വിവോയുടെ ഏറ്റവും പുതിയ 5G ഫോൺ Vivo T3 പുറത്തിറങ്ങി. iQOO Z9 പോലുള്ള മിഡ് റേഞ്ച് ഫോണുകൾക്ക് എതിരാളിയാണിത്. 20,000 രൂപയിൽ താഴെ വില വരുന്ന ഫോണാണ് വിപണിയിൽ എത്തിയത്. Vivo T3 5Gയുടെ പ്രത്യേകതകളും വിലയും വിൽപ്പന വിശേഷങ്ങളും അറിയാം.
6.67 ഇഞ്ച് AMOLED ഡിസ്‌പ്ലേയാണ് വിവോ T3യ്ക്കുള്ളത്. 1080p റെസല്യൂഷനാണ് ഫോണിന്റെ ഡിസ്പ്ലേ. ഇതിന്റെ സ്ക്രീനിന് 120Hz റീഫ്രെഷ് റേറ്റുണ്ട്. ഫോൺ പാനലിനാകട്ടെ 1,800 നിറ്റ്സ് ബ്രൈറ്റ്നെസ്സാണുള്ളത്.
8GB LPDDR4x റാമും 256GB വരെ UFS2.2 സ്റ്റോറേജും ജോടിയാക്കിയ പ്രോസസർ ഇതിലുണ്ട്. മീഡിയാടെക് ഡൈമെൻസിറ്റി 7200 ചിപ്പ് ആണ് ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള OS-ൽ ഇത് പ്രവർത്തിക്കുന്നു.
Funtouch OS 14 സോഫ്റ്റ് വെയറാണ് വിവോയിലുള്ളത്. ഇതിൽ രണ്ട് പ്രധാന ഒഎസുകളും മൂന്ന് വർഷം വരെയുള്ള സുരക്ഷാ അപ്‌ഡേറ്റുകളുമുണ്ട്. ഫോണിനെ പവർഫുൾ ആക്കുന്നതിന് 5,000mAh ബാറ്ററി ഉൾപ്പെടുത്തിയിട്ടുണ്ട്. വിവോ ടി3 44W ഫാസ്റ്റ് ചാർജിങ്ങിനെ സപ്പോർട്ട് ചെയ്യുന്ന 5G ഫോണാണിത്.
ഫോട്ടോഗ്രാഫിക്കായി ഫോണിൽ ഡ്യുവൽ ക്യാമറ സെറ്റപ്പാണുള്ളത്. 50 മെഗാപിക്സൽ മെയിൻ ക്യാമറയിൽ സോണി IMX882 പ്രൈമറി സെൻസറുണ്ട്. ഇതിലെ രണ്ട് ക്യാമറകളിലും OIS സപ്പോർട്ട് ലഭിക്കും.
30fps-ൽ 4K വീഡിയോകൾ റെക്കോർഡ് ചെയ്യാനുള്ള സൌകര്യം വിവോ ഫോണിലുണ്ട്. പോർട്രെയ്‌റ്റുകൾ ഷൂട്ട് ചെയ്യുന്നതിനായി 2MPയുടെ ക്യാമറ ഇതിൽ നൽകിയിട്ടുണ്ട്. സെൽഫിക്കായി 16 മെഗാപിക്സലിന്റെ ഫ്രെണ്ട് ക്യാമറയും വിവോയിലുണ്ട്. IP54 സ്പ്ലാഷ്, ഇൻ-സ്‌ക്രീൻ ഫിംഗർപ്രിന്റ് സെൻസറും ഫോണിൽ നൽകിയിരിക്കുന്നു.
ക്രിസ്റ്റൽ ഫ്ലേക്ക്, കോസ്മിക് ബ്ലൂ എന്നീ നിറങ്ങളിലാണ് ഫോൺ വിൽപ്പനയ്ക്ക് എത്തിയത്. ഇതിൽ നിങ്ങൾക്ക് കണക്റ്റിവിറ്റിയ്ക്കായി 5G, Wi-Fi 6, ബ്ലൂടൂത്ത് 5.3 ഫീച്ചറുകൾ ലഭിക്കുന്നതാണ്.
20,000 രൂപയിൽ താഴെ വില വരുന്ന ഫോണാണ് വിവോ T3 5G. 2 വേരിയന്റുകളിലാണ് ഫോൺ വന്നിട്ടുള്ളത്. ഇതിൽ 8GB റാമും 128GB സ്റ്റോറേജുമുള്ള ഫോണിന് 19,999 രൂപയാകും. 8GB റാമു 256GB സ്റ്റോറേജുമുള്ള ഫോണിന്റെ വില 21,999 രൂപയാണ്.
Read More: IPL 2024: ക്രിക്കറ്റ് മത്സരങ്ങൾ ലൈവായി നിങ്ങളുടെ മൊബൈലിൽ കാണാം, അതും Free ആയി!
വിവോയുടെ ഓൺലൈൻ സൈറ്റിൽ ഫോൺ ലഭ്യമാകും. കൂടാതെ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ഫ്ലിപ്കാർട്ടിൽ നിന്ന് വേണമെങ്കിലും T3 വാങ്ങാം. ഫോണിന്റെ ആദ്യ സെയിൽ മാർച്ച് 27നാണെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.