വിവോയുടെ ഏറ്റവും പുതിയ സ്മാർട്ട് ഫോണുകളിൽ ഒന്നാണ് Vivo V11 Pro.ഇന്ത്യൻ വിപണിയിൽ ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നു .ഇതിന്റെ ഏറ്റവും വലിയ രണ്ടു സവിശേഷതകളിൽ ഒന്ന് ഇതിന്റെ ഡിസ്‌പ്ലേയിലെ ഫിംഗർ പ്രിന്റ് സെൻസർ & വലിയ ഡിസ്പ്ലേ എന്നിവയാണ് .ഉടൻ തന്നെ ഈ സ്മാർട്ട് ഫോൺ ഓൺലൈൻ ഷോപ്പുകളിൽ എത്തുന്നതായിരിക്കും .ഇതിന്റെ മറ്റു പ്രധാന സവിശേഷതകൾ മനസ്സിലാക്കാം .
6.41 ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .19.5:9ഡിസ്പ്ലേ റേഷിയോയിലാണ് ഇത് പുറത്തിറങ്ങുന്നത് .ഇതിന്റെ പ്രോസസറിനെക്കുറിച്ചു പറയുകയാണെങ്കിൽ Qualcomm Snapdragon 660 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ ഓറിയോയിലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം .കൂടാതെ 6 ജിബിയുടെ റാം & 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഇതിന്റെ മറ്റു ആന്തരിക സവിശേഷതകളാണ്.
ക്യാമറകളിലും ഒരുപാടു സവിശേഷതകൾ ഉൾക്കൊള്ളിച്ചിരിക്കുന്നു .12MP + 5 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 25 മെഗാപിക്സലിന്റെ AI സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .3400mAh ന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .ഫാസ്റ്റ് ചാർജിങ് ഈ സ്മാർട്ട് ഫോണുകളിൽ സപ്പോർട്ട് ആണ് .
ഇതിന്റെ വിലയെക്കുറിച്ചു പറയുകയാണെങ്കിൽ 6 ജിബിയുടെ റാം ,64ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിൽ പുറത്തിറങ്ങുന്ന മോഡലിന് ഇന്ത്യൻ വിപണിയിൽ 25,990 രൂപയാണ് വിലവരുന്നത് .സെപ്റ്റംബർ 12 മുതൽ ആണ് ഇതിന്റെ സെയിൽ ആരംഭിക്കുന്നത് .കൂടാതെ HDFC ബാങ്ക് നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകളും ലഭിക്കുന്നു .