പൂർണമായും മെറ്റൽ ബോഡി, ഹൈ ഫൈ മ്യൂസിക് ടെക്നോളജി, എകെ 4375 മ്യൂസിക് ചിപ്സെറ്റ്, ഫിംഗർ പ്രിന്റ് സ്കാനർ തുടങ്ങിയ സവിശേഷതകളോടെയുള്ളതാണ് വിവോ വി 3, വി 3 മാക്സ് എന്നീ ഫോണുകൾ എത്തിയിരിക്കുന്നത്.അലുമിനിയം മഗ്നീഷ്യം കൊണ്ടുണ്ടാക്കിയതാണ് ഫോണുകളുടെ പിന്നിലെ കവർ . അതേ സമയം മുന്നിലത്തെ ഡിസ്പ്ലെ കോർണിംഗ് ഗൊറില്ല ഗ്ലാസ് കോട്ടിങ്ങുള്ളതാണ്. വേഗത്തിൽ ചാർജാകുന്ന സാങ്കേതികവിദ്യ ഉപയോഗിച്ചിട്ടുള്ള ഫോണുകളിൽ വെറും 5 മിനിറ്റ് ചാർജിൽ രണ്ട് മണിക്കൂർ സംഗീതമാസ്വദിക്കാം.
5 ഇഞ്ച് എച്ച് ഡി ഡിസ്പ്ലെ, 3 ജിബി റാം, 32 ജിബി ഇൻറേണൽ സ്റ്റോറേജ്, 13 മെഗാപിക്സൽ റിയർ ക്യാമറ, 8 മെഗ്പിക്സൽ ഫ്രണ്ട് ക്യാമറ, സ്നാപ്ഡ്രാഗൺ 616 ഒക്ടാ കോർ പ്രോസസ്സർ തുടങ്ങിയവയാണ് വിവോ വി 3 യുടെ പ്രത്യേകതകൾ . അതേസമയം 5.5 ഇഞ്ച് എച്ച്ഡി ഡിസ്പ്ലേ, 4 ജിബി റാം, 32 ജിബി ഇൻറേണൽ സ്റ്റോറേജ്, സ്നാപ്ഡ്രാഗൺ 652 ഒക്ടാകോർ പ്രോസസ്സർ തുടങ്ങിയവയാണ് വിവോ വി 3 മാക്സിന്റെ പ്രത്യേകതകൾ .
മെറ്റൽ ബോഡി, മികവാർന്ന മ്യൂസിക് ടെക്നോളജി, എകെ 4375 മ്യൂസിക് ചിപ്സെറ്റ്, ഫിംഗർ പ്രിന്റ് സ്കാനർ തുടങ്ങിയ സവിശേഷതകളോടെയുള്ളതാണ് രണ്ടു മോഡലുകളും എത്തുന്നത്. ഡിസ്പ്ലെ കോണിംഗ് ഗൊറില്ല ഗ്ലാസ് കോട്ടിങ്ങുള്ളതാണ്. വേഗത്തിൽ ചാർജാകുന്ന സാങ്കേതികവിദ്യ ഉപയോഗിച്ചിട്ടുള്ള ഫോണുകളിൽ വെറും 5 മിനിറ്റ് ചാർജിൽ രണ്ട് മണിക്കൂർ സംഗീതമാസ്വദിക്കാം.വിവോ വി 3 യുടെ വില 17980 രൂപയും വിവോ വി 3 മാക്സിന്‍റേത് 23980 രൂപയുമാണ്.