29,990 രൂപമുതൽ വിവോയുടെ X 7 പ്ലസ്
4 ജിബിയുടെ റാം ,16 മെഗാപിക്സലിന്റെ മുൻ / പിൻ ക്യാമറ
വിവോയുടെ ഏറ്റവു പുതിയ മോഡലാണ് വിവോ X 7 പ്ലസ് .ജൂണിൽ വിപണിയിൽ എത്തി കഴിഞ്ഞ ഈ സ്മാർട്ട് ഫോണിനു മികച്ച പ്രതികരണം ആണ് ലഭിക്കുന്നത് .ഇതിന്റെ കൂടുതൽ സവിശേഷതകൾ മനസിലാക്കാം .ഒരുപാട് സവിശേഷതകളൊടെയാണ് വിവോ പുതിയ മോഡൽ വിപണിയിൽ എത്തിച്ചിരിക്കുന്നത് .
ഇതിന്റെ ഡിസ്‌പ്ലേയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 5.7 ഇഞ്ച് Hd ഡിസ്‌പ്ലേയിൽ ആണ് നിർമിച്ചിരിക്കുന്നത് .1080 x 1920 പിക്സൽ റെസലൂഷൻ ആണ് ഇതിന്റെ ഡിസ്‌പ്ലേയ്ക്ക് ഉള്ളത് .Android OS, v5.1 (Lollipop) ലാണ് ഇതിന്റെ ഓ എസ് പ്രവർത്തിക്കുന്നത് .Qualcomm MSM8976 Snapdragon 652 പ്രോസസറിൽ ആണ് ഇത് പ്രവർത്തിക്കുന്നത് .
ഇതിന്റെ ഇൻബിൽഡ് മെമ്മറി വളരെ മികച്ചതാണ് .64 ജിബിയുടെ കിടിലൻ മെമ്മറി സ്റ്റോറേജ് ആണുള്ളത് .4 ജിബിയുടെ മികച്ച റാംമുഇതിനുണ്ട് .ക്യാമറ സവിശേഷാഹകൾ പറയുകയാണെങ്കിൽ 16 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,16 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .മുന്നിലും പിന്നിലും 16 മെഗാപിക്സലിന്റെ ക്യാമറയാണ് ഉപയോഗിച്ചിരിക്കുന്നത് .
അത് കൊണ്ടുതന്നെ മികച്ച ക്ലാരിറ്റി തന്നെ പ്രതീക്ഷിക്കാം .4000 mah ന്റെ മികച്ച ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട്.വിവോയുടെ ഒരു വൻ തിരിച്ചു വരവ് തന്നെയായിരിക്കും ഇത് എന്ന് പ്രതീക്ഷിക്കാം .