മുൻനിര സ്മാർട് ഫോൺ ബ്രാൻഡ് വിവോയുടെ (vivo) പുതിയ സ്മാർട്ഫോണുകളായ S16 സീരീസ് വിപണിയിലെത്തി. വിവോ എസ് 16, വിവോ എസ് 16 പ്രോ, വിവോ എസ് 16e എന്നിവയാണ് വിവോ S16 സീരിസിൽ വരുന്നത്. വിവോ എസ് 16 സീരീസ് ഡിസംബർറിൽ ചൈനയിൽ അവതരിപ്പിക്കും. ഈ സ്മാർട്ട്‌ഫോൺ നിരയിൽ വിവോ എസ് 16, വിവോ എസ് 16 പ്രോ, വിവോ എസ് 16e എന്നീ മൂന്ന് സ്മാർട്ട്‌ഫോണുകളാണുള്ളത്. വിവോ(Vivo) S15 സീരീസിലേക്കുള്ള അപ്‌ഗ്രേഡ് എന്ന നിലയിലാണ് ഈ സ്മാർട്ട്‌ഫോണുകൾ വിപണിയിൽ എത്തിയിരിക്കുന്നത്.
വിവോ (Vivo S16) സീരീസിൽ FHD+ റെസല്യൂഷനോടുകൂടിയ AMOLED ഡിസ്പ്ലേ, 120Hz റിഫ്രഷ് റേറ്റും ഒരു സംയോജിത ഫിംഗർപ്രിന്റ് സ്കാനറും ഉൾപ്പെടുന്നു. Vivo S16e ന് 6.62 ഇഞ്ച് ഫ്ലാറ്റ് സ്‌ക്രീൻ ഉണ്ട്. അതേസമയം Vivo S16, S16 Pro എന്നിവയ്ക്ക് കർവ്ഡ് 6.78 ഇഞ്ച് ഡിസ്‌പ്ലേയാണ്. ഈ മൂന്ന് സ്‌മാർട്ട്‌ഫോണുകളിലും മധ്യഭാഗത്തായി അലൈൻ ചെയ്‌ത പഞ്ച് ഹോൾ കട്ടൗട്ട് നൽകിയിട്ടുണ്ട്. 66W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന S16 സീരീസിൽ 4,600mAh ബാറ്ററി നൽകിയിട്ടുണ്ട്. ഈ മൂന്ന് ഫോണുകളും Android 13 അടിസ്ഥാനമാക്കിയുള്ള OS 3.0-ൽ പ്രവർത്തിക്കുന്നു.
വിവോ(Vivo) S16e സ്മാർട്ഫോണിൽ 50MP പ്രൈമറി ക്യാമറയും 2MP മാക്രോ ലെൻസും 2MP ഡെപ്ത് സെൻസറും ഉണ്ട്. 16MP സെൽഫി ക്യാമറയാണ് മുൻവശത്ത് നൽകിയിരിക്കുന്നത്. വിവോ(Vivo) S16 സ്മാർട്ഫോണിൽ 64MP പ്രൈമറി ക്യാമറയും 8MP അൾട്രാവൈഡ് ആംഗിൾ ലെൻസും 2MP മാക്രോ ക്യാമറയും ഉണ്ട്. ഇതിന്റെ മുൻവശത്ത് 50 മെഗാപിക്സൽ സെൽഫി ക്യാമറയുണ്ട്.
വിവോ പ്രോയ്ക്ക് 50 എംപി ഒഐഎസ് പിന്തുണയുള്ള ആദ്യ ക്യാമറയും 12 എംപി അൾട്രാ വൈഡ് ക്യാമറയും 2 എംപി മാക്രോ ക്യാമറയും ഉണ്ട്. മുൻവശത്ത് 50 മെഗാപിക്സൽ ക്യാമറയുമായാണ് ഈ ഫോൺ വരുന്നത്. വിവോ(Vivo) S16e-ൽ Exynos 1080 SoC പ്രോസസർ നൽകിയിട്ടുണ്ട്. Vivo S16 ന് Snapdragon 870 പ്രൊസസറും S16 Pro ന് Dimensity 8200 പ്രോസസറുമാണുള്ളത്.
വിവോ(Vivo) S16e-യുടെ 8GB + 128GB സ്റ്റോറേജ് വേരിയന്റിന്റെ വില 24,861 രൂപയാണ്. 8GB + 256GB സ്റ്റോറേജ് വേരിയന്റിന്റെ വില 27,230 രൂപയും. 12GB + 256GB സ്റ്റോറേജ് വേരിയന്റിന്റെ വില 29,602 രൂപയും ആണ്. വിവോ(Vivo) S16-ന്റെ 8GB + 128GB സ്റ്റോറേജ് വേരിയന്റിന്റെ വില 29,602 രൂപയാണ്. 8GB + 256GB സ്റ്റോറേജ് വേരിയന്റിന്റെ വില 31,971 രൂപ. 12GB + 256GB സ്റ്റോറേജ് വേരിയന്റിന്റെ വില 35,525 രൂപ. 12GB + 512GB സ്റ്റോറേജ് വേരിയന് 39,079 രൂപയും ആണ്. വിവോ S16 Pro-യുടെ 12GB + 256GB സ്റ്റോറേജ് വേരിയന്റിന്റെ വില 39,079 രൂപയാണ്. 12GB + 512GB സ്റ്റോറേജ് വേരിയന്റിന്റെ വില 42,630 രൂപയാണ്.