സ്റ്റൈലിഷ് വിവോ ;ഇതാ പുതിയ വിവോ S9 ഫോണുകൾ പുറത്തിറങ്ങുന്നു
വിവോയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ വിപണിയിൽ പുറത്തിറങ്ങുന്നു
വിവോയുടെ എസ് 9 എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ വിപണിയിൽ എത്തുന്നത്
വിവോയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ വിപണിയിൽ പുറത്തിറങ്ങുന്നു .വിവോയുടെ എസ് 9 എന്ന സ്മാർട്ട് ഫോണുകളാണ് മാർച്ച് 3 നു വിപണിയിൽ പുറത്തിറങ്ങുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ ഇടതു പറയേണ്ടത് ഇതിന്റെ ക്യാമറകൾ തന്നെയാണ് .റിപ്പോർട്ടുകൾ പ്രകാരം ഈ സ്മാർട്ട് ഫോണുകൾക്ക് 44 മെഗാപിക്സലിന്റെ സെൽഫി ക്യാമറകൾ ഉണ്ടാകും .
അതുപോലെ തന്നെ 5ജി സപ്പോർട്ടിൽ തന്നെയാണ് വിവോയുടെ ഈ പുതിയ സ്മാർട്ട് ഫോണുകൾ വിപണിയിൽ പുറത്തിറങ്ങുന്നത് .അതുകൊണ്ടു തന്നെ Dimensity 1100 അടക്കമുള്ള പ്രോസ്സസറുകൾ ഈ ഫോണുകളിൽ പ്രതീക്ഷിക്കാവുന്നതാണ് .കൂടാതെ 12 ജിബിയുടെ വരെ റാം വേരിയന്റുകളും ഈ ഫോണുകളിൽ പ്രതീക്ഷിക്കാം .
ഈ ഫോണുകളിൽ പ്രതീക്ഷിക്കാവുന്ന മറ്റൊരു ഫീച്ചർ FHD+ AMOLED ആണ് .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകളിൽ 4,000mAh ന്റെ ബാറ്ററി ലൈഫും പ്രതീക്ഷിക്കാവുന്നതാണ് .അതുപോലെ തന്നെ വിവോയിൽ നിന്നും മറ്റൊരു ഫോൺ കൂടി ഉടനെ തന്നെ വിപണിയിൽ പ്രതീക്ഷിക്കാവുന്നതാണ് .വിവോ S9e ഫോണുകളാണ് ഇതിനൊപ്പം തന്നെ പ്രതീഷിക്കാവുന്നത് .
ക്യാമറകൾക്ക് മുൻഗണന കൊടുത്തുകൊണ്ട് തന്നെയാണ് വിവോയുടെ മിക്ക സ്മാർട്ട് ഫോണുകളും വിപണിയിൽ പുറത്തിറങ്ങുന്നത് .അതുകൊണ്ടു തന്നെ വിവോയുടെ ഈ പുതിയ സ്മാർട്ട് ഫോണുകളിലും മികച്ച ക്യാമറകൾ ഉപഭോതാക്കൾക്ക് പ്രതീക്ഷിക്കാവുന്നതാണ് .മാർച്ച് 3 നു ഈ ഫോണുകൾ പുറത്തിറങ്ങുമെന്നാണ് കരുതുന്നത് .