48 എംപി ക്യാമറയിൽ വിവോയുടെ V15 പ്രൊ ഇന്ന് ഉച്ചയ്ക്ക് പുറത്തിറക്കുന്നു

Updated on 20-Feb-2019
HIGHLIGHTS

32 മെഗാപിക്സൽ പോപ്പ്അപ്പ് ക്യാമറയിൽ വിവോയുടെ V15 പ്രൊ

 

വവിവോയുടെ ഏറ്റവും പുതിയ സ്മാർട്ട് ഫോണുകളായ വിവോ  V15 പ്രൊ  മോഡലുകൾ ഇന്ന് ഉച്ചയ്ക്ക് 12 മണിയ്ക്ക് ഇന്ത്യൻ വിപണിയിൽ പുറത്തിറക്കുന്നതാണ്   .ഇതിന്റെ സവിശേഷതകളിൽ എടുത്തുപറയേണ്ടത് ഇതിന്റെ ക്യാമറകളാണ് .48 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .കൂടാതെ 32 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിനുണ്ടാകും  എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ .

Qualcomm Snapdragon 675 ആയിരിക്കും ഇതിന്റെ പ്രൊസസർ പ്രവർത്തനം നടക്കുന്നത് .വിവോയുടെ ഈ സ്മാർട്ട് ഫോണുകൾക്ക് ഒപ്പംതന്നെ Vivo V15 സ്മാർട്ട് ഫോണുകളും പുറത്തിറങ്ങുന്നുണ്ട് .ഈ സ്മാർട്ട് ഫോണുകൾ ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റിൽ നിന്നും ഉടൻ വാങ്ങിക്കുവാനും സാധിക്കുന്നതാണ് .ഡിസ്‌പ്ലേയിൽ തന്നെ ഫിംഗർ പ്രിന്റ് സെൻസറുകളും ഇതിനുണ്ട് .ആന്തരിക സവിശേഷതകൾ പറയുകയാണെങ്കിൽ 6ജിബിയുടെ റാം കൂടാതെ 128ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയാണ് ഇതിനുണ്ടാകുക .

25000 രൂപ റെയിഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു സ്മാർട്ട് ഫോൺ ആണ് എന്നാണ് സൂചനകൾ .ഫെബ്രുവരി 20 നു ഈ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കുന്നു . 48MP + 8MP + 5 മെഗാപിക്സലിന്റെ ട്രിപ്പിൾ പിന് ക്യാമറകളാണ് ഈ മോഡലുകൾക്ക് ഉള്ളത് .കൂടാതെ ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് Super AMOLED ഡിസ്‌പ്ലേയിൽ തന്നെയാണ് .ഇതിന്റെ മറ്റു സവിശേഷതകൾ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :