48എംപി ക്യാമറയിൽ എത്തിയ വിവോ V15 പ്രൊ 5 ശതമാനം ഇൻസ്റ്റന്റ് ഓഫറുകളിൽ വാങ്ങിക്കാം

48എംപി ക്യാമറയിൽ എത്തിയ വിവോ V15 പ്രൊ 5 ശതമാനം ഇൻസ്റ്റന്റ് ഓഫറുകളിൽ വാങ്ങിക്കാം
HIGHLIGHTS

വിവോയുടെ ഏറ്റവും പുതിയ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തി

 

വിവോയുടെ ഏറ്റവും പുതിയ സ്മാർട്ട് ഫോണുകളിൽ ഒന്നാണ് വിവോ V15 പ്രൊ എന്ന സ്മാർട്ട് ഫോണുകൾ .ഇപ്പോൾ ഈ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുകയാണ് .മാർച്ച് 6 മുതൽ ഇതിന്റെ സെയിൽ ആരംഭിക്കുന്നതാണ് .അതിനോടൊപ്പം തന്നെ HDFC കാർഡ് ഓഫറുകളും ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .ഇതിന്റെ സവിശേഷതകളിൽ എടുത്തുപറയേണ്ടത് ഇതിന്റെ 32 മെഗാപിക്സലിന്റെ പോപ്പ് അപ്പ് സെൽഫി ക്യാമറകളാണ് .ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും ഇപ്പോൾ പ്രീ ഓർഡറുകൾ ചെയ്യുവാൻ സാധിക്കുന്നതാണ് .മാർച്ച് 6 മുതലാണ് വിവോയുടെ ഈ മോഡലുകളുടെ സെയിൽ ആരംഭിക്കുന്നത് .ആമസോണിൽ മാത്രമല്ല ഫ്ലിപ്പ്കാർട്ടിൽ നിന്നും ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇതിന്റെ മറ്റു സവിശേഷതകൾ മനസ്സിലാക്കാം .

വിവോയുടെ തന്നെ പോപ്പ് ക്യാമറ സ്മാർട്ട് ഫോണുകളെ വെല്ലുന്ന തരത്തിലുള്ള രൂപകല്പനയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറക്കിയിരിക്കുന്നത് .6.39 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണ് ഇതിനു നൽകിയിരിക്കുന്നത് .അൾട്രാ ഫുൾ വ്യൂ സൂപ്പർ അമലോഡ് പാനൽ ആണുള്ളത് .കൂടാതെ 1080×2340 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകളുടെ സ്ക്രീൻ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ Qualcomm Snapdragon 675 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .അതുപോലെ തന്നെ Android 9.0 Pie ലാണ് ഈ മോഡലുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .വിവോയുടെ തന്നെ Nex എന്ന മോഡലുകൾക്ക് സമാനമായ ഡിസൈൻ ആണ് ഇതിനുള്ളത് .

ആന്തരിക സവിശേഷതകൾ പറയുകയാണെങ്കിൽ 6 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയാണ് ഈ മോഡലുകളുടെ പെർഫോമൻസ് കരുത്തു .256 ജിബിവരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .ക്യാമറകൾക്ക് മുൻഗണന നൽകിക്കൊണ്ടാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറക്കിയിരിക്കുന്നത് .48-megapixel + 8-megapixel + 5-megapixel പിൻ ക്യാമറകളും കൂടാതെ 32 മെഗാപിക്സലിന്റെ പോപ്പ് അപ്പ് ക്യാമറകളും ആണ് ഇതിനുള്ളത് .

3700mAhന്റെ ബാറ്ററി ലൈഫും വിവോയുടെ വി 15 പ്രൊ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .ഇതിന്റെ വിലയെക്കുറിച്ചു പറയുകയാണെങ്കിൽ 28990 രൂപയാണ് വിപണിയിലെ വിലവരുന്നത് .കൂടാതെ മറ്റു ബാങ്ക് ഓഫറുകളും ലഭിക്കുന്നതാണ് .ഇപ്പോൾ ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും പ്രീ ഓർഡറുകൾ നടത്തുവാൻ സാധിക്കുന്നതാണ് .മാർച്ച് 6 മുതൽ ആമസോണിലും കൂടാതെ ഫ്ലിപ്പ്കാർട്ടിലും അതുപോലെ തന്നെ വിവോയുടെ ഒഫീഷ്യൽ പേജിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ബുക്കിങ് നടത്തുന്ന സമയത്തു HDFC കാർഡുകൾ ഉപയോഗിക്കുകയാണെങ്കിൽ 5 ശതമാനം വിലക്കുറവിൽ വാങ്ങിക്കാവുന്നതാണ് .

 

 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo