വിവോയുടെ സ്മാർട്ട് ഫോണുകൾക്ക് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ അത്യാവിശ്യം നല്ല വാണിജ്യമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത് .ഈ വർഷം അങ്ങനെ എടുത്തുപറയാൻ ഒരു മികച്ച സ്മാർട്ട് ഫോൺ ഇല്ലെങ്കിൽ കൂടിയും പുറത്തിറങ്ങിയ സ്മാർട്ട് ഫോണുകൾ എല്ലാം നല്ലരീതിയിൽ വിപണി കീഴടക്കിയിരുന്നു .എന്നാൽ ഇപ്പോൾ വിവോയിൽ നിന്നും അൽപ്പം കൂടിയ ഒരു സ്മാർട്ട് ഫോൺ ആണ് പുറത്തിറങ്ങുന്നത് .വിവോയുടെ Nex എന്ന സ്മാർട്ട് ഫോൺ ആണ് ഇപ്പോൾ ലോകവിപണിയിൽ എത്തിയിരിക്കുന്നത് ഇതിന്റെ ഏറ്റവും വലിയ സവിശേഷത ഇതിന്റെ ഡിസ്പ്ലേ തന്നെയാണ് .രണ്ടു ഡിസ്‌പ്ലേയാണ് ഈ മോഡലുകൾക്കുള്ളത് .ഇതിന്റെ മറ്റു സവിശേഷതകൾ മനസ്സിലാക്കാം .
ഡിസ്‌പ്ലേയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ രണ്ടു ഡിസ്‌പ്ലേയാണുള്ളത് .മുന്നിൽ 6.39 ഇഞ്ചിന്റെ Hd ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .അതുപോലെ തന്നെ 5.49 ഇഞ്ചിന്റെ ഡിസ്‌പ്ലേ പിന്നിലും നൽകിയിരിക്കുന്നു .മുന്നിൽ 19.9 ഡിസ്പ്ലേ റെഷിയോ ആണ് നൽകിയിരിക്കുന്നത് കൂടാതെ 1080×2340 & 1080×1920 പിക്സൽ റെസലൂഷൻ ആണ് ഇത് കാഴ്ചവെക്കുന്നത് .മികച്ച പെർഫോമൻസ് തന്നെയായിരിക്കും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നത് .കാരണം ഇതിന്റെ പ്രൊസസർ പ്രവർത്തിക്കുന്നത് Qualcomm Snapdragon 845 പ്രോസസറുകളിലാണ് .10 ജിബിയുടെ റാം ആണ് ഇതിനുള്ളത് .കൂടാതെ 128 ജിബി ഇന്റെർണൽ സ്റ്റോറേജ് ഇതിനുണ്ട് .
എന്നാൽ ക്യാമറകളുടെ സവിശേഷതകളിൽ എടുത്തുപറയാൻ ഒന്നും തന്നെയില്ല .12 + 2 മെഗാപിക്സലിന്റെ പിങ് ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .സെൽഫി ക്യാമറകൾ ഇല്ല .അതിനു കാരണം വേറെയാണ് .രണ്ടു ഡിസ്പ്ലേ ഉള്ളപ്പോൾ സെൽഫി ക്യാമറകളും റിയർ ക്യാമറകളും ഒരേപോലെ ഉപയോഗിക്കാവുന്നതാണ് .3,500mAhന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .ഫാസ്റ്റ് ചാർജിങ് തന്നെയാണ് ഇതിനുള്ളത് .22.5വാട്ടിന്റെ ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ആണ് ഈ മോഡലുകൾക്കുള്ളത് .ചൈന വിപണിയിൽ CNY 4,998 രൂപയായിരുന്നു വില .ഇതിന്റെ ഇന്ത്യൻ വിപണിയിലെ ഏകദേശവില 52,300 രൂപയ്ക്ക് അടുത്താണ് .