Vivo First Sale: ലോഞ്ച് ഓഫറിലൂടെ 18,999 രൂപ മുതൽ വാങ്ങാം, 5500mAh, Snapdragon ഫോൺ Vivo 5G വിൽപ്പനയ്ക്ക്….

Vivo First Sale: ലോഞ്ച് ഓഫറിലൂടെ 18,999 രൂപ മുതൽ വാങ്ങാം, 5500mAh, Snapdragon ഫോൺ Vivo 5G വിൽപ്പനയ്ക്ക്….
HIGHLIGHTS

Vivo T3 Pro ആദ്യ Sale ഇന്ന് ആരംഭിക്കുന്നു

സ്‌നാപ്ഡ്രാഗൺ 7 ജെൻ 3 ചിപ്‌സെറ്റോടെ വന്ന പുതിയ മിഡ് റേഞ്ച് ഫോണാണ് Vivo 5G

ബാറ്ററിയിൽ കരുത്തും ക്യാമറയിൽ ഗംഭീരവുമാണ് ഈ ടർബോ ഫോൺ

Vivo അടുത്തിടെ വിപണിയിലെത്തിച്ച Turbo സ്മാർട്ഫോണാണ് Vivo T3 Pro. സ്‌നാപ്ഡ്രാഗൺ 7 ജെൻ 3 ചിപ്‌സെറ്റോടെ വന്ന പുതിയ മിഡ് റേഞ്ച് ഫോൺ. 25,000 രൂപയ്ക്ക് താഴെയാണ് Vivo T3 Pro 5G വില വരുന്നത്. ഇന്ത്യയിൽ ഫോണിന്റെ First Sale ഇന്ന് ആരംഭിക്കുന്നു.

Vivo T3 Pro 5G

പ്രോസസറിൽ മാത്രമല്ല ഇതൊരു മിഡ് റേഞ്ച്- പ്രീമിയം ഫോണാകുന്നത്. ബാറ്ററിയിൽ കരുത്തും ക്യാമറയിൽ ഗംഭീരവുമാണ് ഈ ടർബോ ഫോൺ. 5,500 എംഎഎച്ച് ബാറ്ററിയും 50 മെഗാപിക്‌സൽ പിൻ ക്യാമറയും ഫോണിലുണ്ട്.

7.49 കനമുള്ള ഫോണാണിത്. സെഗ്‌മെന്റിലെ ഏറ്റവും മെലിഞ്ഞ വളഞ്ഞ ഫോണാണെന്ന് കമ്പനി അവകാശപ്പെടുന്നു. വിവോ ടി3 പ്രോ നിങ്ങൾ പ്രതീക്ഷിച്ചിരുന്ന ഫോണാണോ? ആദ്യ വിൽപ്പനയിൽ എന്തെല്ലാം ഓഫറുകളാണുള്ളത്. നോക്കാം.

Vivo T3 Pro 5G വില എത്ര?

8GB+ 128GB വേരിയന്റാണ് വിവോയുടെ ബേസിക് മോഡൽ. ഇതിന് വില വരുന്നത് 21,999 രൂപയാണ്. 8GB+ 256GB ഉയർന്ന വേരിയന്റ് ഫോണിന് 23,999 രൂപയാണ് വില. രണ്ട് കളർ ഓപ്ഷനുകളിലാണ് വിവോ ടി3 പ്രോ അവതരിപ്പിച്ചത്. സാൻഡ്‌സ്റ്റോൺ ഓറഞ്ച്, എമറാൾഡ് ഗ്രീൻ എന്നിവയാണ് നിറങ്ങൾ.

പുതിയ വിവോ 5G സ്പെസിഫിക്കേഷൻ

6.67 ഇഞ്ച് വളഞ്ഞ AMOLED ഡിസ്‌പ്ലേയുള്ള ഫോണാണിത്. 120Hz റിഫ്രഷ് റേറ്റും 4,500nits പീക്ക് ബ്രൈറ്റ്നെസ്സും ഇതിനുണ്ട്. ഫോണിന്റെ ഡിസ്പ്ലേയുടെ പ്രധാന സവിശേഷത Schott Xensation ഗ്ലാസാണ്. ഈ പ്രൊട്ടക്ഷൻ ഫീച്ചർ കൂടാതെ സ്ക്രീനിൽ വെറ്റ് ടച്ച് ടെക്‌നോളജിയുമുണ്ട്. ഫോണിലെ പ്രോസസർ സ്‌നാപ്ഡ്രാഗൺ 7 Gen 3 ആണ്.

50MP പ്രൈമറി ക്യാമറയും 8 മെഗാപിക്സൽ അൾട്രാവൈഡ് ക്യാമറയും ഇതിനുണ്ട്. മുൻ ക്യാമറയിൽ 16 മെഗാപിക്സൽ സെൻസറാണ് നൽകിയിരിക്കുന്നത്. ഫോണിന് പിന്നിൽ ലെതർ ഫിനിഷും തിളങ്ങുന്ന ഗോൾഡ് ഫ്രെയിമും നൽകിയിരിക്കുന്നു. പിൻ പാനലിൽ വിവോ ചതുര ക്യാമറ മൊഡ്യൂളിലാണ് ഡിസൈൻ ചെയ്തിരിക്കുന്നത്.

ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള FunTouch OS 14-ലാണ് ഫോൺ പ്രവർത്തിക്കുന്നത്. ഇതിന് 80W ചാർജിങ് സപ്പോർട്ടുണ്ട്. കൂടാതെ വിവോ ടി3 പ്രോ 5500mAh ബാറ്ററിയും ഉൾപ്പെടുത്തിയിരിക്കുന്നു.

Read More: Wow Offer: Snapdragon 8 Gen 2 പ്രോസസറുള്ള iQoo 5G Premium ഫോൺ അതിമനോഹരമായ ഓഫറിൽ വാങ്ങാം

വിൽപ്പനയും ലോഞ്ച് ഓഫറുകളും

സെപ്തംബർ 3 ഉച്ചയ്ക്ക് 12 മണി മുതൽ ആദ്യ വിൽപ്പന തുടങ്ങുന്നു. ഫ്ലിപ്കാർട്ടിലും വിവോ ഇന്ത്യയുടെ ഹോം വെബ്‌സൈറ്റിലും ഫോൺ വിറ്റഴിക്കും. വിവോയുടെ മറ്റ് റീട്ടെയിൽ സ്റ്റോറുകളിലും ഇത് ലഭ്യമായിരിക്കും.

എക്‌സ്‌ക്ലൂസീവ് ലോഞ്ച് ഡിസ്‌കൗണ്ടുകൾ ഫോണിനായി വാഗ്ദാനം ചെയ്യുന്നുണ്ട്. HDFC ബാങ്ക്,ICICI ബാങ്ക് കാർഡ് ഉടമകൾക്ക് പ്രത്യേക ഓഫർ സ്വന്തമാക്കാം. ഇവർക്ക് കാർഡ് ഉപയോഗിച്ച് 3,000 രൂപ തൽക്ഷണ കിഴിവ് നേടാം. ഫ്ലിപ്കാർട്ട് ആക്സിസ് ക്രെഡിറ്റ് കാർഡിനും 5 ശതമാനം അധിക കിഴിവുണ്ട്.

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo