Vivo T3 Pro 5G ഒടുവിൽ വിപണിയിൽ എത്തുകയാണ്. ഓഗസ്റ്റ് 27-ന് ബജറ്റിലൊതുങ്ങുന്ന മിഡ് റേഞ്ച് ഫോൺ പുറത്തിറങ്ങും. കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഈ വിവോ 5G തന്നെയാണ് ടെക് ലോകത്തെ വിശേഷവും.
ഇക്കഴിഞ്ഞ മാർച്ച് മാസം ഫോണിന്റെ ബേസിക് മോഡൽ അവതരിപ്പിച്ചു. Vivo T3 5G-യിൽ നിന്ന് വലിയ അപ്ഗ്രേഡുകൾ പ്രോ മോഡലിൽ പ്രതീക്ഷിക്കാം.
സോണി ക്യാമറയും സ്നാപ്ഡ്രാഗൺ പ്രോസസറും എടുത്തുപറയേണ്ട ഫീച്ചറുകളാണ്. സ്മാർട്ഫോൺ വാങ്ങുന്നവർ എപ്പോഴും ബജറ്റിന് പറ്റിയ ഫോൺ തന്നെയാണോ എന്ന് നോക്കും. വിലയ്ക്ക് അനുസരിച്ച് ഗംഭീര ഫീച്ചറുകളാണ് വിവോ അവതരിപ്പിക്കുന്നത്.
120Hz റിഫ്രെഷ് റേറ്റ് വരുന്ന സ്മാർട്ഫോണാണിത്. ഫോൺ ഡിസ്പ്ലേയ്ക്ക് 4500nits വരെ പീക്ക് ബ്രൈറ്റ്നെസ്സുണ്ടാകും. ഇതിൽ 3D വളഞ്ഞ AMOLED ഡിസ്‌പ്ലേ അവതരിപ്പിക്കും. രണ്ട് നിറങ്ങളിൽ ഫോൺ ലഭ്യമാകും. സാൻഡ്‌സ്റ്റോൺ ഓർഗൻ, എമറാൾഡ് ഗ്രീൻ എന്നീ നിറങ്ങളിൽ സ്മാർട്ഫോൺ ലഭിക്കും.
അഡ്രിനോ 720 GPU-മായി ജോടിയാക്കിയിരിക്കുകയാണ് ഫോൺ. ഇതിൽ മികച്ച സ്നാപ്ഡ്രാഗൺ 7 Gen 3 SoC ആയിരിക്കും പ്രോസസർ. ഫോൺ 820000-ലധികം Antutu സ്കോർ വാഗ്ദാനം ചെയ്യുന്നുവെന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്.
ക്യാമറയിലും ഈ ബജറ്റ് മിഡ് റേഞ്ച് ഫോൺ നിരാശപ്പെടുത്തില്ല. വിവോ ടി3 പ്രോയിൽ സോണി IMX882 സെൻസറാണ് നൽകുന്നത്. ഇതിന് OIS സപ്പോർട്ടാണ് ലഭിച്ചേക്കും. ഫോണിൽ പ്രൈമറി ക്യാമറയായിട്ടുള്ളത് 50MP സെൻസറായിരിക്കും. 8 എംപി അൾട്രാ വൈഡ് ക്യാമറയാണ് സ്മാർട്ഫോണിൽ ഉൾപ്പെടുത്തുന്നത്
80W ചാർജിംഗിനെ പിന്തുണയ്‌ക്കുന്ന ഫോണായിരിക്കും ഈ പ്രോ മോഡൽ. 5500mAh ബാറ്ററി സപ്പോർട്ടോടെ ഫോൺ വിപണിയിൽ എത്തിക്കുന്നതാണ്. ഇനിയും ഫോണിന്റെ നിരവധി ഫീച്ചറുകളെ കുറിച്ച് വ്യക്തമല്ല. ഉച്ചയ്ക്ക് 12 മണിയോടെ ഇക്കാര്യം വ്യക്തമാകും.
വിവോയുടെ വെബ്‌സൈറ്റ് വഴി വിവോ ടി3 പ്രോ വിൽപ്പന നടത്തും. ഇ-കൊമേഴ്സ് സൈറ്റായ ഫ്ലിപ്കാർട്ട് മൈക്രോസൈറ്റിലൂടെയും വിൽക്കുന്നതാണ്. 19999 രൂപ പ്രാരംഭ വിലയിൽ ഫോൺ പുറത്തിറങ്ങുമെന്നാണ് ലഭിക്കുന്ന വിവരം. ഇക്കാര്യം വ്യക്തമല്ലെങ്കിലും ഏകദേശം ഈ വില പ്രതീക്ഷിക്കാം.
Read More: ഇത് ഗ്ലോ ടൈം: Apple Event ഔദ്യോഗിക തീയതി പുറത്ത്, iPhone 16 ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ