6.43ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ വിവോയുടെ പുതിയ മോഡലുകൾ
വിവോയുടെ 2018 ലെ പുതിയ മോഡലുകൾ
വിവോയുടെ പുതിയ മോഡലുകൾ വിപണിയിൽ എത്തുന്നു .Vivo X20 Plus എന്ന മോഡലാണ് വിവോയിൽ നിന്നും 2018 ന്റെ വിപണിയിൽ ആദ്യം എത്തുന്നത് .6.43 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .1080പിക്സൽ റെസലൂഷൻ ഇത് കാഴ്ചവെക്കുന്നുണ്ട് .
Snapdragon 660 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ,256 ജിബിവരെ വർദ്ധിപ്പിക്കാവുന്ന മെമ്മറി എന്നിവ ഇതിന്റെ ആന്തരിക സവിശേഷതകളാണ് .12 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറയും കൂടാതെ 12 മെഗാപിക്സലിന്റെ സെൽഫി ക്യാമറയും ആണ് ഇതിനു നൽകിയിരിക്കുന്നത് .
Android 7.1.1 ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .3905mAhന്റെ ബാറ്ററി ലൈഫും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .ഉടൻ ത്നന്നെ ഇത് ഓൺലൈൻ ഷോപ്പുകളിൽ എത്തുന്നതാണ് .ഇതിന്റെ ഇന്ത്യൻ വിപണിയിലെ വില ഏകദേശം 29000 രൂപയ്ക്ക് അടുത്തുവരും .