വിവോയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ വിപണിയിൽ എത്തുന്നു
വിവോ S12 Pro ഫോണുകളാണ് വിപണിയിൽ ഇനി പുറത്തിറങ്ങുവാനിരിക്കുന്നത്
വിവോയുടെ പുതിയ സ്മാർട്ട് ഫോണുകൾ വിപണിയിൽ പുറത്തിറങ്ങുന്നു .വിവോ S12 സീരിയസ്സുകളാണ് വിപണിയിൽ ഇനി പുറത്തിറങ്ങുവന്നിരിക്കുന്നത് .ക്യാമറകൾക്ക് മുൻഗണന നൽകികൊണ്ട് തന്നെയാണ് ഈ സ്മാർട്ട് ഫോണുകളും ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ഈ വിവോ S12 Pro ഫോണുകൾ 108 മെഗാപിക്സലിന്റെ ക്യാമറകളിൽ വരെ പുറത്തിറങ്ങും എന്നാണ് സൂചകൾ .
വിവോയുടെ രണ്ടു ഫോണുകളാണ് വിപണിയിൽ പ്രതീക്ഷിക്കുന്നത് .വിവോ S12 എന്ന സ്മാർട്ട് ഫോണുകളും കൂടാതെ വിവോ S12 പ്രൊ എന്ന സ്മാർട്ട് ഫോണുകളും ആണ് ഇനി വിപണിയിൽ പ്രതീക്ഷിക്കുന്നത് .108 മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 50 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ ഫോണുകൾക്ക് ലഭിക്കും എന്നാണ് സൂചനകൾ .
കൂടാതെ 5ജി പ്രോസ്സസറുകളിൽ തന്നെയാണ് ഈ ഫോണുകളും വിപണിയിൽ എത്തുക .സൂചനകൾ ലഭിക്കുന്നത് പ്രകാരം വിവോയുടെ ഈ പുതിയ സീരിയസ്സുകൾ MediaTek Dimensity 1100 പ്രോസ്സസറുകളിലാണ് പുറത്തിറങ്ങുന്നത് എന്നാണ് .ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റവും ഈ ഫോണുകളിൽ ലഭിക്കുന്നതാണ് .
മറ്റൊരു പ്രധാന ഫീച്ചറുകൾ പ്രതീക്ഷിക്കുന്നത് ബാറ്ററികളിൽ ആണ് .മികച്ച ബാറ്ററി ലൈഫിനൊപ്പം ഈ ഫോണുകൾക്ക് 44 വാട്ടിന്റെ ഫാസ്റ്റ് ചാർജിങും കാണും എന്നാണ് ലഭിക്കുന്ന സൂചനകൾ .വിവോയുടെ ഒരു ഫ്ലാഗ്ഷിപ്പ് കാറ്റഗറിയിൽ തന്നെ പുറത്തിറങ്ങുന്ന സ്മാർട്ട് ഫോണുകളാണ് വിവോ S12 Pro എന്ന സ്മാർട്ട് ഫോണുകൾ .