Vivo T3 Ultra Launched: സോണി ക്യാമറയുള്ള New Vivo 5G,3000 ഡിസ്കൗണ്ടിൽ 28000 രൂപയ്ക്ക് വാങ്ങാം

Updated on 12-Sep-2024
HIGHLIGHTS

മിഡ് റേഞ്ചിൽ Vivo T3 Ultra പുറത്തിറക്കി

ഓട്ടോഫോക്കസ് ഫ്രണ്ട് ക്യാമറയും മറ്റ് പ്രീമിയം ഫീച്ചറുകളും ഈ ഫോണിലുണ്ട്

Sony IMX921 സെൻസറുള്ള ക്യാമറയാണ് കമ്പനി അവതരിപ്പിച്ചത്

വിവോ പുതിയതായി Vivo T3 Ultra പുറത്തിറക്കി. Sony IMX921 സെൻസറുള്ള ക്യാമറയാണ് കമ്പനി അവതരിപ്പിച്ചത്. T3 സീരീസിലെ ഏറ്റവും പുതിയ സ്മാർട്ട്‌ഫോണാണിത്. മിഡ് റേഞ്ച് ഫോണുകളിൽ ജനപ്രിയമായ ബ്രാൻഡാണ് വിവോ.

ഓട്ടോഫോക്കസ് ഫ്രണ്ട് ക്യാമറയും മറ്റ് പ്രീമിയം ഫീച്ചറുകളും ഈ ഫോണിലുണ്ട്. വിവോ T3 അൾട്രായുടെ വിലയും ഓഫറുകളും അറിയണ്ടേ? ഫോണിന്റെ പ്രധാന ഫീച്ചറുകളും നോക്കാം.

Vivo T3 Ultra ഫീച്ചറുകൾ

6.78-ഇഞ്ച് FHD+ 120Hz 60° വളഞ്ഞ AMOLED ഡിസ്‌പ്ലേയുണ്ട്. 4500 nits വരെ പീക്ക് ബ്രൈറ്റ്നെസ് ഇതിൽ ലഭിക്കും. 480Hz ടച്ച് സാംപ്ലിങ് റേറ്റും HDR10+ ടെക്നോളജിയും ഇതിൽ ഉപയോഗിച്ചിരിക്കുന്നു.

മീഡിയാടെക് ഡൈമൻസിറ്റി 9200+ SoC ആണ് ഫോണിലെ പ്രോസസർ. Funtouch OS 14 ഉൾപ്പെടുന്ന ആൻഡ്രോയിഡ് 14 ആണ് ഒഎസ്.

50MP ഓട്ടോഫോക്കസ് ഫ്രണ്ട് ക്യാമറയും ഇതിലുണ്ട്. സോണി IMX921 സെൻസറാണ് ഈ സ്മാർട്ഫോണിലെ ക്യാമറ. പിൻ ക്യാമറയിൽ OIS സപ്പോർട്ടും f/2.0 അപ്പേർച്ചറും ലഭിക്കുന്നതാണ്. 4K വീഡിയോ റെക്കോഡിങ്ങാണ് വിവോ ടി3 അൾട്രാ സപ്പോർട്ട് ചെയ്യുന്നത്.

ഇതിൽ 8MP അൾട്രാ വൈഡ് ക്യാമറയും ഉൾപ്പെടുത്തിയിട്ടുണ്ട്. 80W ഫാസ്റ്റ് ചാർജിങ്ങിനെ വിവോ ടി3 അൾട്രാ സപ്പോർട്ട് ചെയ്യുന്നു. ഫോണിലെ ബാറ്ററി 5500mAh ആണ്. പൊടി, ജല പ്രതിരോധിക്കുന്നതിനായി ഫോണിൽ IP68 റേറ്റിങ്ങുമുണ്ട്. ഫോണിൽ ഇൻഡിസ്പ്ലേ ഫിംഗർ പ്രിന്റ് സെൻസറാണ് നൽകിയിരിക്കുന്നത്.

വിവോ രണ്ട് വർഷത്തെ ആൻഡ്രോയിഡ് സോഫ്‌റ്റ്‌വെയർ അപ്‌ഡേറ്റ് നൽകുന്നു. മൂന്ന് വർഷത്തെ സെക്യൂരിറ്റി അപ്ഡേറ്റും ഇതിൽ ലഭിക്കുന്നതാണ്.

Vivo T3 Ultra വില

മൂന്ന് സ്റ്റോറേജ് വേരിയന്റുകളാണ് ഫോണിനുള്ളത്. 8GB + 128GB മോഡലിന് 31,999 രൂപയാകും. 8GB + 256GB ഫോണിന് 33,999 രൂപയുമാകും. 12GB + 256GB സ്റ്റോറേജുള്ള വിവോ ഫോണിന് 35,999 രൂപയാകും.

വിവോ ടി3 അൾട്രായ്ക്ക് 2 കളർ വേരിയന്റുകളാണ് അവതരിപ്പിച്ചിട്ടുള്ളത്. ലൂണാർ ഗ്രേ, ഫ്രോസ്റ്റ് ഗ്രീൻ നിറങ്ങളിൽ ഇവ ലഭിക്കുന്നതാണ്.

Read More: iPhone 16 launched: 5 നിറങ്ങളിൽ 16 സീരീസിലെ ബേസിക് മോഡലുകൾ! വില, Sale വിശേഷങ്ങൾ…

സെപ്തംബർ 19 മുതൽ ഫോൺ പർച്ചേസിന് ലഭ്യമാകുന്നതാണ്. വൈകുന്നേരം 7 മണി മുതലായിരിക്കും വിവോ ഫോണിന്റെ സെയിൽ ആരംഭിക്കുക. vivo.com, Flipkart എന്നിവയിലൂടെ ഓൺലൈനായി പർച്ചേസ് ചെയ്യാം. ഓഫ്‌ലൈൻ സ്റ്റോറുകളിലും ഇത് ലഭ്യമാകും.

ലോഞ്ച് ഓഫർ

വിവോ ഫോണിന് HDFC ബാങ്ക് / SBI കാർഡുകളിലൂടെ ഓഫറുണ്ട്. ഇങ്ങനെ നിങ്ങൾക്ക് 3000 രൂപ ലാഭിക്കാം. അങ്ങനെ ഏറ്റവും പുതിയ വിവോ ഫോൺ 28,999 രൂപ മുതൽ വാങ്ങാം. ഇതിന് പുറമെ എക്സ്ചേഞ്ച് ബോണസും ലഭിക്കുന്നതാണ്. 3000 രൂപയാണ് ഫോണിന് നൽകുന്ന എക്സ്ചേഞ്ച് ഓഫർ.

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel.

Connect On :