Vivo T2 Pro 5G Launched: മിഡ്റേഞ്ച് സെഗ്മെന്റിൽ പുത്തൻ 5G ഫോണുമായി വിവോ ഇന്ത്യയിലെത്തി
Vivo T2 Pro 5G ഒരു മിഡ്റേഞ്ച് ഫോണാണ്
സെപ്റ്റംബർ 29 ന് വൈകിട്ട് 7 മണി മുതൽ Vivo T2 Pro 5Gയുടെ വിൽപ്പന ആരംഭിക്കും
120Hz റിഫ്രഷ് റേറ്റ് ഉള്ള 6.78-ഇഞ്ച് FHD+ AMOLED ഡിസ്‌പ്ലേ ആണ് ഇതിലുള്ളത്
വിവോ പുത്തൻ 5G ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 6.78-ഇഞ്ച് FHD+ 120Hz 3D കർവ്ഡ് അമോലെഡ് ഡിസ്‌പ്ലേ സഹിതം പുതിയ Vivo T2 Pro 5G ആണ് ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. മിഡ്റേഞ്ച് വില വിഭാഗത്തിലാണ് പുതിയ Vivo T2 Pro 5G അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്.
Vivo T2 Pro 5G കളർ വേരിയന്റുകളും വിലയും
ന്യൂ മൂൺ ബ്ലാക്ക്, ഡ്യൂൺ ഗോൾഡ് എന്നീ നിറങ്ങളിൽ എത്തുന്ന Vivo T2 Pro 5G യുടെ 8GB റാം + 128GB ഇന്റേണൽ സ്റ്റോറേജ് മോഡലിന് 23,999 രൂപയാണ് വില. 8GB റാം + 256GB ഇന്റേണൽ സ്റ്റോറേജ് മോഡലിന് 24,999 രൂപ നൽകേണ്ടിവരും.
Vivo T2 Pro 5G ഓഫറുകളും
ചില ബാങ്ക് ഓഫറുകളും ഡിസ്കൗണ്ടുകളും എക്സ്ചേഞ്ച് ഓഫറുകളും ഇഎംഐ ഓപ്ഷനുകളും ലഭ്യമാക്കിയിരിക്കുന്നതിനാൽ ഉപയോക്താക്കൾക്ക് ഈ പ്രാരംഭ വിലയെക്കാൾ കുറഞ്ഞ തുകയ്ക്ക് Vivo T2 Pro 5G സ്വന്തമാക്കാൻ സാധിക്കും. സെപ്റ്റംബർ 29 ന് വൈകിട്ട് 7 മണി മുതൽ ഫ്ലിപ്പ്കാർട്ട്, vivo.com എന്നിവ വഴി ഈ ഫോൺ ലഭ്യമായി തുടങ്ങും.
ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡുകൾ വഴി വിവോ ടി2 പ്രോ 5ജി വാങ്ങുമ്പോൾ 2000 ഇൻസ്റ്റന്റ് ഡിസ്കൗണ്ട് ലഭ്യമാകും. ഇതുകൂടാതെ എക്സ്ചേഞ്ചിന് 1000 രൂപ അധിക ബോണസും നോ കോസ്റ്റ് ഇഎംഐ ഓപ്ഷനും ലഭ്യമാകും.
Vivo T2 Pro 5G ഡിസ്പ്ലേ
120Hz റിഫ്രഷ് റേറ്റ് ഉള്ള 6.78-ഇഞ്ച് FHD+ AMOLED ഡിസ്‌പ്ലേ ആണ് ഇതിലുള്ളത്. 20:9 ആസ്പക്ട്റേഷ്യോ, 1300 nits വരെ ബ്രൈറ്റ്നസ്, 300Hz ടച്ച് സാംപ്ലിംഗ് റേറ്റ് എന്നിവയും ഇതിലുണ്ട്.
Vivo T2 Pro 5G പ്രോസസ്സർ
മാലി G610 MC4 ജിപിയു ഉള്ള 2.8GHz ഒക്ടാ കോർ മീഡിയടെക് ഡൈമെൻസിറ്റി 7200 4nm പ്രോസസർ ആണ് വിവോ ടി2 പ്രോ 5ജിയുടെ കരുത്ത്. 8GB LPDDR4X റാം, 128GB / 256GB (UFS2.2) സ്റ്റോറേജ് ഓപ്ഷനുകളും എത്തുന്നതോടെ മികച്ച പെർഫോമൻസ് ഈ ഫോൺ വാഗ്ദാനം ചെയ്യുന്നു.
Vivo T2 Pro 5G ഒഎസും മറ്റു സവിശേഷതകളും
ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് OS 13 ൽ ആണ് ഈ വിവോ 5ജി ഫോണിന്റെ പ്രവർത്തനം. ഡ്യുവൽ സിം, ഡ്യുവൽ 4G VoLTE, Wi-Fi 6 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.3,GPS (L1 + L5), USB ടൈപ്പ്-സി ഫീച്ചറുകൾ ഇതിലുണ്ട്.
Vivo T2 Pro 5G ക്യാമറ
64MP പ്രൈമറി ക്യാമറയും 2MP ബൊക്കെ ലെൻസും അടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് വിവോ ടി2 പ്രോ 5ജിയിൽ നൽകിയിരിക്കുന്നത്. ഇതോടൊപ്പം റിംഗ് എൽഇഡിയും ഉണ്ട്. ഓറ ലൈറ്റ് എന്നാണ് വിവോ ഇതിനെ വിളിക്കുന്നത്. സെൽഫികൾക്കായി 16എംപി ഫ്രണ്ട് ക്യാമറയും നൽകിയിരിക്കുന്നു.
Vivo T2 Pro 5G ബാറ്ററി
AG ഗ്ലാസ് ബാക്ക് ആണ് വിവോ ഇതിൽ നൽകിയിരിക്കുന്നത്. ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറും പൊടി- വെള്ളം എന്നിവയെ പ്രതിരോധിക്കുന്നതിനായി IP52 റേറ്റിങ്ങും ടി2 പ്രോ 5Gയിലുണ്ട്. 66W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 4600mAh ബാറ്ററിയാണ് ഇതിലുള്ളത്. 22 മിനിറ്റിനുള്ളിൽ 50% വരെ ചാർജ് ചെയ്യാൻ കഴിയും.