digit zero1 awards

Vivo Diwali Offer: ദീപാവലിയ്ക്ക് Vivo ഫോണുകൾ വാങ്ങിയാൽ ഇരട്ടി ലാഭം, എന്തുകൊണ്ടെന്നോ?

Vivo Diwali Offer: ദീപാവലിയ്ക്ക് Vivo ഫോണുകൾ വാങ്ങിയാൽ ഇരട്ടി ലാഭം, എന്തുകൊണ്ടെന്നോ?
HIGHLIGHTS

Vivoയുടെ വി, ടി, വൈ സീരീസ് ഫോണുകൾക്ക് ഇതാ വമ്പൻ വിലക്കിഴിവ്

ദീപാവലി ആഘോഷങ്ങളോട് അനുബന്ധിച്ചാണ് ഓഫറുകൾ

നവംബർ 11 വരെ ഓഫർ ലഭ്യമായിരിക്കും

ഒരു സ്മാർട് ഫോൺ വാങ്ങണമെന്ന് പദ്ധതിയുള്ളവർ ദീപാവലിയ്ക്ക് Vivo നൽകുന്ന ഈ ഓഫർ മിസ്സാക്കരുത്. വി, ടി, വൈ സീരീസ് ഫോണുകൾക്ക് അതിശയകരമായ Diwali ഓഫറാണ് വിവോ പ്രഖ്യാപിച്ചിരിക്കുന്നത്. നവംബർ 1നാണ് വിവോയുടെ ഈ ഓഫർ സെയിൽ ആരംഭിച്ചിരിക്കുന്നത്. നവംബർ 11 വരെ ഓഫർ ലഭ്യമായിരിക്കും. ഓഫറുകൾക്ക് പുറമെ ബാങ്ക് കാർഡുകൾക്കും ഇഎംഐ ഇടപാടുകൾക്കും വിവോ വമ്പൻ വിലക്കിഴിവ് നൽകുന്നുണ്ട്.

Vivo ഫോണുകൾക്ക് വമ്പൻ ഓഫറുകൾ

ദീപാവലി ആഘോഷങ്ങളോട് അനുബന്ധിച്ചാണ് ഓഫറുകൾ ലഭ്യമാക്കിയിട്ടുള്ളത്. വിലക്കിഴിവും ക്യാഷ്ബാക്ക് ഓഫറുകളും ഇതിൽ ഉൾപ്പെടുന്നുണ്ട്. മാത്രമല്ല, ഏതാനും മോഡലുകൾക്ക് എക്‌സ്‌ചേഞ്ച് ബോണസ് ഓഫറുകളും ലഭിക്കുന്നു.

Read More: Reliance Jio Annual Plans: OTTയും ഒരു വർഷത്തിൽ കൂടുതൽ വാലിഡിറ്റിയും! 7 ഉഗ്രൻ വാർഷിക പ്ലാനുകൾ ഇതാ…

മിഡ് റേഞ്ച് ഫോണുകൾക്കും ബജറ്റ് ഫോണുകൾക്കും 2,500 രൂപയുടെ വരെ ക്യാഷ്ബാക്ക് ലഭ്യമാണെന്നാണ് വിവോ അറിയിച്ചിട്ടുള്ളത്. എവിടെ നിന്നാണ് ഓഫറിൽ ഫോൺ പർച്ചേസ് ചെയ്യാമെന്നും, എത്രയാണ് ഓഫർ വിലയെന്നും, വിവോ ഫോണുകളുടെ ഈ സ്പെഷ്യൽ സെയിലിനെ കുറിച്ചും കൂടുതലറിയാം.

Vivo Offer വിശദമായി അറിയാം…

വിവോയുടെ ബിഗ് ജോയ് ദീപാവലി സെയിലിന്റെ ഭാഗമായാണ് ഈ ഓഫർ പ്രഖ്യാപിച്ചിട്ടുള്ളത്. വിവോ വി29, വിവോ വി29 പ്രോ, വിവോ V29e, വിവോ T2 പ്രോ, വിവോ Y200 എന്നീ മോഡലുകൾക്കെല്ലാം ദീപാവലി ഓഫർ ലഭ്യമാണ്. വിവോയുടെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് തന്നെ ഓഫർ സ്വന്തമാക്കാം.

vivo dwali offer 2023
Source: Vivo

Vivo V29 ഫോണുകൾക്ക് Diwali ഓഫർ

അടുത്തിടെ ഇറങ്ങിയ വിവോ ഫോണുകളായ വിവോ വി29, വിവോ വി29 പ്രോ ഫോണുകൾക്ക് ദീപാവലി ഓഫറിൽ വിലക്കിഴിവ് ലഭിക്കും. 32,999 രൂപ മുതലാണ് വില. വിവോ വി29 പ്രോ ഇപ്പോൾ 21999 രൂപയ്ക്കും, പുതിയ V29e 26,999 രൂപയ്ക്കും ലഭിക്കും. ഇതിൽ 2500 രൂപയുടെ ക്യാഷ്ബാക്ക് ഓഫറും ലഭിക്കുന്നതാണ്. ഇതിന് പുറമെ, HDFC ബാങ്ക്, ICICI ബാങ്ക് കാർഡുകൾ ഉപയോഗിക്കുമ്പോൾ 3,500 രൂപ വരെ കിഴിവ് ലഭിക്കുമെന്നാണ് വിവോ വിശദമാക്കുന്നത്.

vivo diwali offer
Source: Vivo

വിവോ T2 പ്രോ 5G ഓഫർ ഇങ്ങനെ…

വിവോയുടെ ടി2 പ്രോ 5G ഫോണുകൾക്കും ഇപ്പോൾ ഓഫർ ലഭ്യമാണ്. ബാങ്ക് ഓഫറുകളും ക്യാഷ്ബാക്കും ഉൾപ്പെടുത്തി നിങ്ങൾക്ക് 21,999 രൂപയ്ക്ക് ഫോൺ പർച്ചേസ് ചെയ്യാം. 3D കർവ്ഡ് സ്‌ക്രീനോട് കൂടിയ സ്‌മാർട്ട്‌ഫോണിന് 2,500 രൂപ വരെ ക്യാഷ്ബാക്ക് ലഭിക്കുന്നു.

Source: Vivo diwali offer
Source: Vivo

വിവോ Y200 5G ദീപാവലി ഓഫറിൽ, ക്യാഷ് ബാക്കുകളോടെ…

അടുത്തിടെ വിപണിയിൽ എത്തിയ വിവോയുടെ Y200 5G ഫോണിനും ദീപാവലി ഓഫറിൽ വിലക്കുറവ് പ്രഖ്യാപിച്ചിട്ടുണ്ട്. 21,999 രൂപയ്ക്ക് ഇപ്പോൾ ഫോൺ വാങ്ങാം. ഔദ്യോഗിക വെബ്‌സൈറ്റിൽ വൈ200 ഫോണിന് 2000 രൂപയുടെ തൽക്ഷണ കിഴിവ് അനുവദിച്ചിരിക്കുന്നു.

ഇതിന് പുറമെ, വിവയുടെ Y27 ഫോൺ 13,999 രൂപയ്ക്കും, Y17 ഫോൺ 11,499 രൂപയ്ക്കും വിൽക്കുന്നുണ്ട്. ഈ ഫോണുകൾക്ക് 2,000 രൂപ കിഴിവും ലഭിക്കും. വിശദമായ വിവരങ്ങൾക്ക് വിവോയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.

Anju M U

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo