Vivo T3X 5G: 13000 രൂപ മുതൽ വാങ്ങാം Snapdragon പ്രോസസറും 6000mAh ബാറ്ററിയുമുള്ള എൻട്രി ലെവൽ ഫോൺ| TECH NEWS
13000 രൂപ മുതൽ വാങ്ങാം ഏറ്റവും പുതിയ Vivo T3X 5G
13,000 രൂപ റേഞ്ചിൽ വരുന്ന എൻട്രി ലെവൽ സ്മാർട് ഫോണാണിവ
4GB, 6GB, 8GB റാം ഓപ്ഷനുകളിലുള്ള ഫോണുകളാണിവ
Vivo T3X 5G എന്ന ഏറ്റവും പുതിയ ഫോൺ വിൽപ്പനയ്ക്ക് ലഭ്യം. വിവോയുടെ എൻട്രി ലെവൽ സ്മാർട് ഫോണാണ് വിവോ T3X. ഏറ്റവും മികച്ച ഫീച്ചറുകളുള്ള ബജറ്റ്-ഫ്രെണ്ട്ലി സ്മാർട്ഫോണുകളാണിവ. Snapdragon ചിപ്സെറ്റാണ് ഈ വിവോ ഫോണിലുള്ളത്. 13,000 രൂപ റേഞ്ചിൽ വരുന്ന ഫോണിന്റെ ആദ്യ സെയിൽ ഏപ്രിൽ 25ന് ആരംഭിച്ചു.
ഇപ്പോഴും Vivo T3X വിൽപ്പനയ്ക്ക് ലഭ്യമാണ്. ഫോൺ എവിടെ നിന്ന് പർച്ചേസ് ചെയ്യാമെന്നും, എത്ര രൂപയ്ക്ക് ലഭ്യമാണെന്നും നോക്കാം. ഒപ്പം വിവോ ടി3എക്സിന്റെ ഫീച്ചറുകളും മനസിലാക്കാം.
Vivo T3X സ്പെസിഫിക്കേഷൻ
6.72 ഇഞ്ച് ഡിസ്പ്ലേയാണ് വിവോ T3X ഫോണിലുള്ളത്. ഇതിന്റെ സ്ക്രീനിന് 120 Hz ഉയർന്ന റീഫ്രെഷ് റേറ്റുണ്ട്. 2408×1080 പിക്സൽ ഫുൾ HD+ റെസല്യൂഷനുള്ള സ്ക്രീനാണ് ഫോണിനുള്ളത്. 1000 നിറ്റ്‌സ് ബ്രൈറ്റ്നെസ് ഉൾപ്പെടുത്തി വരുന്ന സ്മാർട്ഫോണാണിത്.
അതിശക്തമായ പെർഫോമൻസ്, ആകർഷകമായ ഡിസ്‌പ്ലേ എന്നിവ ഫോണിലുണ്ട്. ഈ വിവോ ഫോണിലെ ക്യാമറ ക്വാളിറ്റിയും വിപണിശ്രദ്ധ നേടിയിരുന്നു. സ്‌നാപ്ഡ്രാഗൺ 6 ജെൻ 1 പ്രോസസറാണ് വിവോ ഫോണിലുള്ളത്. ഇത് അഡ്രിനോ 710 ജിപിയുവുമായി ബന്ധിപ്പിച്ചിരിക്കുന്നു.
f/1.8 അപ്പേർച്ചറുള്ള 50-മെഗാപിക്സൽ പ്രൈമറി ക്യാമറ ഈ ഫോണിലുണ്ട്. f/2.4 അപ്പേർച്ചറുള്ള 2 മെഗാപിക്സലിന്റെ ഡെപ്ത് സെൻസറുമുണ്ട്. ഫോണിന്റെ സെൽഫി ക്യാമറ 8 മെഗാപിക്സലാണ്. ഈ 8MP ക്യാമറയ്ക്ക് f/2.05 അപ്പേർച്ചറാണ് നൽകിയിരിക്കുന്നത്.
6000mAh-ന്റെ കരുത്തുറ്റ ബാറ്ററിയാണ് സ്മാർട്ഫോണിലുള്ളത്. ഇത് 44W ഫ്ലാഷ് ചാർജിങ്ങിനെ സപ്പോർട്ട് ചെയ്യുന്നു. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള FunTouchOS 14-ൽ ഫോൺ പ്രവർത്തിക്കുന്നു.
വിൽപ്പനയും ലഭ്യതയും
രണ്ട് കളർ ഓപ്ഷനുകളിലാണ് വിവോ T3x ലോഞ്ച് ചെയ്തത്. സെലസ്റ്റിയൽ ഗ്രീൻ, ക്രിംസൺ ബ്ലിസ് എന്നീ നിറങ്ങളിൽ ലഭ്യമാണ്. ഫോണിന് 3 വേരിയന്റുകളാണുള്ളത്. 4GB, 6GB, 8GB റാം ഓപ്ഷനുകളിലുള്ള ഫോണുകളാണിവ. ഇതിൽ മൂന്ന് വേരിയന്റുകളുടെയും ഇന്റേണൽ സ്റ്റോറേജ് 128GB-യാണ്. ഫ്ലിപ്കാർട്ട് വഴി ഫോൺ പർച്ചേസ് ചെയ്യാവുന്നതാണ്.
എത്ര രൂപയ്ക്ക് വാങ്ങാം?
4GB+128GB വേരിയന്റിന്റെ വില 4GB 17,499 രൂപയാണ്. എന്നാൽ 13,499 രൂപ കിഴിവിൽ ഫോൺ ലഭിക്കും. എച്ച്ഡിഎഫ്‌സി ബാങ്ക് ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് വഴി പേയ്മെന്റ് നടത്താം. എസ്ബിഐ ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡിനും ഓഫറുണ്ട്. 1,000 രൂപ അധിക കിഴിവ് ഇങ്ങനെ നേടാം.
അതുപോലെ 6GB+128GB പതിപ്പ് ഫ്ലിപ്കാർട്ടിൽ 14,999 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിരിക്കുന്നു. 8GB+128GB വിവോ ഫോൺ 16,499 രൂപയ്ക്കുമാണ് വിൽക്കുന്നത്. 24-ന് ഉച്ചയ്ക്ക് മുതലുള്ള വിൽപ്പന തകൃതിയായി മുന്നേറുന്നു.
സ്റ്റോക്ക് തീർന്നാൽ വിവോ T3X-നായി ഫ്ലിപ്കാർട്ട് അടുത്ത സെയിൽ പ്രഖ്യാപിക്കും. പർച്ചേസിനുള്ള ഫ്ലിപ്കാർട്ട് ലിങ്ക്, ഇവിടെ ക്ലിക്ക് ചെയ്യൂ. ശ്രദ്ധിക്കുക, സ്റ്റോക്ക് തീർന്നാൽ അടുത്ത സെയിലിൽ ലഭ്യമാകുന്നതാണ്
Anju M U
She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile