Vivo T3x 5G ഏപ്രിൽ 17ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും. വിവോ T2x-ന്റെ പിൻഗാമിയായാണ് വിവോ ടി3x വരുന്നത്. ക്വാൽകോം സ്നാപ്ഡ്രാഗൺ 6 ജെൻ 1 പ്രോസസറാണ് ഫോണിലുള്ളത്. ഇത്രയും മികച്ച പെർഫോമൻസ് ഫോൺ വളരെ കുറഞ്ഞ വിലയ്ക്കാണ് ഇന്ത്യയിൽ എത്തുന്നത്. പെർഫോമൻസിലും പവറിലുമെല്ലാം കരുത്ത് തെളിയിക്കാൻ എത്തുന്ന ഫോണിന്റെ പ്രത്യേകതകൾ ഇവയാണ്.
15,000 രൂപയ്ക്കും താഴെ വിലയാകുന്ന ഫോണാണ് വിവോ T3X. 3 വേരിയന്റുകളിൽ ഫോൺ ലോഞ്ച് ചെയ്യുമെന്നാണ് അറിയാൻ സാധിക്കുന്നത്. Vivo T3x 5G-യുടെ ഇതുവരെ ലഭിച്ച ഫീച്ചറുകൾ ഇവയെല്ലാമാണ്.
120Hz റിഫ്രഷ് റേറ്റുമായി വരുന്ന ഫോണാണ് വിവോ T3x 5G. 1000nits പീക്ക് ബ്രൈറ്റ്നെസ്സാണ് ഈ ഫോണിനുള്ളത്. ഫുൾ HD+ റെസല്യൂഷനോടെ വരുന്ന സ്മാർട്ഫോണിന് ഫ്ലാറ്റ് എഡ്ജ് ഡിസൈനാണ് നൽകുക. രണ്ട് സെൻസറുകളും ഒരു എൽഇഡി ഫ്ലാഷും ഉൾപ്പെടുന്ന ക്യാമറ മൊഡ്യൂൾ ഉണ്ടാകും. ക്രിംസൺ ബ്ലിസ്, സെലസ്റ്റിയൽ ഗ്രീൻ എന്നീ നിറങ്ങളിലാണ് ഫോൺ വരുന്നതെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.
ഹോണർ X9b, റിയൽമി P1 Pro എന്നിവയിലുള്ള അതേ പ്രോസസറായിരിക്കും വിവോയിലുള്ളത്. ക്വാൽകോം സ്നാപ്ഡ്രാഗൺ 6 Gen പ്രൊസസർ ഉൾപ്പെടുത്തിയിട്ടുള്ള ഫോണാണിത്. അഡ്രിനോ 710 GPUയുമായി ഇത് ബന്ധിപ്പിച്ചിരിക്കുന്നു. UFS 2.2 സ്റ്റോറേജുമായി ജോടിയാക്കിയാണ് പ്രോസസർ നൽകുക.
ഫോണിന്റെ ബാറ്ററി 6,000mAh ആയിരിക്കും. ഇതിൽ 44W ഫ്ലാഷ്‌ചാർജ് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടിങ് ഫീച്ചറുണ്ട്. ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പിലാണ് സ്മാർട്ഫോൺ വരുന്നത്. അതായത് വിവോ ഈ ഫോണിൽ 50MP പ്രൈമറി ഷൂട്ടർ നൽകും. കൂടാതെ 2MP ബൊക്കെ സെൻസറും ഉൾപ്പെടുത്തിയേക്കും. വിവോ ടി3x 5Gയുടെ ഫ്രെണ്ട് ക്യാമറയെ കുറിച്ചും ചില സൂചനകളുണ്ട്. ഇതിന് 8MP ഫ്രെണ്ട് ക്യാമറ ആയിരിക്കും വിവോ ഉൾപ്പെടുത്തുക.
3.5mm ഓഡിയോ ജാക്ക് ഫോണിൽ ഉൾപ്പെടുത്തിയേക്കും. പ്രൈമറി മൈക്രോഫോൺ, USB ടൈപ്പ്-സി ചാർജിംഗ് പോർട്ട് ഫീച്ചറുകളും ഇതിലുണ്ടാകും. സെക്യൂരിറ്റി ഫീച്ചറുകളിൽ വിവോ സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനർ നൽകും.
Read More: മെഗാസ്റ്റാറിന്റെ മാസ് Turbo പോലെ iQoo Z സീരീസിലും Turbo വേർഷൻ, വിപണി പിടിക്കുമോ? Tech News
12,999 രൂപ മുതലായിരിക്കും ഫോണിന് വിലയാകുക എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. 3 വേരിയന്റുകളിലായിരിക്കും ഫോൺ വരുന്നത്. 4GB റാമും, 6GB റാമും, 8GB റാമുമുള്ള ഫോണുകളായിരിക്കും. ഇവയ്ക്കെല്ലാം 128GB സ്റ്റോറേജുണ്ടായിരിക്കും. 18,000 രൂപ വരെ വേരിയന്റുകൾ അനുസരിച്ച് വില മാറിയേക്കുമെന്നാണ് സൂചന.