുന്നു
ഫെബ്രുവരി 20 മുതലാണ് ഈ സ്മാർട്ട് ഫോണുകൾ എത്തുന്നത്
വവിവോയുടെ ഏറ്റവും പുതിയ സ്മാർട്ട് ഫോണുകളായ വിവോ V15 പ്രൊ മോഡലുകൾ ഫെബ്രുവരി 20നു പുറത്തിറങ്ങുമെന്ന് സൂചനകൾ .ഇതിന്റെ സവിശേഷതകളിൽ എടുത്തുപറയേണ്ടത് ഇതിന്റെ ക്യാമറകളാണ് .48 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .കൂടാതെ 32 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിനുണ്ടാകും എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ .Qualcomm Snapdragon 675 ആയിരിക്കും ഇതിന്റെ പ്രൊസസർ പ്രവർത്തനം നടക്കുന്നത് .വിവോയുടെ ഈ സ്മാർട്ട് ഫോണുകൾക്ക് ഒപ്പംതന്നെ Vivo V15 സ്മാർട്ട് ഫോണുകളും പുറത്തിറങ്ങുന്നുണ്ട് .
ഡിസ്‌പ്ലേയിൽ തന്നെ ഫിംഗർ പ്രിന്റ് സെൻസറുകളും ഇതിനുണ്ട് .ആന്തരിക സവിശേഷതകൾ പറയുകയാണെങ്കിൽ 6ജിബിയുടെ റാം കൂടാതെ 128ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയാണ് ഇതിനുണ്ടാകുക .25000 രൂപ റെയിഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു സ്മാർട്ട് ഫോൺ ആണ് എന്നാണ് സൂചനകൾ .ഫെബ്രുവരി 20 നു ഈ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കുന്നു . 48MP + 8MP + 5 മെഗാപിക്സലിന്റെ ട്രിപ്പിൾ പിന് ക്യാമറകളാണ് ഈ മോഡലുകൾക്ക് ഉള്ളത് .കൂടാതെ ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് Super AMOLED ഡിസ്‌പ്ലേയിൽ തന്നെയാണ് .ഇതിന്റെ മറ്റു സവിശേഷതകൾ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല .